കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം, ഉടന്‍ പുറത്തിറങ്ങും, 'ടൈഗറിന്' വരവേല്‍പ്പ്!!

സല്‍മാന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
കൃഷ്ണമൃഗ വേട്ട, സൽമാൻ ഖാന് ജാമ്യം | Oneindia Malayalam

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ ദിവസമാണ് സല്‍മാന് ജോധ്പൂര്‍ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചിരിക്കുന്നത്. 50000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. നാടകീയ നിമിഷങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചിരുന്നു. വാദത്തിനിടെ ഇരുപക്ഷത്തെയും അഭിഭാഷകര്‍ പരസ്പരം വാദിച്ചതോടെ കോടതി വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കുന്നതിന് മുമ്പ് കേസില്‍ കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ജഡ്ജി ജോഷി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഉച്ചയ്ക്ക് ശേഷം വിധിപറയാന്‍ മാറ്റിയത്.

ആര്‍ജെ രാജേഷ് വധം: സത്താറിനെ കൊല്ലാന്‍ ശ്രമമുണ്ടെന്ന് നൃത്താധ്യാപിക!! ക്വട്ടേഷന്‍ തുകയിലും ദുരൂഹത!!ആര്‍ജെ രാജേഷ് വധം: സത്താറിനെ കൊല്ലാന്‍ ശ്രമമുണ്ടെന്ന് നൃത്താധ്യാപിക!! ക്വട്ടേഷന്‍ തുകയിലും ദുരൂഹത!!

1

നേരത്തെ ജോഷിയടക്കമുള്ള ജഡ്ജിമാരെ ഹൈക്കോടതി സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് സല്‍മാന്റെ ജയില്‍ ജീവിതകാലം ഇനിയും നീളുമെന്ന് സൂചനയുണ്ടായിരുന്നു. 1998ല്‍ ഹം സാത്ത് സാത്ത് ഹെയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് സെയ്ഫ് അലിഖാന്‍, തബു, നീലം, സൊനാലി ബേന്ദ്രെ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് സല്‍മാനെതിരെയുള്ള കേസ്. നേരത്തെ ഈ കേസില്‍ അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി സല്‍മാന് വിധിച്ചിരുന്നു. അതേസമയം ജാമ്യം ലഭിച്ചതോടെ സല്‍മാന്റെ മോചനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഉടന്‍ പുറത്തിറങ്ങും

ഉടന്‍ പുറത്തിറങ്ങും

50000 രൂപയുടെ ബോണ്ട് കെട്ടിവച്ചതോടെ സല്‍മാന്‍ ശനിയാഴ്ച്ച തന്നെ പുറത്തിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകീട്ട് ആറുമണിയോടെ സല്‍മാന്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതിനിടയില്‍ ജയിലിലെ നടപടികളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കും. സല്‍മാനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്. അതേസമയം കടുത്ത വാദങ്ങള്‍ കോടതിയില്‍ നടന്നത് ജാമ്യം എത്രത്തോളം സല്‍മാന്‍ ഖാന് അനിവാര്യമായിരുന്നെന്ന് തെളിയിക്കുന്നതാണ്. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നുമാണ് സല്‍മാന്റെ അഭിഭാഷകര്‍ പ്രധാനമായും വാദിച്ചത്. എന്നാല്‍ ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതിനിടെ ശിക്ഷ വിധിച്ച ജഡ്ജിയെ അടക്കം സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും അത് ജാമ്യാപേക്ഷയെ ബാധിച്ചില്ല. ജയിലില്‍ സല്‍മാന്‍ മാനസികമായും ശാരീരികമായും തളര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ടൈഗറിന്റെ തിരിച്ചുവരവ്

ടൈഗറിന്റെ തിരിച്ചുവരവ്

ബോളിവുഡിന്റെ വീര്യമുള്ള ടൈഗറാണ് സല്‍മാന്‍ ഖാന്‍. കാബിര്‍ ഖാന്‍ സംവിധാനം ചെയ്ത ഏക് ഥാ ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. പിന്നീട് ഇത് വിളിപ്പേരാവുകയും ചെയ്തു. സല്‍മാന്‍ രണ്ടുദിവസം ജയിലില്‍ കിടന്നതോടെ ആശങ്കപ്പെട്ടിരുന്നത് ബോളിവുഡായിരുന്നു. 800 കോടി രൂപയുടെ ബിസിനസ് അദ്ദേഹവുമായി ചുറ്റപ്പെട്ട് നില്‍ക്കുന്നുണ്ടായിരുന്നു. ചിത്രീകരണം ആരംഭിച്ച റെമോ ഡിസൂസയുടെ റേസ് 3 പാതി വഴിയില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സല്‍മാന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രത്തിനായി ഷൂട്ട് ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ഡബ്ബിങ്ങും ബാക്കി നില്‍ക്കുന്നുണ്ട്. ഇതിന് പുറമേ അലി അബ്ബാസ് സഫറിന്റെ ഭാരത്, പ്രഭുദേവയുടെ ദബങ് 3 എന്നിവ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്നതാണ്. ഈ ചിത്രങ്ങളൊന്നും ബോക്‌സോഫീസില്‍ വീഴില്ല എന്ന് ഉറപ്പുള്ളവയാണ്. കാരണം സല്‍മാന്‍ ഖാന്റെ സൂപ്പര്‍താര പദവി അത്രത്തോളം വലുതാണ്.

ബിഷണോയ് വിഭാഗത്തിന് എതിര്‍പ്പ്

ബിഷണോയ് വിഭാഗത്തിന് എതിര്‍പ്പ്

സല്‍മാന് ജാമ്യം അനുവദിച്ചതില്‍ ബിഷണോയ് വിഭാഗം കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സല്‍മാന്റെ ജാമ്യത്തെ എതിര്‍ത്ത് സമീപിക്കും. കേസില്‍ അടുത്ത മാസം ഏഴിന് സല്‍മാനോട് വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കേസില്‍ താല്‍ക്കാലിക ആശ്വാസമാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്. തങ്ങള്‍ ദൈവത്തെ പോലെ കാണുന്ന കൃഷ്ണ മൃഗത്തെയാണ് സല്‍മാന്‍ കൊന്നതെന്നാണ് ബിഷണോയ് വിഭാഗക്കാരുടെ ആരോപണം. അതേസമയം ജാമ്യം ലഭിച്ചെങ്കിലും വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം കോടതിയോട് ചോദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സംബന്ധമായ കാര്യങ്ങള്‍ക്ക് സല്‍മാന് വിദേശത്തേക്ക് യാത്രചെയ്യേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനും സാധ്യതയുണ്ട്. നേരത്തെയുണ്ടായിരുന്ന കേസുകളിലും കോടതി വിദേശത്തേക്ക് യാത്ര ചെയ്യാന്‍ സല്‍മാന് അനുമതി നല്‍കിയിരുന്നു.

കോടതിയിലെ നാടകീയ നിമിഷങ്ങള്‍

കോടതിയിലെ നാടകീയ നിമിഷങ്ങള്‍

കേസിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് ജയിലില്‍ കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടി വരുമെന്ന അഭ്യൂഹത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ഇതിനൊപ്പം ജഡ്ജി കേസിന്റെ വിധി പറയാന്‍ ഉച്ചത്തേക്ക് മാറ്റിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സല്‍മാന്റെ ജാമ്യഹര്‍ജി തള്ളുമെന്ന അഭ്യൂഹം വരെയുണ്ടായിരുന്നു. എന്നാല്‍ വെറും 50000 രൂപയുടെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചതോടെ വലിയ ആശ്വാസമാണ് സല്‍മാനെ തേടിയെത്തിയത്. താരത്തിന് പിന്തുണയര്‍പ്പിച്ച് നിരവധി പേര്‍ കോടതിക്ക് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരാധകരും കോടതി പുറത്തുണ്ടായിരുന്നു. അതേസമയം ബോളിവുഡ് സല്‍മാന്റെ തിരിച്ചുവരവ് ആഘോഷമാക്കുമെന്നാണ് സൂചന. പ്രമുഖര്‍ അദ്ദേഹത്തിനായി പ്രത്യേകം പരിപാടികല്‍ ഒരുക്കുന്നുണ്ട്. കരണ്‍ ജോഹറാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂചനയുണ്ട്.

സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!

സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!

English summary
Salman Khan granted bail by Jodhpur court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X