• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ തള്ളിവിട്ടിരിക്കുന്നത്. രണ്ട് മാസത്തോളമായി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടന്നിട്ടും പുതിയൊരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളാണ് പടിവാതിലില്‍ നില്‍ക്കുന്നത്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലേങ്കില്‍ കോണ്‍ഗ്രസ് നിലയില്ലാ കയത്തിലേക്ക് കൂപ്പ് കുത്തുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പോലും സംശയമില്ല.

മുസ്ലീം അവതാരകനെ കാണേണ്ട; ചര്‍ച്ചയ്ക്കിടെ കണ്ണ് പൊത്തി സംഘപരിവാര്‍ നേതാവ്, വീഡിയോ

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ അടിമുടി പരിഷ്കരിക്കാന്‍ വന്‍ നിര്‍ദ്ദേശളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്ത നേതാക്കളില്‍ ഒരാളായ സാം പിട്രോഡ. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ 20 നിര്‍ദ്ദേശങ്ങളാണ് സാം പിട്രോഡ അവതരിപ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമായിരുന്നു ഇത്തവണ കോണ്‍ഗ്രസ് നടത്തിയത്. ബിജെപി തരംഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടു. പാര്‍ട്ടി വെറും 55 സീറ്റുകളിലേക്ക് ഒതുങ്ങി. പരാജയത്തിന്‍റെ ആഘാതത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നില്‍ക്കാതെ രാഹുല്‍ ഗാന്ധിയെന്ന അമരക്കാരന്‍ പിറകോട്ട് വലിഞ്ഞു. അനുനയ ശ്രമങ്ങള്‍ക്കും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും വഴങ്ങാതെ രാഹുല്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങി.

 കാര്യങ്ങള്‍ കൈവിട്ടു

കാര്യങ്ങള്‍ കൈവിട്ടു

പ്രതീക്ഷയോടെ നോക്കി കണ്ട നേതാവിന്‍റെ പിന്‍മാറ്റം കനത്ത പ്രതിസന്ധിയിലേക്കും നിരാശയിലേക്കുമാണ് കോണ്‍ഗ്രസിനെ തള്ളിവിട്ടത്. രാഹുലിന്‍റെ പിന്‍മാറ്റത്തോടെ പ്രതീക്ഷ തകര്‍ന്ന നേതാക്കള്‍ നിന്ന നില്‍പ്പില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. അതിനിടെ ബിജെപി അവസരം മുതലാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഗോവയില്‍ 10 എംഎല്‍എമാര്‍ മറുകണ്ടം ചാടി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറി. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ഭീഷണി മറ്റൊരു വശത്തും. പോരാത്തതിന് സംസ്ഥാന പിസിസികളിലെ പടലപിണക്കങ്ങള്‍ വേറെയും.

 കണ്ണ് തുറക്കണം

കണ്ണ് തുറക്കണം

ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം കണ്ണു തുറന്നില്ലെങ്കില്‍ ഒരു പക്ഷേ ഭീകരമായിരിക്കും കോണ്‍ഗ്രസിന്‍റെ ഭാവി എന്ന മുന്നറിയപ്പാണ് പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നത്. ഇതോടെയാണ് പാര്‍ട്ടിയെ അടിമുടി പരിഷ്കരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി സാംപിട്രോഡ രംഗത്തെത്തിയതിരിക്കുന്നത്. ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പാര്‍ട്ടിയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ സാം പിത്രോഡ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 മിഷന്‍ 2020

മിഷന്‍ 2020

രണ്ടാഴ്ച മുന്‍പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പിട്രോഡ നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. മിഷന്‍ 2020 എന്ന പേരിട്ട റിപ്പോര്‍ട്ടില്‍ 20 നിര്‍ദ്ദേശങ്ങളാണ് പിട്രോഡ മുന്നോട്ട് വെയ്ക്കുന്നതെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ്

റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും കോര്‍പ്പറേറ്റ് ശൈലിയിലേക്ക് മാറ്റണമെന്നതാണ് പിട്രോഡയുടെ ആദ്യ നിര്‍ദ്ദേശം. ഇതിനായി ഒരു ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, എച്ച് ആര്‍ വിഭാഗം, കൂടാതെ ഭാരവാഹികള്‍ക്ക് കൃത്യമായ ഉത്തരവാദിത്തം എന്നിവ നിശ്ചയിച്ച് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 അടിമുടി കോര്‍പ്പറേറ്റ് ശൈലി

അടിമുടി കോര്‍പ്പറേറ്റ് ശൈലി

60 ദിവസത്തിനുള്ളില്‍ പാര്‍ട്ടിയെ തിരിച്ചുവരാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഗെയിം പ്ലാന്‍ തയ്യാറാക്കണമെന്ന് പിട്രോഡ നിര്‍ദ്ദേശിക്കുന്നു. ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ (സിടിഒ) എഐസിസിയില്‍ മാത്രമല്ല എല്ലാ സംസ്ഥാന ഘടകങ്ങളിലും വേണമെന്ന നിര്‍ദ്ദേശവും പിട്രോഡ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സംഘാടനവും നിരീക്ഷണവും ഏകോപനവുമാണ് സിഒടി നടത്തേണ്ടത്.

ഡാറ്റാ അനലറ്റിക്സും

ഡാറ്റാ അനലറ്റിക്സും

കൂടാതെ ഡാറ്റാ അനലറ്റിക്സും കൈകാര്യം ചെയ്യണമെന്നും പിട്രോഡ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് ഒരു പരിധി വരെ ഡാറ്റാ അനലറ്റിക്സ് വിഭാഗത്തിന് ഉത്തരവാദിത്തമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. പാര്‍ട്ടിയുടെ പുതിയ എച്ച്ആര്‍ വിഭാഗം ഓരോരുത്തരുടെ ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് നല്‍കുകയും ഭാരവാഹികള്‍ക്ക് റേറ്റിങ്ങ് നടപ്പാക്കുകയും ചെയ്യണം.

 നിര്‍ദ്ദേശം നല്‍കണം

നിര്‍ദ്ദേശം നല്‍കണം

ഈ ബോര്‍ഡ് അംഗങ്ങള്‍ ഓരോ മൂന്ന് മാസം കൂടുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനും സിഡബ്ല്യുസിക്കും ഉപദേശങ്ങള്‍ നല്‍കണം. മേഖലകള്‍ അനുസരിച്ചല്ല എഐസിസി സെക്രട്ടറിമാരെ നിയമിക്കേണ്ടത്. മറിച്ച് ഓരോ മേഖലകളിലും രാഷ്ട്രീയം, സാമ്പത്തികം, എച്ച്ആര്‍ തുടങ്ങി ഓരോരോ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ സെക്രട്ടറിമാര്‍ വേണമെന്നും പിട്രോഡ നിര്‍ദ്ദേശിക്കുന്നു.

 പ്രായോഗികമല്ല

പ്രായോഗികമല്ല

എന്നാല്‍ പിട്രോഡയുടെ ആശയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും കോണ്‍ഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ നിരീക്ഷകനായ എന്‍ ഭാസ്കര റാവു അഭിപ്രായപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പണി തുടങ്ങി!ലക്ഷ്യം 4 മുതല്‍ 5 കോടി യുവാക്കള്‍, മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസ്

ഡിഎംകെ ചതിച്ചു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്! മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കുക ഇങ്ങനെ

English summary
Sam Pitroda suggests 2020 plan to revive Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more