സല്‍മാന്‍ വീണ്ടും; ആദ്യദിനം പ്രേം രത്തന് റെക്കോര്‍ഡ് കലക്ഷന്‍
മുംബൈ: തൊട്ടതെല്ലാം 100 കോടി കടത്തുന്ന ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും പിഴച്ചില്ല. ദീപാവലി റിലീസ് ആയി പുറത്തുവന്ന 'പ്രേം രത്തന്‍ ധന്‍ പായോ' എന്ന സിനിമ ആദ്യദിനം തന്നെ റെക്കോര്‍ഡ് കലക്ഷനാണ് നേടിയത്. ഏതാണ്ട് 40.35 കോടി രൂപയാണ് വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയുടെ ആദ്യദിവസത്തെ കലക്ഷന്‍.
സല്‍മാന്റെ തന്നെ ഭജ്‌രംഗീ ഭായീജാന്‍ എന്ന സിനിമ ആദ്യ ദിനം നേടിയ 27 കോടിരൂപയെന്ന കലക്ഷന്‍ റെക്കോര്‍ഡ് ആണ് പ്രേം രത്തന്‍ ഭേദിച്ചത്. ഇതോടെ 2015ലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമായി പ്രേം രത്തന്‍. അതേസമയം, ബാഹുബലിയുടെ 50 കോടിരൂപയെന്ന കലക്ഷന്‍ റെക്കോര്‍ഡ് മറികടക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

സംവിധായകന്‍ സൂരജ് ഭര്‍ജാത്യ 16 വര്‍ഷങ്ങള്‍ക്കുശേഷം സല്‍മാനെ നായകനായി ഒരുക്കിയ സിനിമയില്‍ സോനം കപൂറാണ് നായിക. 5,300 സ്‌ക്രീനുകളിലായാണ് പ്രേം രത്തന്‍ റിലീസ് ചെയ്തത്. ദീപാവലി ആഘോഷവേള ആയതുകൊണ്ടുതന്നെ മിക്ക തീയേറ്ററുകളിലും ഹൗസ് ഫുള്‍ ആയാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്.
ദീപാവലിക്ക് മറ്റു സൂപ്പര്‍സ്റ്റാര്‍ സിനികള്‍ റിലീസ് ചെയ്യാത്തതിനാല്‍ ഇത്തവണയും സല്‍മാന്റെ സിനിമ 300 കോടിരൂപ കലക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്. സിനിമയ്ക്ക് ആദ്യദിനം തന്നെ മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications