കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാരിന് ഒരേ നാണയത്തില്‍ മറുപടി നല്‍കി; നഗരമധ്യത്തില്‍ ബിജെപി നേതാക്കളുടെ പോസ്റ്റര്‍

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഘര്‍ഷത്തില്‍ നശിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകള്‍ സ്ഥാപിച്ചത്. യോഗി സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയുമുണ്ടായി.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ലൈംഗികാതിക്രമകേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ പോസ്റ്ററുകള്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചാണ് സമാജ്‌വാദി പാര്‍ട്ടി വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ബിജെപി നേതാക്കളായ കുല്‍ദീപ് സിങ് സെനഗറിന്റേയും മുന്‍ കേന്ദ്രമന്ത്രിയായ ചിന്മയാനന്ദിന്റെ ചിത്രവുമാണ് പോസ്റ്ററില്‍ പതിച്ചിട്ടുള്ളത്.

പോസ്റ്റര്‍

പോസ്റ്റര്‍

സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ വക്താവായ ഐപി സിങാണ് പോസ്റ്റര്‍ സ്ഥാപിച്ചത്. ഹിന്ദിയിലാണ് പോസ്റ്റര്‍ എഴുതിയിരിക്കുന്നത്. ഇവരാണ് സംസ്ഥാനത്തെ കുറ്റവാളികള്‍. അവരില്‍ നിന്നും അകലം പാലിക്കൂവെന്നും പോസ്റ്ററില്‍ പറയുന്നു. കുല്‍ദീപ് സീങ് സെനഗറിന്റേയും ചിന്മയാനന്ദിന്റേയും ചിത്രവും അതോടൊപ്പം അവര്‍ക്കെതിരെയുള്ള കുറ്റങ്ങളും പോസ്റ്ററില്‍ ഉണ്ട്. ഇന്നലെ രാത്രി മുതലായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പൊലീസ് അത് നീക്കം ചെയ്തു.

ട്വീറ്റ്

ട്വീറ്റ്

പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ ഐപി സിങ് ട്വിറ്ററിലൂടെ താനാണ് പോസ്റ്റര്‍ പതിച്ചതെന്ന് അറിയിച്ചു. ഒപ്പം യോഗി സര്‍ക്കാര്‍ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
'സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിനിന്നും ഉത്തരവ് ഉണ്ടായിട്ടും യോഗി സര്‍ക്കാര്‍ പോസ്റ്റര്‍ നീക്കം ചെയ്യാന്‍ തയ്യാറായില്ല. ലോഹിയ ജംഗ്ക്ഷനില്‍ ഞാനും ചില പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കോടതി പൊതുമധ്യത്തില്‍ കുറ്റവാളികളാണെന്ന് പ്രഖ്യാപിച്ചവരുടേതാണത്. പെണ്‍മക്കള്‍ സൂക്ഷിക്കുക എന്നായിരുന്നു ഐപി സിങിന്റെ ട്വീറ്റ്.

 പ്രതികള്‍

പ്രതികള്‍

ഉന്നാവോ ലൈംഗികാതിക്രമ കേസിലെ പ്രതിയാണ് ബിജെപി മുന്‍ എംഎല്‍എ കൂടിയായ കുല്‍ദീപ് സിങ് സെനഗര്‍. പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും കുല്‍ദീപ് കുറ്റവാളിയാണ്.

തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ നിയമവിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ചിന്മയാനന്ദ അറസ്റ്റിലാവുന്നത്. ഷാജഹാന്‍പൂരില്‍ ചിന്മയാനന്ദ നടത്തുന്ന ആശ്രമത്തിന് കീഴിലുള്ള കോളെജിലായിരുന്നു പെണ്‍കുട്ടി പഠിച്ചത്.

 സുപ്രീംകോടതി

സുപ്രീംകോടതി

പൗരത്വപ്രതിഷേധക്കാര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവം കൈയ്യേറ്റമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഭരണകൂടം പൗരന്മാരെ അപമാനിക്കുന്നത് അനീതിയാണെന്നും ഹൈക്കോടതി വിലയിരുത്തി. യോഗി സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണക്കാന്‍ നിയമങ്ങളൊന്നുമില്ലെന്നായിരുന്നു സുപ്രീംകോടതി വിമര്‍ശിച്ചത്.

 പൗരത്വപ്രതിഷേധകര്‍ക്കെതിരെ പോസ്റ്റര്‍

പൗരത്വപ്രതിഷേധകര്‍ക്കെതിരെ പോസ്റ്റര്‍

യോഗി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പോസ്റ്ററുകള്‍ പതിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളികത്തിയത്. അതില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ച കണക്ക്. ഇപ്പോള്‍ ഇത്തരമൊരു ഹോര്‍ഡിംഗുകള്‍ എന്തിനാണ് തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. കാരണം പ്രതികളില്‍ പലര്‍ക്കും നഷ്ടപരിഹാരം ഒടുക്കാന്‍ ആവശ്യപ്പെട്ട് വ്യക്തിഗതമായി സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊതു സ്വത്തുക്കള്‍ നശിപ്പിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും 883 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 561 പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

English summary
Samajwadi Party leader put up banner in Lucknow with photos of former BJP leader Kuldeep Sengar and rape-accused ex-Union Minister Chinmayanand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X