Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയെ കുറിച്ച് മാത്രം ചോദിക്കുന്നതെന്തിന്: സല്ലു

ദില്ലി: അടുത്തിടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ കണ്ടതും വാനോളം പുകഴ്ത്തിയതും വലിയ വിവാദമായിരുന്നു. അതിന് ശേഷം സല്‍മാനോട് ചോദിക്കുന്ന ചോദ്യങ്ങളെല്ലാം ഇത് സംബന്ധിച്ചതും. ഒരു ചാനല്‍ ഷോയില്‍ വീണ്ടും അതാവര്‍ത്തിച്ചപ്പോള്‍ സല്‍മാന്‍ ചോദിച്ചു, എന്തിന് എന്നോട് എപ്പോഴും മോഡിയെ കുറിച്ച് മാത്രം ചോദിക്കുന്നു.

എന്‍ഡിടിവിയില്‍ ഒരു അഭിമുഖം നല്‍കുന്നതിനിടെയാണ് സല്‍മാന്റെ ചോദ്യം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ഗുജറാത്തില്‍ പോയത്. അല്ലാതെ മോഡിയെ പ്രമോട്ട് ചെയ്യാനല്ല. അല്ലെങ്കിലും നരേന്ദ്ര മോഡിയെ എന്തിന് കുറ്റക്കാരനായി കാണുന്നെന്ന് നേരത്തെയും സല്‍മാന്‍ ചോദിച്ചിരുന്നു. ഗുജറാത്ത് വര്‍ഗീയ കലാപത്തിന് മോഡിക്ക് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയ മോഡിയെ എന്തിന് എതിര്‍ക്കുന്നു എന്ന് സല്‍മാന്‍ ചോദിച്ചു. അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടതില്‍ കുറ്റ ബോധവുമില്ല, സല്‍മാന്‍ പറഞ്ഞു

മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ യുപിയിലെ സൈഫൈ മഹോത്സവത്തില്‍ പങ്കെടുത്തതിനെയും സല്‍മാന്‍ ന്യായീകരിച്ചു. മോഡിയും അഖിലേഷ് യാദവും തന്റെ ചത്രത്തിന് നല്‍കിയ പിന്തുണ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയിട്ടില്ല_ സല്‍മാന്‍ വ്യക്തമാക്കി

ഈ പൂച്ചെണ്ട് സ്വീകരിച്ച് അകത്തേക്ക് വന്നാലും

ഈ പൂച്ചെണ്ട് സ്വീകരിച്ച് അകത്തേക്ക് വന്നാലും

അഹമ്മദാബാദിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ഖാന് പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന നരേന്ദ്ര മോഡി

ഒന്ന് പറത്തി നോക്കൂ

ഒന്ന് പറത്തി നോക്കൂ

അഹമ്മദാബാദില്‍ ഉത്തരായന്‍ ഫെസ്റ്റിവലില്‍ പട്ടം പറത്തുന്ന മോഡിയും സല്‍മാന്‍ ഖാനും

ഇത് കണ്ടാ സല്‍മാനേ

ഇത് കണ്ടാ സല്‍മാനേ

ഉത്തരായന ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ സല്‍മാനെയും മോഡിയയും കാണാന്‍ കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്ന ആളുകള്‍

ഡെയ്‌സി ഷാ

ഡെയ്‌സി ഷാ

നടിയും നര്‍ത്തകിയും മോഡലുമായ ഡെയ്‌സി ഷായും അഹമ്മദാബാദില്‍ നടന്ന ഉത്തരായന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു

എനിക്കും ആരാധകരുണ്ട് സല്‍മാനെ

എനിക്കും ആരാധകരുണ്ട് സല്‍മാനെ

ജനക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുന്ന സല്‍മാനും മോഡിയും. മോഡി കൈവീശി ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്.

അതങ്ങെത്തിപ്പോയി

അതങ്ങെത്തിപ്പോയി

സല്‍മാന്‍ ഖാന്‍ പറത്തിയ പട്ടം നോക്കി നില്‍ക്കുകയാണ് നരേന്ദ്ര മോഡി

മോഡിയെ പ്രമോട്ട് ചെയ്യാന്‍ ഞാന്‍ വേണ്ട

മോഡിയെ പ്രമോട്ട് ചെയ്യാന്‍ ഞാന്‍ വേണ്ട

മോഡിയെ സല്‍മാന്‍ പിന്തുണയ്ക്കുന്നെന്ന ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിന് പോപ്പുലറാകാന്‍ എന്റെ സപ്പോര്‍ട്ട് വേണ്ടെന്നായിരുന്നു സല്‍മാന്റെ പ്രതികരണം. അല്ലാതെ തന്നെ മോഡി ഗുജറാത്തില്‍ പോപ്പുലറാണ്. അത് താന്‍ നേരിട്ട് കാണുയും ചെയ്തു

ഒടുവില്‍ വിവാദം

ഒടുവില്‍ വിവാദം

സല്‍മാന്‍ ഖാന്‍ മോഡിയെ സപ്പോര്‍ട്ട് ചെയ്യുന്നെന്ന തരത്തില്‍ വാര്‍ത്ത വന്നതോടെ പ്രതിഷേധിക്കുന്ന ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+