Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്കു വേണ്ടി ഷാ യുപിയിലെത്തി!! മണിക്കൂറുകള്‍ക്കകം എസ്പിക്ക് നഷ്ടപ്പെട്ടത് രണ്ട് എംഎല്‍സിമാരെ!!

അമിത് ഷാ യു.പിയിലെത്തിയതിന് പിന്നാലെയാണ് ഇവരുടെ രാജി.

ലഖ്‌നൗ: ഉത്തർ പ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. മൂന്ന് നിയമസഭ സാമാജികര്‍ രാജിവെച്ചു. ബുക്കാന്‍ നവാബ്, യശ്വവന്ത് സിങ്, മധുക്കാര്‍ ജെയ്റ്റ്‌ലി എന്നിവരാണ് രാജിവെച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യു.പിയിലെത്തിയതിന് പിന്നാലെയാണ് ഇവരുടെ രാജി. ബി.ജെ.പി ഇടപെടലാണ് എം.എല്‍.എമാരുടെ രാജിയിലേക്ക് നയിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ഇവരുടെ രാജി യോഗി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അവസരമൊരുക്കും.

അഖിലേഷും പാർട്ടി ചെയർമാൻ മുലായം സിംഗ് യാദവും തമ്മിലുള്ള വഴക്കിനെ മുൻനിറുത്തി, തന്റെ പിതാവിനെ പിന്തുണയ്ക്കാൻ സാധിക്കാത്തയാൾ എങ്ങനെ സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് രാജി സമർപ്പിച്ച ബുക്കൽ നവാബ് ചോദിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്ന മുദ്രവാക്യമുയര്‍ത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

amith sha

ഉത്തർപ്രദേശ് സർക്കാരിൽ നിയമസഭംഗങ്ങളല്ലാത്ത അഞ്ച് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് അമിത് ഷാ യു.പിയിലെത്തിയിരിക്കുന്നത്. യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ, മന്ത്രിമാരായ സ്വതന്ത്രദേവ് സിംഗ്, മൊഹ്സിൻ റാസ എന്നിവരാണ് നിയമസഭാംഗങ്ങളല്ലാതെ മന്ത്രി പ‌ദത്തിലുള്ളവർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+