കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ഖാന് വീണ്ടും തിരിച്ചടി, എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവ്

Google Oneindia Malayalam News

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയിലെ ശക്തനായ നേതാവും എം എല്‍ എയുമായ അസം ഖാനെ ഉത്തര്‍പ്രദേശ് നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. യു പി നിയമസഭാ സ്പീക്കറുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. 2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അസം ഖാനെ അയോഗ്യനാക്കിയത്.

വിദ്വേഷ പ്രസംഗ കേസില്‍ റാംപൂര്‍ കോടതി അസം ഖാനെ മൂന്ന് വര്‍ഷം തടവിനും 20000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രാംപൂര്‍ എം എല്‍ എയായിരുന്നു അസം ഖാന്‍. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതില്‍ അസം ഖാന്‍ കുറ്റക്കാരനാണെന്ന് രാംപൂര്‍ കോടതി കണ്ടെത്തിയിരുന്നു.

1

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവന), 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 125 എന്നിവ പ്രകാരമാണ് അസം ഖാനെ ശിക്ഷിച്ചത്. അതേസമയം കേസില്‍ അസം ഖാന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

ബിജെപിയില്‍ ചേര്‍ന്ന നടിമാര്‍ 'ഐറ്റംസ്' എന്ന് ഡിഎംകെ നേതാവ്, കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു, ഒടുവില്‍ മാപ്പ്ബിജെപിയില്‍ ചേര്‍ന്ന നടിമാര്‍ 'ഐറ്റംസ്' എന്ന് ഡിഎംകെ നേതാവ്, കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു, ഒടുവില്‍ മാപ്പ്

2

ജനപ്രാതിനിധ്യ നിയമം പ്രകാരം രണ്ടോ അതിലധികമോ വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവരെ അയോഗ്യനാക്കാമെന്നും ജയിലില്‍ കഴിഞ്ഞതിന് ശേഷവും ആറ് വര്‍ഷത്തേക്ക് അയോഗ്യനായി തുടരുമെന്നും പറയുന്നുണ്ട്. ഇത് പ്രകാരം അസം ഖാന്റെ അപ്പീല്‍ കോടതി അനുവദിക്കാതെ വന്നാല്‍ അദ്ദേഹത്തിന് എം എല്‍ എയോ എം പിയോ ആകുന്നതിന് ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വരും.

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

3

സ്പീക്കര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചതിന് ശേഷമോ അയോഗ്യതാ നടപടികള്‍ ആരംഭിക്കാം. അതേസമയം കേസില്‍ അപ്പീല്‍ പോകാന്‍ അസം ഖാന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായിരുന്ന അസം ഖാന് അടുത്തിടെ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

'നിരപരാധിയെന്ന് തെളിയിക്കാന്‍ ദിലീപിന് വീണ്ടും അവസരം കിട്ടിയില്ലേ... തിരിച്ചടിയല്ല'; സജി നന്ത്യാട്ട്'നിരപരാധിയെന്ന് തെളിയിക്കാന്‍ ദിലീപിന് വീണ്ടും അവസരം കിട്ടിയില്ലേ... തിരിച്ചടിയല്ല'; സജി നന്ത്യാട്ട്

4

നിലവില്‍ അഴിമതിയും മോഷണവും അടക്കം 90 ല്‍ അധികം കേസുകള്‍ അസം ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിംഗ് ഐ എ എസിനെയും ആണ് അസം ഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നത്. പിന്നാലെ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകായിരുന്നു.

English summary
Samajwadi leader and MLA Azam Khan disqualified from Uttar Pradesh Legislative Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X