Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയത് മുസ്ലിമായത് കൊണ്ട്?

ദില്ലി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പെട്ടെന്ന് ജാമ്യം കിട്ടിയത് മുസ്ലിം മതത്തില്‍ പെട്ട ആളായത് കൊണ്ടാണ് എന്ന് ബി ജെ പി എം പി സാധ്വി പ്രാചി. 2002 ല്‍ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് കാറോടിച്ച് കയറ്റി ഒരാളെ കൊന്ന കേസില്‍ 5 വര്‍ഷത്തെ തടവിനാണ് സല്‍മാനെ വിചാരണക്കോടതി ശിക്ഷിച്ചത്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ സല്‍മാന്‍ ഖാന്‍ അപ്പീല്‍ പോയി.

salman-khan

കോടതി വിധി വന്ന് ഏതാനും മണിക്കൂറുകള്‍ക്കകം സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. രണ്ട് ദീവസത്തെ ജാമ്യം തീരുന്ന വെള്ളിയാഴ്ച കോടതി സല്‍മാന് ജാമ്യം നീട്ടി നല്‍കുകയും താരത്തിനെതിരായ ശിക്ഷ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബി ജെ പി എം പിയും വി എച്ച് പി നേതാവുമായ സാധ്വി പ്രാചി ഈ പ്രതികരണവുമായി രംഗത്തെത്തിയത്.

salman-khan

സല്‍മാന്‍ ഖാന്‍ മുസ്ലിം അല്ലായിരുന്നെങ്കില്‍ ഈ കേസിലെ ഇരകള്‍ക്ക് നീതി കിട്ടുമായിരുന്നു - സാധ്വി പ്രാചി പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സാധ്വി പ്രജ്ഞാ സിംഗിനെ വിട്ടയക്കണം. സല്‍മാന്‍ വിഷയവുമായി ബന്ധപ്പെട്ട്, തെരുവില്‍ കഴിയുന്നവര്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ പറഞ്ഞ പാട്ടുകാരന്‍ അഭിജീതിനെ അറസ്റ്റ് ചെയ്യണമെന്നും സാധ്വി ആവശ്യപ്പെട്ടു.

സമൂഹത്തില്‍ വര്‍ഗിയ വിദ്വേഷം പടര്‍ത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഇതാദ്യമായിട്ടല്ല ഇവര്‍ നടത്തുന്നത്. ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണം എന്നായിരുന്നു ഇവരുടെ ഒരു ആഹ്വാനം. നാല് പെണ്‍കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ഇവര്‍ സമ്മാനം നല്‍കുമെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+