കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹയാത്രികന് മര്‍ദ്ദനവും പിടിച്ചുപറിയും; സല്‍മാനെതിരെ കേസ്

  • By Gokul
Google Oneindia Malayalam News

മുംബൈ: വിവാദങ്ങളുടെ സഹയാത്രികനായ സല്‍മാന്‍ഖാനെതിരെ മറ്റൊരു കേസുകൂടി. വിമാനയാത്രയ്ക്കിടെ സഹയാത്രികനെ മര്‍ദ്ദിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത സംഭവത്തിലാണ് ബോളിവുഡിലെ സൂപ്പര്‍സ്റ്റാറിനെതിരെ പുതിയ കേസ്. 2014 ന് നവംബര്‍ 4ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

സല്‍മാന്‍ഖാനും ബോഡിഗാര്‍ഡ് വിശാലും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നു കാട്ടി രവീന്ദ്ര മൂരത് ദ്വിവേദ് എന്നയാള്‍ അന്ധേരി കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവശേഷം എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തന്റെ പരാതി പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് രവീന്ദ്ര മൂരത് ദ്വിവേദ് കോടതിയെ അറിയിച്ചു.

salmankhan

അന്തരിച്ച മുന്‍ ബിജെപി കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സല്‍മാന്‍ഖാനും ബോഡിഗാര്‍ഡ് വിശാലും പിടിച്ചുപറിച്ചതായും രവീന്ദ്രയുടെ പരാതിയിലുണ്ട്. ഇതേതുടര്‍ന്ന് 392, 323,504 വകുപ്പുകള്‍ പ്രകാരം സല്‍മാനും വിശാലിനുമെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2012ല്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് സല്‍മാന്‍ഖാനെതിരെ പുതിയ കേസ് ഉയര്‍ന്നുവരുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സല്‍മാന്‍ഖാന്റെ ഡ്രൈവര്‍ കുറ്റം ഏറ്റെടുത്തിരുന്നു.

English summary
Salman Khan, may be booked for assault and robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X