കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നല്ല കാര്യമോ? വൈക്കോല്‍കൂനയില്‍ സൂചി തിരയുന്നത് പോലെ, തുറന്നടിച്ച് ഖുര്‍ഷിദ്!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ വാദങ്ങള്‍ തള്ളി സല്‍മാന്‍ ഖുര്‍ഷിദ്. മോദി ചെയ്ത നല്ല കാര്യങ്ങള്‍ തിരയുന്നത്, വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണെന്ന് ഖുര്‍ഷിദ് പറഞ്ഞു. അതേസമയം രാജ്യം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന കാര്യമോര്‍ത്ത് കോണ്‍ഗ്രസിന് വളരെ ഗൗരവമേറിയ ആശങ്കകളുണ്ടെന്ന് ഖുര്‍ഷിദ് വ്യക്തമാക്കി.

1

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും ശശി തരൂരും മോദിയെ മോശക്കാരനായി കാണിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. മോദിയുടെ പ്രവര്‍ത്തന രീതി മുഴുവനായും നെഗറ്റീവല്ലെന്ന് ജയറാം രമേശ് പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ശശി തരൂരിനെതിരെ കോണ്‍ഗ്രസ് കേരള ഘടകവും നേതാക്കളും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം എന്റെ അഭിപ്രായത്തില്‍ മോദി നല്ലതൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ നല്ല കാര്യങ്ങള്‍ തിരയുന്നത് വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയുള്ള മണ്ടത്തരമാണ്. എനിക്ക് ഓരോരുത്തരും പറഞ്ഞ കാര്യങ്ങളെ കുറിച്ച് പറയാനൊന്നുമില്ല. അത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കും. എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുമെന്നും ഖുര്‍ഷിദ് പറഞ്ഞു.

ജയറാം രമേശ് അദ്ദേഹത്തിന് പറയാനുള്ള പറഞ്ഞു. അദ്ദേഹത്തിന് യോജിച്ച രീതിയിലാണ് പ്രവര്‍ത്തനം. എന്റെ അഭിപ്രായം അങ്ങനെയല്ലെന്നും ഖുര്‍ഷിദ് വ്യക്തമാക്കി. അതേസമയം സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഒരുപാട് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനായി തുടരണമെന്നാണ് പാര്‍ട്ടിയിലെ പലരും ആഗ്രഹിച്ചത്. പക്ഷേ സോണിയയുടെ വരവില്‍ എല്ലാവരും സന്തോഷത്തിലാണ്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് പ്രവര്‍ത്തിക്കുക കഠിനമായ സാഹചര്യത്തിലായിരിക്കുമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.

സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!

English summary
salman khurshid on praising pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X