കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ, മണ്ഡലത്തില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖിലേഷ് യാദവ്. വന്‍ നീക്കങ്ങളുമായി മുന്നേറിയ കോണ്‍ഗ്രസിനെ തുറന്ന് വെല്ലുവിളിച്ചിരിക്കുകയാണ് അഖിലേഷ്.

അതേസമയം മായാവതിയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വാരണാസി ഇതോടെ കളമൊരുങ്ങുന്നത്. പ്രമുഖ മഠാധിപന്‍മാര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയും ഇവിടെ മത്സരിക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ തവണത്തെ പോലെ വന്‍ ഭൂരിപക്ഷം നരേന്ദ്ര മോദിക്ക് ഇത്തവണ ലഭിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

എസ്പിയുടെ അപ്രതീക്ഷിത നീക്കം

എസ്പിയുടെ അപ്രതീക്ഷിത നീക്കം

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന സഖ്യം കോണ്‍ഗ്രസുമായി ചേര്‍ന്ന് വാരണാസിയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എസ്പി ഈ നീക്കങ്ങളെ പൊളിച്ചിരിക്കുകയാണ്. ഇവിടെ ശാലിനി യാദവിനെയാണ് എസ്പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശാലിനി യാദവ് മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശ്യാംലാല്‍ യാദവിന്റെ മകളാണ്.

പ്രിയങ്കയ്‌ക്കെതിരെ പടയൊരുക്കം

പ്രിയങ്കയ്‌ക്കെതിരെ പടയൊരുക്കം

കോണ്‍ഗ്രസ് നരേന്ദ്ര മോദിക്കെതിരെയുള്ള തുറുപ്പുച്ചീട്ടായി കണ്ടിരുന്നത് പ്രിയങ്ക ഗാന്ധിയെയായിരുന്നു. വാരണാസിയില്‍ അവര്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിയപ്പോഴും താന്‍ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് രാഹുല്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം രണ്ട് ദിവസത്തിനുള്ളില്‍ ഈ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

മഹാസഖ്യം കൈവിട്ടു

മഹാസഖ്യം കൈവിട്ടു

കോണ്‍ഗ്രസ് ശക്തരായ സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലങ്ങളിലും നിര്‍ത്തിയതിലൂടെ മഹാസഖ്യം അവരുമായി അകന്നിരിക്കുകയാണ്. പ്രിയങ്കയുടെ സുഹൃത്ത് കൂടിയാണ് അഖിലേഷിന്റെ രാഷ്ട്രീയ തന്ത്രം കൂടിയാണിത്. ഇതോടെ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും സംസ്ഥാനത്തില്ലെന്ന് തെളിയിക്കാന്‍ മഹാസഖ്യത്തിനാവും. മായാവതി മഹാസഖ്യത്തിന് സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു ശ്യാംലാല്‍ യാദവ്. അദ്ദേഹത്തിന്റെ മകള്‍ വാരണാസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടിരുന്നു. മുമ്പ് വാരണാസിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ നേതാവാണ് ശ്യാംലാല്‍. ഇവര്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ആശങ്കയിലാണ് രാഹുല്‍ ഗാന്ധി. മായാവതിയുടെയും അഖിലേഷിന്റെയും പിന്തുണയില്ലാതെ ഈ മണ്ഡലത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

മോദിക്ക് കഠിനം

മോദിക്ക് കഠിനം

പ്രിയങ്ക മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രാഹുലും സോണിയാ ഗാന്ധിയുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം നരേന്ദ്ര മോദി ഇത്തവണ സ്വന്തം മണ്ഡലത്തില്‍ കഠിനമായ പോരാട്ടം നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. മുന്നോക്ക വോട്ടുകളും മുസ്ലീം വോട്ടുകളും പ്രിയങ്കയ്ക്ക് ലഭിക്കും. കഴിഞ്ഞ തവണ മോദിയെ വിജയിപ്പിച്ചത് ഈ വോട്ടുകളാണ്. കഴിഞ്ഞ തവണ അരവിന്ദ് കെജ്രിവാളിന് രണ്ട് ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. പ്രിയങ്കയ്ക്ക് അതിലേറെ സ്വാധീനം വാരണാസിയില്‍ ഉണ്ട്. നിലവില്‍ വന്‍ പ്രചാരണമാണ് പ്രിയങ്ക വാരണാസിയില്‍ നടത്തുന്നത്. ബോട്ടുയാത്രയൊക്കെ വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്.

ഹിന്ദുവോട്ടുകള്‍ ഭിന്നിക്കും

ഹിന്ദുവോട്ടുകള്‍ ഭിന്നിക്കും

ഹിന്ദു വോട്ടുകള്‍ ഇത്തവണ ഭിന്നിച്ച് പോകുമെന്നാണ് വ്യക്തമാകുന്നത്. വാരണാസിയിലെ രാമരാജ്യ പരിഷത്തിലെ സന്ന്യാസിമാര്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്. നിരവധി ക്ഷേത്രങ്ങള്‍ കാശി വിശ്വനാഥ ധം പദ്ധതിക്കായി മോദി തകര്‍ത്തെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ശ്രീ ഭഗവാന്‍ വേദാന്തചാര്യയാണ് മോദിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി. ഹിന്ദു ധര്‍മം പരിപാലിക്കാന്‍ മോദിയെ പുറത്താക്കണമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ഈ സ്ഥാനാര്‍ത്ഥി രണ്ട് ലക്ഷത്തോളം വോട്ടുകള്‍ പിടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രിയങ്ക മത്സരിക്കുമോ?

പ്രിയങ്ക മത്സരിക്കുമോ?

പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാവുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. അവര്‍ മത്സരിക്കുമെന്ന് തന്നെയാണ് സൂചന. ഇക്കാര്യം കോണ്‍ഗ്രസ് തീരുമാനമെടുക്കും. പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും അതിനെ പിന്തുണയ്ക്കുമെന്നും സിന്ധ്യ പറഞ്ഞു. അതേസമയം പ്രിയങ്ക വരുന്നതോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ് വാരണാസിയില്‍. മഹാസഖ്യത്തിനെതിരെ പ്രിയങ്ക നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. ബിജെപി എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതുണ്ട് ഈ പോരാട്ടത്തില്‍.

വാരണാസി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

ചൗക്കിദാര്‍ പരാമര്‍ശത്തില്‍ രാഹുലിന് സുപ്രീം കോടതി നോട്ടീസ്.... കോടതിയലക്ഷ്യ നടപടിയുണ്ടാവും!!ചൗക്കിദാര്‍ പരാമര്‍ശത്തില്‍ രാഹുലിന് സുപ്രീം കോടതി നോട്ടീസ്.... കോടതിയലക്ഷ്യ നടപടിയുണ്ടാവും!!

English summary
samajwadi party announce candidate from varanasi rejects priyanka as opposition face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X