ബലാത്സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞില്ലെന്ന് വനിത കമ്മീഷന്‍
ദില്ലി: ബലാത്സംഗ പരാമര്‍ശത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞില്ലെന്ന് ദേശീയ വനിത കമ്മീഷന്‍. എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് വനിത കമ്മീഷന്‍ ലളിതാ കുമാരമംഗലം മാധ്യമങ്ങളോട് പറഞ്ഞു.
ബലാത്സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനീതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയായിരുന്നു. ഈ മറുപടിയിലാണ് സല്‍മാന്‍ ഖേദം രേഖപ്പെടുത്തിയത്. എന്നാല്‍ സല്‍മാന്‍ഖാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ലളിതാ കുമാരി പറഞ്ഞു.

പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലി ഭാരത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു താരത്തിന്റെ പരാമര്‍ശം. 'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്നായിരുന്നു സല്‍മാന്റെ പരാമര്‍ശം.
പരാമര്‍ശത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 'അഞ്ച് ആറ് മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിങില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്‍ക്കാന്‍ പോലും കഴിയാറില്ല' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.












Click it and Unblock the Notifications