കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പിന് മുമ്പ് എസ്പിക്ക് കാലിടറുന്നു.... മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയിലേക്ക്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുത്ത അഖിലേഷ് യാദവിന് വമ്പന്‍ തിരിച്ചടി. പാര്‍ട്ടിയുടെ സുപ്രധാന നേതാവും രാജ്യസഭാ എംപിയുമായ നീരജ് ശേഖര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. അതേസമയം ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് നീരജ് സമാജ് വാദി പാര്‍ട്ടി വിട്ടിരിക്കുന്നത്. അതേസമയം ദേശീയ തലത്തില്‍ എസ്പിയുടെ മുഖം കൂടിയാണ് ഈ നേതാവ്. അഖിലേഷുമായും മുലായം സിംഗുമായും നല്ല അടുപ്പവും നീരജിനുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ ഒരുങ്ങുന്ന സമാജ് വാദി പാര്‍ട്ടിക്ക് ഇത് ഏറ്റവും വലിയ തിരിച്ചടിയാണ്. നേരത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയെ തുടര്‍ന്ന് ബിഎസ്പിയുമായുള്ള ബന്ധം അഖിലേഷ് ഉപേക്ഷിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസുമായി അദ്ദേഹം ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ എസ്പിയില്‍ നിന്ന് നിരവധി പേരെ ബിജെപി കൂറുമാറ്റം നടത്തുകയാണ്. ബിഎസ്പിയില്‍ നിന്നും അംഗങ്ങള്‍ ബിജെപിയില്‍ ചേരുന്നുണ്ട്.

എസ്പിക്ക് വീഴ്ച്ച

എസ്പിക്ക് വീഴ്ച്ച

സമാജ് വാദി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് മികച്ച സ്വാധീനവുമുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. പെട്ടെന്നാണ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ബിജെപിയില്‍ ചേരുമെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അദ്ദേഹവുമായി അടുപ്പമുള്ളവരും സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അദ്ദേഹം വലിയ താല്‍പര്യം കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യ പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. നീരജ് ശേഖറിന്റെ രാജ്യസഭാ കാലാവധി അടുത്ത വര്‍ഷമാണ് അവസാനിക്കുന്നത്. അതേസമയം നീരജിനെ യുപിയില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേശീയ നേതൃത്വുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. 2007ല്‍ നീരജ് പിതാവിന്റെ മണ്ഡലമായ ബല്ലിയയില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 2009ലെ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിച്ചിരുന്നു.

അഖിലേഷിന് തിരിച്ചടി

അഖിലേഷിന് തിരിച്ചടി

അഖിലേഷുമായും പിതാവ് മുലായം സിംഗുമായി നല്ല ബന്ധമായിരുന്നു നീരജിനുണ്ടായിരുന്നത്. എന്നാല്‍ അഖിലേഷുമായി സമീപകാലത്ത് ഇടഞ്ഞിരുന്നു നീരജ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബല്ലിയയില്‍ നിന്ന് മത്സരിക്കാന്‍ അഖിലേഷ് സീറ്റ് നല്‍കിയിരുന്നില്ല. ഇതോടെയാണ് അഖിലേഷുമായി നീരജ് ലഇടഞ്ഞത്. തുടര്‍ന്ന് രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 9 രാജ്യസഭാ അംഗങ്ങളാണ് എസ്പിക്കുള്ളത്. ലോക്‌സഭയില്‍ അഞ്ച് അംഗങ്ങളുമാണുള്ളത്. ഈ സാഹചര്യത്തില്‍ നീരജിന്റെ രാജി അഖിലേഷിന് വ്യക്തിപരമായി വലിയ തിരിച്ചടിയാണ്. മഹാസഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് തുല്യമാണിത്.

അംഗങ്ങളുടെ കുത്തൊഴുക്ക്

അംഗങ്ങളുടെ കുത്തൊഴുക്ക്

നരേന്ദ്ര മോദി വമ്പന്‍ ഭൂരിപക്ഷത്തില്‍ രണ്ടാമതും ജയിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ഒഴുകുകയാണ്. അതിന്റെ തുടര്‍ച്ചയാണ് നീരജ് ശേഖറുമെന്നാണ് വിലയിരുത്തുന്നത്. നിരവധി നേതാക്കള്‍ ഇനിയും എസ്പി വിടുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് ഗോവയിലും കര്‍ണാടകത്തിലും പ്രതിസന്ധിയിലായത് അംഗങ്ങള്‍ ബിജെപിയിലേക്ക് പോകുന്നത് കൊണ്ടായിരുന്നു. അതേസമയം പാര്‍ട്ടി വിടുന്നവര്‍ക്കെല്ലാം ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം നീരജ് പ്രമുഖനായതിനാല്‍ അടുത്ത പുനസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്.

ബിജെപിയെ ഞെട്ടിക്കും

ബിജെപിയെ ഞെട്ടിക്കും

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിക്കുമെന്നാണ് അഖിലേഷ് യാദവ് അവകാശപ്പെടുന്നത്. 12 സീറ്റും പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറയുന്നു. ബൂത്ത് തല പ്രവര്‍ത്തനം ശക്തമാണ്. അവര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫൂല്‍പൂരിലും ഗൊരഖ്പൂരിലും സംഭവിച്ചത് പോലെ അദ്ഭുതം ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ കാണാം. ഇതില്‍ നിന്ന് 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം നിങ്ങള്‍ക്ക് ഊഹിക്കാമെന്നും അഖിലേഷ് പറയുന്നു. അതേസമയം സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ബിഎസ്പിയാണെന്ന് മുന്‍ മന്ത്രി അരവിന്ദ് സിംഗ് ഗോപെ പറഞ്ഞു. അതില്‍ പ്രശ്‌നങ്ങളില്ലെന്നും സിംഗ് വ്യക്തമാക്കി.

ആന്ധ്രയിലും ഓപ്പറേഷന്‍ താമര? 8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍!ആന്ധ്രയിലും ഓപ്പറേഷന്‍ താമര? 8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍!

English summary
samajwadi party leader quits patry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X