കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാളവണ്ടിയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് സല്‍മാന്‍ ഖാന്‍.... 1000 കുടുംബങ്ങള്‍, പനവേലിലെ ഫാം ഹൗസില്‍

Google Oneindia Malayalam News

മുംബൈ: രാജ്യം ലോക്ഡൗണിലായതോടെ സൂപ്പര്‍ താരങ്ങളെല്ലാം വീടുകളില്‍ ഒതുങ്ങി കൂടുന്ന അവസ്ഥയിലാണ്. എന്നാല്‍ സല്‍മാന്‍ ഖാന്‍ അങ്ങനെയല്ല. അദ്ദേഹം ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്ന തിരക്കിലാണ്. ആയിരം കുടുംബങ്ങളെയാണ് ഒരിക്കല്‍ കൂടി സഹായിച്ചത്. ഇവര്‍ ബോളിവുഡിന്റെ സ്വന്തം ബജറംഗി ഭായ്ജാന്റെ സ്‌നേഹം അറിയുകയും ചെയ്തു. സ്വന്തം ഫാം കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ അടക്കമാണ് സല്‍മാന്‍ ലോക്ഡൗണില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി എത്തിച്ചത്. സല്‍മാനെ തേടി ജനങ്ങള്‍ ഇപ്പോള്‍ കൂടുതലായി എത്തിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ മറ്റ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രതികരണമാണ് സല്‍മാന് ലഭിക്കുന്നത്.

താമസം മാറി

താമസം മാറി

കോവിഡ് മുംബൈയിലാകെ മഹാമാരിയാകെ പടര്‍ന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ ആദ്യം ചെയ്തത് മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്ന് താമസം മാറുന്നതാണ്. നഗരപ്രാന്തത്തിലെ പനവേലില്‍ അദ്ദേഹത്തിന്റെ ഫാം ഹൗസിലേക്കാണ് താമസം മാറിയത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സല്‍മാന്‍ ജിമ്മില്‍ പരിശീലിക്കുന്നതായിരുന്നു ചിത്രം. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും കാമുകി യൂലിയ വാന്‍ഡര്‍, വലുഷ ഡിസൂസ എന്നിവര്‍ ഇവിടെ സല്‍മാനൊപ്പമുണ്ട്. മറ്റ് സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

മനസ്സ് കവര്‍ന്ന് ഭായിജാന്‍

മനസ്സ് കവര്‍ന്ന് ഭായിജാന്‍

ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കായി സഹായമായിരുന്നു സല്‍മാന്‍ അടുത്തതായി ചെയ്തത്. ഭക്ഷ്യ വസ്തുക്കള്‍ കാളവണ്ടിയിലും ട്രക്കിലുമായി അയക്കുന്നതിന്റെ വീഡിയോ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിലേക്ക് നടിമാര്‍ അടക്കമുള്ളവര്‍ സംഭാവന ചെയ്തിട്ടുണ്ട്. ട്രാക്ക്ടറുകളിലും ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അധികം പബ്ലിസിറ്റി ഇതിന് നല്‍കിയിട്ടുമില്ല.

പനവേലിന് സമീപമുള്ളവര്‍....

പനവേലിന് സമീപമുള്ളവര്‍....

സല്‍മാന്റെ പനവേല്‍ ഫാം ഹൗസിന് സമീപം താമസിക്കുന്ന ആയിരം കുടുംബങ്ങളെയാണ് സഹായിച്ചിരിക്കുന്നത്. അരി, പച്ചക്കറികള്‍, ധാന്യങ്ങള്‍, മുട്ടകള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയാണ് പനവേലിലെ ഗ്രാമങ്ങളിലേക്ക് എത്തിച്ചത്. ഇതില്‍ കുറച്ച് ഭക്ഷ്യസാധനങ്ങള്‍ സല്‍മാന്റെ തന്നെ ഫാം ഹൗസിലാണ് ഉല്‍പ്പാദിപ്പിച്ചത്. വരിയായി നിന്ന് വാഹനങ്ങളില്‍ സാധനങ്ങള്‍ കയറ്റുന്നതും, അവ ഫാം ഹൗസില്‍ നിന്ന് കൊണ്ട് പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശുചിത്വം പ്രധാനമാണെന്ന് സല്‍മാന്‍ പറയുന്നു. അതിനായി നൂറുകണക്കിന് സാനിറ്റൈസറുകളും സോപ്പുകളും പ്രദേശവാസികള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഏറ്റവും നല്ല രീതിയിലുള്ള ശുചിത്വം തന്നെ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. അതേസമയം സല്‍മാന്റെ ഓരോ പ്രവര്‍ത്തിയെയും ഗ്രാമവാസികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടനെ ബന്ധപ്പെട്ടിരിക്കുകയാണ് ഇവര്‍. അടിയന്തര സഹായങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ടീമിനെയും ബന്ധപ്പെടുന്നുണ്ട്.

പനവേലില്‍ മാത്രമല്ല

പനവേലില്‍ മാത്രമല്ല

സല്‍മാന്റെ സഹായം പനവേലില്‍ മാത്രമല്ല, മുംബൈയില്‍ തന്റെ വീട്ടിലെത്തി സഹായം തേടുന്ന എല്ലാവര്‍ക്കും പരമാവധി സഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കല്യാണിലെ ചേരി നിവാസികള്‍ സല്‍മാനെ സഹായം ആവശ്യപ്പെട്ട് വിളിച്ചിരിക്കുകയാണ്. ഇവര്‍ക്കെല്ലാം ഭക്ഷണ സാധനങ്ങള്‍ സല്‍മാന്‍ നല്‍ കി. കല്യാണ്‍ മേഖലയിലെ എല്ലാ താമസക്കാര്‍ക്കും തന്റെ ടീം മുഖേനയാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്. ഇവിടെ എല്ലാവര്‍ക്കും സഹായം ലഭ്യമായിട്ടുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു.

അവസാനിക്കാതെ സഹായം

അവസാനിക്കാതെ സഹായം

സല്‍മാന്റെ സഹായം കല്യാണില്‍ മാത്രം അവസാനിക്കുന്നില്ല. മാലേഗാവിലും വന്‍ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ടീം നടത്തുന്നത്. ഇവിടെ 600 കുടുംബങ്ങളാണ് ഉള്ളത്. മഹാരാഷ്ട്രയിലെ ഹോട്ടസ്‌പോട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലമാണ് ഇത്. ഇവിടേക്ക് ധാന്യങ്ങളും പച്ചക്കറികളുമാണ് സല്‍മാന്‍ നല്‍കിയത്. മാധ് ദ്വീപിലെ നിരവധി ദരിദ്ര കുടുംബങ്ങള്‍ക്കും അദ്ദേഹം രക്ഷനായി മാറിയിരിക്കുകയാണ്. ഇതിന് വേണ്ട പണം സല്‍മാന്റെ പിതാവ് സലീം ഖാനാണ് നല്‍കുന്നത്. മുംബൈയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുന്നതും സലീം ഖാനാണ്.

മനോഹരമായ ഫാം ഫൗസ്

മനോഹരമായ ഫാം ഫൗസ്

സല്‍മാന്റെ ഫാം ഹൗസിനെ കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പക്ഷേ വിശാലമായ പ്രദേശമാണിത്. കഴിഞ്ഞ ദിവസം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പരസ്യത്തിന്റെ ഷൂട്ടിംഗ് നടത്തിയത് ഇവിടെ വെച്ചാണ്. ബോളിവുഡില്‍ സല്‍മാന്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്നത് ജാക്വിലിനാണ്. മുന്‍ ബിഗ് മത്സരാര്‍ത്ഥി നികേതന്‍ മാധോക്കും സല്‍മാന്റെ ഫാം ഹൗസിലുണ്ട്. അതേസമയം ഇവിടെയിരുന്നാണ് സല്‍മാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പറഞ്ഞു. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് സല്‍മാന്‍ ഫാം ഫൗസിലേക്ക് മാറിയിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.

English summary
salman khan lends a helping hands to poors, providing them vegetables and grains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X