കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്റെ രക്ഷകന്‍, ആരാണ് അഡ്വ. ഹരീഷ് സാല്‍വെ?

Google Oneindia Malayalam News

മുംബൈ: സിനിമയിലൊക്കെ കണ്ട് പരിചയമുണ്ട് ഇങ്ങനെ ഒരു വക്കീലിനെ. നായകന് ആവശ്യം വരുമ്പോള്‍ രക്ഷകനായി ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് വരുന്ന വക്കീലിനെ. ഇത് അതുപോലെയായിരുന്നു. സിനിമയിലല്ല എന്ന് മാത്രം. സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ് ശിക്ഷ കിട്ടിയ ശേഷം ദില്ലിയില്‍ നിന്നും ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് പുറപ്പെട്ട അഡ്വക്കേറ്റ് ഹരീഷ് സാല്‍വേ വെറും പത്തേ പത്ത് മിനുട്ട് കൊണ്ട് ജാമ്യവും വാങ്ങി സല്‍മാന്‍ ഖാനെ പുറത്തെത്തിച്ചു.

മൂന്നാം ദിവസം ബോംബെ ഹൈക്കോടതിയില്‍ നിന്നും ശിക്ഷാവിധി മരവിപ്പിച്ച് സല്‍മാന്‍ ഖാന്‍ പുറത്തേക്ക് നടക്കുമ്പോള്‍ ആര്‍ക്കായാലും അറിയാന്‍ ആഗ്രഹമുണ്ടാകും, ആരാണീ അഡ്വക്കേറ്റ് ഹരീഷ് സാല്‍വെ. എന്ത് മറിമായം കാണിച്ചാണ് സാല്‍വേ ഇത് സാധിച്ചത്. കോര്‍പറേറ്റുകള്‍ക്കും സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇഷ്ടക്കാരനായി മാറിക്കഴിഞ്ഞിരിക്കും ഈ ഒരു സംഭവത്തോടെ ഹരീഷ് സാല്‍വെ.

സൂപ്പര്‍ ഹീറോ സല്‍മാന്‍ ഖാന്റെയും ഹീറോ ആയി മാറിയ ഹരീഷ് സാല്‍വെയെക്കുറിച്ച് വായിക്കൂ.

ചെലവേറിയ വക്കീലാണ്

ചെലവേറിയ വക്കീലാണ്

ഹരീഷ് സാല്‍വെയെ ഒരു ദിവസം കിട്ടണമെങ്കില്‍ എന്ത് ചെലവ് വരും എന്ന് നോക്കാം ആദ്യം. ഫീസാണല്ലോ വക്കീലന്മാരുടെ എല്ലാം. ഹരീഷ് സാല്‍വെയുടെ ഒരു ദിവസത്തെ ഫീസ് 30 ലക്ഷത്തിന് മേല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിദ്ധന്‍, കുപ്രസിദ്ധന്‍

പ്രസിദ്ധന്‍, കുപ്രസിദ്ധന്‍

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തിലാണ് ഹരീഷ് സാല്‍വെയ്ക്ക് സ്ഥാനം. വിവാദങ്ങളിലും പലതവണ ഹരീഷ് സാല്‍വെയുടെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

1999 നവംബര്‍ 1 മുതല്‍ 2002 നവംബര്‍ വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ഓഫ് ജനറലായിരുന്നു സാല്‍വെ. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അദ്ദേഹം ഈ സ്ഥാനം ഉപേക്ഷിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

കുടുംബത്തില്‍ കോണ്‍ഗ്രസ് വേരുകള്‍

കുടുംബത്തില്‍ കോണ്‍ഗ്രസ് വേരുകള്‍

കോണ്‍ഗ്രസ് നേതാവ് എന്‍ കെ പി സാല്‍വെയുടെ മകനായി 1956 ല്‍ ജനനം. ഇപ്പോള്‍ 56 വയസ്സ്. മഹാരാഷ്ട്രക്കാരന്‍. അമ്മ അംബൃതി സാല്‍വെ

തുടക്കം 1980 ല്‍

തുടക്കം 1980 ല്‍

1980 കളില്‍ പാര്‍ട്ട് ടൈമായി അഭിഭാഷകവൃത്തി. ചാര്‍ട്ടേട് അക്കൗണ്ടന്‍സി വിട്ട് പിന്നീട് മുഴുവന്‍ സമയ അഭിഭാഷകനായി. 2013 ല്‍ ഇംഗ്ലീഷ് ബാറില്‍ പ്രവേശനവം,

കോര്‍പറേറ്റുകള്‍ക്ക് പ്രിയങ്കരന്‍

കോര്‍പറേറ്റുകള്‍ക്ക് പ്രിയങ്കരന്‍

മുകേഷ് അംബാനി അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ പ്രിയങ്കരനാണ് ഹരീഷ് സാല്‍വെ. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി ഹാജരായി.

English summary
Senior Supreme Court lawyer Harish Salve turned out to be a 'guardian angel' for a distressed Bollywood actor Salman Khan and saved the actor from spending nights in the jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X