കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരിച്ചു വരണം; മതേതര രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഇപ്പോഴും സ്ഥാനമുണ്ട്, അതിനായി പോരാടണം

Google Oneindia Malayalam News

ദില്ലി: സമകാലീന ഇന്ത്യയിലെ മതേതര രാഷ്ട്രീയത്തിന്‍റെ പ്രസക്തി ഏറെ വിലപ്പെട്ടതാണെന്ന് മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന അഭിഭാകനുമായ സല്‍മാന്‍ ഖുര്‍ഷിദ്. ദ വയറില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്‍റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. കോറോണ വൈറസിന്‍റെ കൂടി പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന സാഹചര്യം കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തരമൊരു ലേഖലനം എഴുതിയിരിക്കുന്നത്.

കോവിഡിനെതിരേയുള്ള പോരാട്ടം ഒരിക്കലും ഒരു അവസരം അല്ല. സമ്പൂര്‍ണ്ണ ഐക്യവും പരസ്പര വിശ്വാസവും എല്ലാവരിലും വേണം. ഈ പ്രതിസന്ധിയെ നാം എങ്ങനെ മറികടന്നുവെന്ന് വരാനിരിക്കുന്ന തലമുറ നോക്കിക്കാണും. എന്നാല്‍ ഈ ഇരുണ്ട കാലത്തെ സാമുദായിക അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ശ്രമം ചിലരുടെ ഭാഗത്ത് നിന്നുമുണ്ടായെന്നും ഖുര്‍ഷിദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഭൂരിപക്ഷ അജണ്ടയുമായി മുന്നോട്ട് പോവുന്നതില്‍ ബിജെപിയെ ഉറപ്പിച്ച് നിര്‍ത്തുകയാണ്. ഉത്തര്‍പ്രദേശിനെ തങ്ങളുടെ ഉറച്ച ഒരു കോട്ടയായാണ് അവര്‍ കാണുന്നത്. ബിഎസ്പി-എസ്പി സഖ്യം ഉത്തര്‍പ്രദേശിനെ ബിജെപിക്ക് കൈമാറുകയും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ചു മാറ്റുകകയും ചെയ്തു. ലോക്‌സഭയിലെ അർത്ഥരഹിതവും ചെറിയതുമായ സാന്നിധ്യത്തിലേക്ക് തങ്ങളെ എത്തിച്ചത് ഇതാണ്.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം

കുറച്ചു കാലമായി കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം മോശമാണെങ്കിലും ബിജെപിയുടെ വളര്‍ച്ചമാത്രമല്ല അതിന്‍റെ പ്രധാന കാരണം. 1980 കളില്‍ അയോധ്യ പ്രശ്നം ശക്തമായതോടെയാണ് തങ്ങളുടെ തളര്‍ച്ച അനുഭവപ്പെട്ട് തുടങ്ങിയത്. തങ്ങളുടെ പരമ്പരാഗത വോട്ടുകളില്‍ വലിയൊരു വിഹിതം ബിഎസ്പിയും എസ്പിയും പിടിച്ചു. എന്നാല്‍ സര്‍ക്കാറുകളുടെ ഒത്താശയോടെ ഇപ്പോള്‍ നടക്കുന്ന അനീതികള്‍ക്കെതിരെ അവര്‍ ഒന്നും പറയുന്നില്ല.

ദില്ലിയിലും

ദില്ലിയിലും

ദില്ലിയിലും ഇതേ അവസ്ഥയാണ് ഉള്ളത്. ഷഹീന്‍ ബാഗില്‍ നിന്നും ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ അകന്ന് നില്‍ക്കുകയാണ്. ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ കുറ്റവാളി ഒരു മുസ്ലീം ആവാതിരിക്കട്ടേയെന്ന പ്രതീക്ഷയിൽ ഉത്കണ്ഠയോടും വിറയലോടും കൂടിയാണ് വായിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ പ്രതികളായാല്‍ അതിനൊരു സാമുദായിക നിറം ലഭിക്കുന്നു.

ബിജെപിയെ പോലെ

ബിജെപിയെ പോലെ

അയോധ്യ വിധിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും വിധിയ സ്വാഗതം ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയപ്പോഴും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ, ചില യുവ പാർട്ടി സഹപ്രവർത്തകർ ബിജെപി പക്ഷത്ത് നിന്നുള്ള പ്രതികരണത്തിന് സമാനമായി പ്രതികരിച്ചു. ഞങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് അവര്‍ നടിച്ചു. യുണിഫോം സിവില്‍ കോഡിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആശയ കുഴപ്പത്തിലാണ്.

കാഴ്ചക്കാരായി തുടര്‍ന്നു

കാഴ്ചക്കാരായി തുടര്‍ന്നു

രാജ്യദ്രോഹം, ഭീകരവാദം എന്നീ അവ്യക്തമായ ആരോപണങ്ങൾ ഉന്നയിച്ച് ഷഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരെ പോലീസ് പ്രതികാരം ചെയ്യുമ്പോഴും ഞങ്ങൾ നിസ്സഹായരായ കാഴ്ചക്കാരായി തുടര്‍ന്നു. ധ്രൂവീകരണം നമ്മളേയും പാര്‍ട്ടിയേയും വേദനപ്പിക്കുമെന്ന് അറിയാമെന്നതിനാല്‍ തന്ത്രപരമായ ഒരു സ്ട്രാറ്റജിയാണ് വര്‍ഷങ്ങളായി ഞങ്ങള്‍ തുടരുന്നത്.

സാഹചര്യങ്ങള്‍ മാറി

സാഹചര്യങ്ങള്‍ മാറി

സാഹചര്യങ്ങള്‍ വലിയ തോതില്‍ മാറിയിരിക്കുന്നു. രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ഉയർന്നുവരുന്ന സാമൂഹിക സാഹചര്യങ്ങളും നമ്മളെപ്പോലുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കില്ല. ഫറൂഖാബാദില്‍ നിന്ന് രണ്ടുതവണ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിപ്പിച്ച അതേ ജനമാണ് 2019 ല്‍ തന്നെ പരാജയപ്പെടുത്തിയത്.

എനിക്ക് പ്രശ്നമല്ല

എനിക്ക് പ്രശ്നമല്ല

പക്ഷെ അത് എനിക്ക് പ്രശ്നമല്ല. രാഷ്ട്രീയ പരാജയങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പച്ചപ്പുകള്‍ തേടിപ്പോവാന്‍ എന്നെ പ്രേരിപ്പിക്കുന്നില്ല. മറിച്ച് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിന് കഠിന പ്രയത്നവുമായി മുന്നിട്ടിറങ്ങണമെന്നാണ് സാഹചര്യങ്ങള്‍ എന്നെ പ്രേരിപ്പിക്കുന്നത്.

സ്ഥാനം ഇപ്പോഴുമുണ്ട്

സ്ഥാനം ഇപ്പോഴുമുണ്ട്

സമഗ്രവും മതേതരവുമായ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഒരു സ്ഥാനം ഇപ്പോഴുമുണ്ട്. അത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തേണ്ടത്. എന്നാൽ ചില സുഹൃത്തുക്കളുടെ കാര്യത്തിലെന്നപോലെ, അത്തരമൊരു സ്ഥലമുണ്ടെന്ന് നമ്മള്‍ തന്നെ വിശ്വസിക്കുകയാണെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകില്ല.

ആശയപരമായ അടിത്തറ

ആശയപരമായ അടിത്തറ

ആശയപരമായ അടിത്തറയാണ് വേണ്ടത്. നമുക്ക് അതുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിയൻ, നെഹ്രുവിയൻ കാഴ്ചപ്പാടിനായി ഞങ്ങൾ ഒരുമിച്ച് സത്യസന്ധമായും അനിയന്ത്രിതമായും പോരാടണം. ഈ ആശയത്തില്‍ ഒരു വിട്ടു വീഴ്ചയും നടത്താന്‍ പാടില്ല. മറ്റു പല ആശയങ്ങളിലേക്ക് പോയല്‍ ഭാവിയില്‍ അത് പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
Rahul Gandhi is back,but where is Amit Shah? | Oneindia Malayalam
നാം നിരീകരിക്കണം

നാം നിരീകരിക്കണം

നമ്മുടെ ആശയത്തില്‍ നിന്ന് വ്യതിചലിക്കുന്നവരെ നാം നിരീകരിക്കണം. പരിമിതമായ ജനാധിപത്യത്തെ അടിസ്ഥാനമാക്കി ജനാധിപത്യത്തിനായുള്ള പോരാട്ടം ആരംഭിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തോൽവിയേയും മരണത്തേയും നാം ഭയപ്പെടേണ്ടതില്ല. വീണ്ടും ജനിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍ മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍

 സൈക്കിളില്‍ നിന്ന് ഞാൻ താഴെ വീണു; ഭൂകമ്പത്തില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍- കുറിപ്പ് വൈറല്‍ സൈക്കിളില്‍ നിന്ന് ഞാൻ താഴെ വീണു; ഭൂകമ്പത്തില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍- കുറിപ്പ് വൈറല്‍

English summary
Salman Khurshid about congress politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X