സല്മാന് ഖാനെ കാണാന്‍ ബോളിവുഡ്; ആമിറും വീട്ടിലെത്തി
മുംബൈ: വാഹനാപകടക്കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ച സല്മാന് ഖാനെ കാണാന്‍ ബോളിവുഡിലെ പ്രമുഖ താരനിര സല്ലുവിന്റെ വീട്ടിലെത്തി. ശിക്ഷയ്ക്കു പിന്നാലെ സല്മാന് ഖാന് രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന സല്ലുവിനെ ആശ്വസിപ്പിക്കാനാണ് പ്രമുഖരെത്തിയത്.
വിധിക്ക് മുന്‍പ് കിങ് ഖാന് സല്‍മാന്റെ വീട്ടിലെത്തിയിരുന്നു. വിധി വന്നതിനുശേഷം ഖാന് ത്രയത്തിലെ മൂന്നാമന് ആമിര്‍ ഖാനും സല്ലുവിനെ കാണാനും ആശ്വസിപ്പിക്കാനുമെത്തി. മൂവര്‍ സംഘം കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും അപൂര്‍വമായ സന്ദര്ഭങ്ങളിലായതിനാല് ബോളിവുഡ് മാധ്യമങ്ങളെല്ലാം സ്ഥലത്തെത്തിയിരുന്നു.

സല്‍മാന്റെ സഹോദരന് അര്‍ബാസ്, സുനില്‍ ഷെട്ടി, സോനു സുഡ്, സോനാക്ഷി സിന്‍ഹ, പ്രീതി സിന്‍ഹ, റാണി മുഖര്‍ജി, ബിപാഷ ബസു എന്നിവരെല്ലാം സല്മാന് ഖാന്റെ വീട്ടിലെത്തി. മേല്‍ക്കോടതി വിധി അനുകൂലമാകുമെന്നും ഭയക്കേണ്ടതില്ലെന്നും സല്മാന് ഖാനെ ആശ്വസിപ്പിച്ചാണ് താരങ്ങളെല്ലാം മടങ്ങിയത്.
സല്മാന് ഖാന് ജയിലിലാകുകയാണെങ്കില് അഞ്ഞൂറു കോടിയോളം രൂപയുടെ നഷ്ടമാകും ബോളിവുഡിന് സംഭവിക്കുക. സല്മാന് പുറമെ താരങ്ങള്‍ക്കും കോടികളുടെ നഷ്ടമുണ്ടായേക്കും. ഇതാണ് താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും വിഷമിപ്പിക്കുന്ന പ്രധാനകാര്യം. നിരവധി സിനിമകളും പ്രൊജക്റ്റകളും മുടങ്ങുന്നതിന് പുറമേ, ബോളിവുഡിലെ നൂറുകോടി ക്ലബ്ബിലെ സ്ഥിരം സാന്നിദ്ധ്യമാണ് ജയിലിലാകുന്നതെന്നതാണ് ബോളിവുഡിന്റെ മറ്റൊരു ആശങ്ക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications