എസ്പി നേതാവിന്റെ ഭാര്യയെ അടുപ്പക്കാരി കൊന്നു
ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഭാര്യയെ നേതാവിന്റെ അടുപ്പക്കാരി വെടിവച്ച് കൊന്നു. ലഖ്‌നൗവിനടുത്ത് ഇസ്മയില്‍ഗഞ്ചിലാണ് സംഭവം.
സമാജ് വാദി പാര്‍ട്ടി നേതാവ് ജൈനേന്ദ്ര സിങിന്റെ ഭാര്യ ദീപ ആണ് കൊല്ലപ്പെട്ടത്. നേതാവിന്റെ വീട്ടിലെത്തിയാണ് അടുപ്പക്കാരിയായ സുമന്‍ സിങ് ദീപയെ വെടിവച്ച് കൊന്നത്.
ബബ്ലൂ എന്നറിയപ്പെടുന്ന ജൈനേന്ദ്ര സിങും സുമന്‍ സിങും അടുത്ത കാലത്തായി നല്ല അടുപ്പത്തിലായിരുന്നു. ഈ അടുപ്പം പക്ഷേ ബബ്ലുവിന്റെ ഭാര്യ ദീപക്ക് അത്രക്ക് ഇഷ്ടമായിരുന്നില്ല. ദീപ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

ജനുവരി 28 നാണ് വെടിവപ്പും മരണവും നടന്നത്. ബബ്ലുവിന്‌റെ വീട്ടിലെത്തിയ സുമനും ദീപയും തമ്മില്‍ കാര്യമായി വാക്കുതര്‍ക്കവും ഉണ്ടായി. ഇതിനൊടുവിലാണ് വെടിവപ്പ് നടന്നത്.
ഗോണ്ടയിലെ സഹ്വാജ്പുര്‍ കത്രയിലെ ഗ്രാമ പ്രധാന്‍ ആണ് സുമന്‍. പാര്‍ട്ടി നേതാവും വസ്തുക്കച്ചവടക്കാരനും ആയ ബബ്ലുവുമായി ഇവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി നല്ല അടുപ്പമാണ്. ഭാര്യ ദീപയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എന്‍ജിഒയുടെ ജോലികള്‍ മുഴുവന്‍ ബബ്ലു സുമനെക്കൊണ്ടാണ് ചെയ്യിച്ചിരുന്നതത്രെ.
അവിവാഹിതയായ സുമനും ബബ്ലുവും തമ്മിലുള്ള അടുപ്പം അതിരുവിട്ടിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ സുമന്‍ ബബ്ലുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പേരും തമ്മില്‍ വഴക്കുണ്ടായതെന്നും സുമന്‍ വെടിവച്ചതെന്നും ദീപയുടെ ഇളയ മകന്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications