ബിജെപിയുടെ സീറ്റ് കുറയ്ക്കാൻ സാധിക്കുമെന്ന് സമാജ്വാദി പാർട്ടി കാണിച്ച് കൊടുത്തു; അഖിലേഷ് യാദവ്
ദില്ലി; ഉത്തർപ്രദേശിൽ ബി ജെ പിയുടെ സീറ്റുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് സമാജ്വാദി പാർട്ടി കാണിച്ച് കൊടുത്തുവെന്ന് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും വർധിപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ സീറ്റുകൾ രണ്ടര മടങ്ങ് വർദ്ധിപ്പിച്ചതിന് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ബി ജെ പിയുടെ സീറ്റുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു. ബിജെപിയുടെ സീറ്റുകൾ കുറയുന്നത് ഇനിയും തുടരും. അവരുടെ പകുതിയിലധികം കള്ളങ്ങള്‍ പൊളിഞ്ഞു. ബാക്കിയുള്ളത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ സംഭവിക്കും. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടാം തങ്ങൾ തുടരും, അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിൽ ബി ജെ പി വിജയിത്തിനിടയിലും ശ്രദ്ധേയമായ പ്രകടനമായിരുന്നു സമാജ്വാദി പാർട്ടി കാഴ്ച വെച്ചത്. യഥാർത്ഥത്തിൽ ബി ജെ പിയോട് പൊരുതി നിന്ന് എസ് പി മാത്രമാണെന്ന് പറയേണ്ടി വരും. 403 അംഗ നിയമസഭയിൽ 111 സീറ്റുകളിലാണ് ഇക്കുറി പാർട്ടി വിജയിച്ചത്. 2017 ൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ എസ്പിക്ക് ലഭിച്ചത് 21.28 ശതമാനം വോട്ടും 47 സീറ്റുകളും മാത്രമായിരുന്നു. ലഭിച്ചത്.എസ് പി സഖ്യകക്ഷിയായിരുന്ന രാഷ്ട്രീയ ലോക്ദളിന് എട്ട് സീറ്റുകൾ ലങിച്ചു. എസ്പിയുടെ മറ്റൊരു സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ആറ് സീറ്റുകളിൽ വിജയിച്ചു.

ഇത്തവണ ശ്രദ്ധേയമായ മറ്റൊരു കാര്യം വോട്ട് വിഹിതത്തിലെ വ്യത്യാസം കുറയുന്നു എന്നതാണ്. 2017 ൽ ബി ജെ പിക്ക് എസ് പിയെക്കാൾ 18 ശതമാനം വോട്ട് വിഹിതം അധികമുണ്ടായിരുന്നു. 019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് 32 ശതമാനമായി. എന്നാൽ ഇത്തവണത്തെ വോട്ട് വ്യത്യാസം എന്നത് വെറും 10 ശതമാനമാക്കി കുറയ്ക്കാൻ സമാജ്വാദി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.

എസ് പിയുടെ വിജയത്തിൽ എടുത്ത് പറയേണ്ട അഖിലേഷ് തന്ത്രമെന്നത് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നിന്ന് പ്രവർത്തിച്ചുവെന്നതാണ്. കോൺഗ്രസുമായി സഖ്യം ചേരാത്തതും എസ്പിക്ക് ഗുണം ചെയ്തു. ചെറുപാർട്ടികളുമായുള്ള സമാജ്വാദി പാർട്ടിയുടെ സഖ്യവും ഗുണകരമായി. അതേസമയം ബി എസ് പിയുടേയും കോൺഗ്രസിന്റേയും വോട്ടുകളിൽ ഇത്തവണ വിള്ളൽ വീണില്ലെന്നത് എസ് പിക്ക് തിരിച്ചടിയാകാൻ കാരണമായിട്ടുണ്ട്.

അതേസമയം വിജയം ആഘോഷിക്കുമ്പോഴും സീറ്റുകൾ കുത്തനെ കുറഞ്ഞതിൽ ബി ജെ പി ക്യാമ്പിൽ ആശങ്ക ഇരട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് ബി ജെ പിക്ക് ലഭിച്ചത് 255 സീറ്റുകളാണ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. യാദവ ഇതര ഒ ബി സി വിഭാഗങ്ങൾ എസ് പിക്കൊപ്പം നിലയുറച്ചതാണ് ബി ജെ പിയുടെ ക്ഷീണിപ്പിച്ചത്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് വർഷം ഈ വിഭാഗത്തെ ഒപ്പം ചേർക്കാനുള്ള തന്ത്രങ്ങളാകും പാർട്ടി നേതത്വം പറയറ്റുക. അതേസമം ധ്രൂവീകരണ രാഷ്ട്രീയത്തിന് പിന്തുണ നഷ്ടപ്പെടുന്നില്ലെന്നതിനാൽ അതേ തന്ത്രങ്ങൾ തന്നെ അടുത്ത ഭരണ കാലഘട്ടത്തിലും ബി ജെ പി ആവർത്തിച്ചേക്കും. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തോടെ ഇനി സംസ്ഥാന ബിജെപിയിൽ യോഗി ആദിത്യനാഥിന്റെ ആധിപത്യമാകും വരും ദിവസങ്ങളിൽ ഉണ്ടായേക്കുക.












Click it and Unblock the Notifications