സല്മാന് ഖാന്റെ ബോഡി ഗാര്‍ഡ് ശിവസേനയില്‍ ചേര്‍ന്നു; വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടികലാശത്തിലേക്ക് അടുക്കവെ, ബോളിവുഡ് നടന് സല്മാന് ഖാന്റെ അംഗരക്ഷകന് ശിവസേനയില്‍ ചേര്‍ന്നു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഷേറ എന്നറിയപ്പെടുന്ന ഗുര്‍മീത് സിങ് ശിവസേനയില്‍ അംഗത്വം എടുത്തത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ, യുവസേന അധ്യക്ഷന്‍ ആദിത്യ താക്കറെ എന്നിവരുമായി സംസാരിച്ച ശേഷമാണ് താക്കറെയുടെ വീട്ടില്‍ വച്ച് ഷേറ ശിവസേനയില്‍ ചേര്‍ന്നത്. ശിവസേന പാര്‍ട്ടി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടേറെ പ്രമുഖരാണ് മഹാരാഷ്ട്രയില്‍ ശിവസേനയിലും ബിജെപിയിലും ചേരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നാണ് അഭിപ്രായ സര്‍വ്വെ. ഇത് മുന്‍കൂട്ടി കണ്ടാണ് നേതാക്കളുടെ കളംമാറ്റമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കൡ ഒരാളായിരുന്ന പ്രിയങ്ക ചതുര്‍വേദി അടുത്തിടെ ശിവസേനയില്‍ ചേര്‍ന്നിരുന്നു. കൂടാതെ എന്‍സിപി നേതാക്കളും ശിവസേനയില്‍ ചേര്‍ന്നിട്ടുണ്ട്.
അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഒട്ടേറെ പേര് ശിവസേനയില്‍ നിന്ന് രാജിവച്ച സംഭവവും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരുന്ന തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. 24ന് ഫലം അറിയാം. ബിജെപിക്ക് രണ്ടിടത്തും വന്‍ വിജയമുണ്ടാകുമെന്നാണ് സര്‍വ്വെകള്‍.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications