കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താരങ്ങള്‍ തീവ്രവാദികളല്ല, പിന്തുണയുമായി സല്‍മാന്‍ ഖാന്‍

  • By Sandra
Google Oneindia Malayalam News

മുംബൈ: ബോളിവുഡിലെ പാക് താരങ്ങളെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍. പാക് തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സിനിമകളില്‍ നിന്ന് പാക് താരങ്ങളെ വിലക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സല്‍മാന്‍ വ്യക്തമാക്കി.

ഇന്ത്യാ- പാക് ബന്ധത്തില്‍ കനത്ത വിള്ളലുകള്‍ വീണ സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് സല്‍മാന്‍ താരങ്ങളെ പിന്തുണച്ച് രംഗത്തെത്തുന്നത്.

salman

ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് താരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ എത്തിനില്‍ക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്ന് പാക് താരങ്ങളെ നീക്കണമെന്ന ആവശ്യപ്പെട്ട് താരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നേരത്തെ നവനിര്‍മ്മാണ്‍ സേന രംഗത്തെത്തിയിരുന്നു. കരണ്‍, ജോഹറിന്റെ 'യേല്‍ ദില്‍ ഹേ മുഷ്‌കില്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്ന പാക് നടന്‍ ഫവദ് ഖാന്‍ പ്രതിഷേധം ശക്തമായതോടെ രാജ്യം വിടുകയായിരുന്നു.

English summary
Salman Khan support Pak artists, says they are not terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X