Get Updates
Get notified of breaking news, exclusive insights, and must-see stories!

'വൃത്തികെട്ടവളെന്നും വിഡ്ഢിയെന്നും വിളിച്ചു; ജീവിതത്തിലെ മോശപ്പെട്ട 8 വര്‍ഷം'; സല്‍മാനെതിരെ മുന്‍ കാമുകി

ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ എന്ന താരം സൃഷ്ടിച്ച തരംഗമൊന്നും ചില്ലറയല്ല. ഇന്ന് ബോളിവുഡില്‍ ഏറ്റവും വിലയേറിയ താരമാകുമ്പോഴും വിവാദങ്ങളുടെ ഒരു തോഴന്‍ കൂടിയാണ് സല്ലു ഭായ്. ഗോസിപ്പുകളും കേസുകളുമൊക്കെയായി ഒരു സിനിമയെ വെല്ലുന്ന കഥകള്‍ തന്നെ സല്‍മാന്‍ ഖാനുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരിലുള്ള ഗോസിപ്പുകളാണ് സല്‍മാന്‍ ഖാനെ തേടിയെത്തിയത്. ഇപ്പോഴിതാ സല്‍മാന്‍ ഖാനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പഴയ കാമുകിയും നടിയുമായ സോമി അലി.

1

ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയുമായ സോമി അലി, സല്‍മാന്‍ ഖാനുമായി ഒരുമിച്ച് നില്‍ക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചതിനെക്കുറിച്ചാണ് പറയുന്നത്. സല്‍മാന്‍ ഖാന്‍ കാരണം തനിക്ക് നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സോമി അലി നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

2

എന്നാല്‍ എന്തൊക്കെയോ കാരണങ്ങളാല്‍ ആ പോസ്റ്റുകള്‍ അവര്‍ഡ ഡിലീറ്റ് ചെയ്തിരുന്നു, എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് താരം ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതിന്റെ കാരണങ്ങള്‍ തുറന്നുപറയുകയാണ്. സല്‍മാന്‍ ഖാനുമായി ചെലവഴിച്ച എട്ട് വര്‍ഷം തന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമാണെന്ന് സോമി അലി പറയുന്നു.

3

ഒരു എന്‍ ജി ഒയുടെ എക്‌സിക്യുട്ടീവ് ഡയറക്ടരായിരിക്കെ വളരെ മോശമായി കാര്യങ്ങള്‍ എഴുതി തന്റെ പേജുകളില്‍ വയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് സല്‍മാന്‍ ഖാനെതിരായ വെളിപ്പെടുത്തലുകള്‍ നീക്കം ചെയ്യാന്‍ കാരണമായതെന്ന് സോമി അലി പറഞ്ഞു.

4

സല്‍മാനൊത്ത് ചിലവഴിച്ച എട്ട് വര്‍ഷങ്ങളാണ് ആകെ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയം സല്‍മാന്‍ ഖാനൊപ്പം ചെലവഴിച്ച വര്‍ഷങ്ങളായിരുന്നു. പലരുമായുള്ള പ്രേമങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പുറമെ പതിവായി എന്നെ ചെറുതാക്കിയും താഴ്ത്തിയും അപമാനിച്ചും സല്‍മാന്‍ ഖാന്‍ സംസാരിച്ചു. തന്നെ വൃത്തികെട്ടവളെയെന്നും ഒന്നിനും കൊള്ളാത്തവളെന്നും വിഡ്ഢിയെന്നും വിളിച്ചു. എല്ലാ ദിവസവും ഇങ്ങനെയാണ് കടന്നുപോയതെന്ന് സോമി പറഞ്ഞു.

5

തന്നെ ഒരു കാമുകിയായി പരസ്യമായി അംഗീകരിക്കാന്‍ സല്‍മാന്‍ വര്‍ഷങ്ങളോളം തയ്യാറായില്ല. ഒടുവില്‍ തയ്യാറയപ്പോഴും സുഹൃത്തുക്കളടെയും മറ്റുള്ളവരുെടയും മുന്നില്‍ വച്ച് തന്നെ അപമാനിക്കുകയും ശകാരിക്കുകയും ചെയ്യുന്നത്, പതിവായി. ഇങ്ങനെ എന്നെ ട്രീറ്റ് ചെയ്തതുകൊണ്ടാണ് താനും മറ്റ് ബന്ധങ്ങളിലേക്ക് പോയത്. തനിക്ക് അക്കാര്യത്തില്‍ ഒരു പശ്ചാത്താപവും തോന്നിയിട്ടില്ല. എന്നെ സ്‌നേഹിക്കുന്ന എന്നോട് കരുതലുള്ള ആരെയെങ്കിലും എനിക്ക് വേണമായിരുന്നു.

6

തന്നോട് നല്ല രീതിയില്‍ പെരുമാറുന്ന ആളെയായിരുന്നു തനിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ആ സമയത്ത് ജീവിതത്തിലേക്ക് വന്ന പല പുരുഷന്മാരും തന്റെ അവസ്ഥയെ മുതലെടുക്കുന്നവരായിരുന്നു. അന്ന് അതൊന്നും മനസിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഇതേ കുറിച്ചൊക്കെ അറിഞ്ഞപ്പോള്‍ സല്‍മാന്‍ എന്നെ തല്ലിയെന്നും സോമി പറയുന്നു.

7

ആണുങ്ങള്‍ക്ക് ഇതെല്ല്ാം ആവാം എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും പറ്റില്ലെന്നാണ് തന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. സല്‍മാന്റെ സെക്‌സിസ്റ്റ് മനോഭാവവും അന്ന് ഞാന്‍ വേണ്ടുവോളം അനുഭവിച്ചെന്ന് സോമി പറഞ്ഞു. ഇപ്പോള്‍ താന്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ആദ്യമായല്ല പറയുന്നത്. ഇതിന് മുമ്പ് പല തവണ ഇക്കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതാണെന്ന് സോമി വ്യക്തമാക്കി.

8

അതേസമയം, സോമിക്ക് പിന്നാലെ നിരവധി കാമുകിമാര്‍ സല്‍മാന്‍ ഖാനുണ്ടായിരുന്നു. സോമിക്ക് ശേഷം നടി സംഗീത ബിജ്‌ലാനിയാണെന്ന ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ കത്രീന കൈഫ്, ഐശ്വര്യ റായി എന്നീ താരങ്ങള്‍ സല്‍മാന്റെ കാമുകിയാണെന്ന ഗോസിപ്പുകളും ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ മോഡലായ ലുലിയ വാഞ്ചറുമായി സല്‍മാന്‍ ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+