കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ല

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
സൽമാന്റെ ആരോഗ്യം മോശം, ഡോക്ടര്‍മാരുടെ സേവനം വേണ്ടി വന്നു | Oneindia Malayala

ജെയ്പൂര്‍: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവിന് വിധിച്ചത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്നാല്‍ ഒരല്‍പ്പം വിഷമം ഉണ്ടെന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും പിന്നീട് ഇതൊന്നും കാര്യമാക്കുന്നില്ല എന്ന രീതിയിലായിരുന്നു സല്‍മാന്റെ പെരുമാറ്റം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ് ജോധ്പൂര്‍ കോടതി. പക്ഷേ ഇത്രയൊക്കെയാണെങ്കിലും ജയിലില്‍ ആദ്യ ദിനം സല്‍മാന്‍ ഖാന് അത്ര സുഖകരമായിരുന്നില്ലെന്നാണ് സൂചന.

ജയിലില്‍ വച്ച് അദ്ദേഹത്തിന് കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് പുറത്തുവിട്ടിരുന്നില്ല. സല്‍മാന്‍ നല്ല രീതിയിലാണ് ആദ്യ ദിനം ജയില്‍ ചെലവിട്ടതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ബന്ധുക്കളടക്കമുള്ളവര്‍ക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസ് ബന്ധുക്കളുടെ ആശങ്കയില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ജയിലിലെ കാളരാത്രി

ജയിലിലെ കാളരാത്രി

ജോധ്പൂര്‍ ജയിലില്‍ കഴിഞ്ഞ ആദ്യത്തെ രാത്രി സല്‍മാന്‍ ഖാനെ സംബന്ധിച്ച് കാളരാത്രിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനൊപ്പമാണ് അദ്ദേഹം സെല്‍ പങ്കിട്ടത്. ഇരുവര്‍ക്കുമിടയില്‍ ഒരു കര്‍ട്ടന്റെ മറ ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. സല്‍മാന് ആശാറാം ബാപ്പു തന്റെ കിടക്ക നല്‍കാമെന്ന് പറഞ്ഞെങ്കിലും താരം അത് നിരസിച്ചു. അതേസമയം രാത്രിയില്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. രാത്രിയോടെ സല്‍മാന്റെ രക്തസമ്മര്‍നിരക്ക് കുത്തനെ ഉയര്‍ന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടര്‍മാര്‍ സെല്ലിലേക്ക് ഓടിയെത്തി. രക്തസമ്മര്‍ദ നിരക്ക് മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാത്രി മുഴുവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു സല്‍മാന്‍. രക്തസമ്മര്‍ദം സാധാരണഗതിയിലാവാന്‍ ഡോക്ടര്‍മാര്‍ സല്‍മാന് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്.

ആരോഗ്യം മോശം

ആരോഗ്യം മോശം

സല്‍മാന്റെ ആരോഗ്യനില മോസമാണന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ പോലീസ് ശ്രദ്ധിക്കേണ്ടതുണ്ടെന്നും നേരത്തെ അവര്‍ പറഞ്ഞിരുന്നു. അതേസമയം സല്‍മാനെ പ്രത്യേക മെഡിക്കല്‍ ചെക്കപിന് വിധേയമാക്കിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭക്ഷണത്തിന് കാര്യത്തില്‍ പ്രത്യേക പരാമര്‍ശമൊന്നും ഇല്ലാത്തതുകൊണ്ട് ജയില്‍ ഭക്ഷണമാണ് സല്‍മാന്‍ കഴിഞ്ഞത്. സല്‍മാന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ ജയിലധികൃതരോട് പറഞ്ഞിരുന്നു. അതേസമയം സല്‍മാന്റെ ബോഡിഗാര്‍ഡ് പുറത്തുനിന്നുള്ള ഭക്ഷണം അദ്ദേഹത്തിന് ജയിലിലെത്തിച്ചെങ്കിലും ഇത് നല്‍കാനാവില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ദാല്‍, റോട്ടി, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തുള്ള രാത്രി ഭക്ഷണമാണ് സല്‍മാന്‍ രാത്രി കഴിച്ചത്. ജയിലിലെ രണ്ടാം ദിവസത്തില്‍ സല്‍മാന് നല്‍കുമെന്ന് ജയില്‍ വാര്‍ഡന്‍ അറിയിച്ചിട്ടുണ്ട്.

അഭിഭാഷകന് വധഭീഷണി

അഭിഭാഷകന് വധഭീഷണി

സല്‍മാന്റെ അഭിഭാഷകന്‍ മഹേഷ് ബോറയ്ക്ക് വധഭീഷണി നേരിട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സല്‍മാന്റെ ശത്രുക്കള്‍ തനിക്കെതിരെ തിരിഞ്ഞതായി സംശയിക്കുന്നുണ്ടെന്ന് ബോറ പറഞ്ഞു. വിഷയത്തില്‍ അദ്ദേഹം പരാതി നല്‍കുമെന്നാണ് സൂചന. അതേസമയം സല്‍മാന് ജയിലില്‍ അസൗകര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജോധ്പൂര്‍ ഡിഐജി വിക്രം സിംഗ് പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം രാവിലെ 6.30 മണിക്ക് സല്‍മാന്‍ എണീറ്റെന്ന് വിക്രം സിംഗ് പറഞ്ഞു. എന്നാല്‍ ജയിലിലെ മറ്റ് പോലീസുകാര്‍ പറയുന്നത് സല്‍മാന്‍ ജയിലിലെ സാഹചര്യങ്ങളില്‍ തൃപ്തനായിരുന്നില്ലെന്നാണ്. ഇതിനാല്‍ രാവിലെ ജയില്‍ അധികൃതര്‍ നല്‍കിയ ഭക്ഷണം പോലും താരം നിരസിച്ചു. പരിപ്പില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് സല്‍മാന് ജയിലധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് വേണ്ടെന്ന് സല്‍മാന്‍ പറഞ്ഞു. ബ്രെഡും പാലുമാണ് അദ്ദേഹത്തിന് ഭക്ഷണത്തിനായി ആവശ്യപ്പെട്ടത്. ഇത് ജയില്‍ കാന്റീനില്‍ നിന്ന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്റെ ബന്ധുക്കള്‍ ജയിലില്‍ 400 രൂപ നിക്ഷേപിച്ചിരുന്നതിനാല്‍ ഈ ഭക്ഷണം ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപസല്‍മാന്‍ ഖാനില്‍ ആടിയുലഞ്ഞ് ബോളിവുഡ്... അഞ്ച് വര്‍ഷം അഴിക്കുള്ളിലായാല്‍ പൊട്ടുന്നത് 800 കോടി രൂപ

സൽമാൻ ഖാൻ ജയിലിൽ തന്നെ; ഒരു രാത്രി കൂടി കിടന്നേ മതിയാവൂ... കോടതി കനിഞ്ഞില്ല, ജാമ്യഹർജിയിൽ വിധി വൈകുംസൽമാൻ ഖാൻ ജയിലിൽ തന്നെ; ഒരു രാത്രി കൂടി കിടന്നേ മതിയാവൂ... കോടതി കനിഞ്ഞില്ല, ജാമ്യഹർജിയിൽ വിധി വൈകും

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

English summary
സല്‍മാന് ജയില്‍ വച്ച് രക്തസമ്മര്‍ദം വര്‍ധിച്ചതായി ഡോക്ടര്‍മാര്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X