Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഭരണം മികച്ചത്: സല്‍മാന്‍ ഖാന്‍

ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി ജെ പിക്കും ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പ്രശംസ. മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ കാഴ്ചവെച്ച മികച്ച ഭരണമാണ് സല്‍മാനെ ആകര്‍ഷിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ വളരെ നല്ല മനുഷ്യനാണ് എന്നും പ്രശംസകള്‍ അര്‍ഹിക്കുന്നയാളാണ് എന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

പുതിയ ചിത്രമായ ജയ് ഹോയുടെ പ്രചാരണത്തിനായി ജന്മനാട്ടില്‍ എത്തിയതായിരുന്നു സല്‍മാന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മധ്യപ്രദേശ് ഒരുപാട് വികസിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തതില്‍ ഒരത്ഭുതവും ഇല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

salman-khan

തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പമില്ലെന്ന കാര്യം താരം ആവര്‍ത്തിച്ചു. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരാണ് വേണ്ടത്. അത് ബിജെ പി സര്‍ക്കാര്‍ ചെയ്യുന്നു. നേരത്തെ ജയ് ഹോ എന്ന ചിത്രത്തിന് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമില്ല എന്നും താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇല്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

ഇന്‍ഡോറില്‍ സല്‍മാന്‍ ജനിക്കുമ്പോള്‍ സഹായിയായിരുന്ന രുക്മിണി ബായിയെ താരം സന്ദര്‍ശിച്ചു. 1965 ഡിസംബര്‍ 27 നാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സല്‍മാന്‍ ജനിച്ചത്. സല്‍മാന്‍ താമസിച്ച ഹോട്ടലിന് സമീപം ആരാധകര്‍ തടിച്ചുകൂടിയത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+