കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുപിയിൽ ബിജെപി ടിക്കറ്റിന് വേണ്ടി ഈ ആളില്ല'; എസ്പിക്ക് തിരഞ്ഞെടുപ്പിൽ 400 സീറ്റ് കിട്ടുമെന്നും അഖിലേഷ് യാദവ്

Google Oneindia Malayalam News

ലഖ്നൗ; യുപി പിടിച്ചാൽ ഇന്ത്യ ഭരിക്കാം,എന്നാണ് രാഷ്ട്രീയത്തിൽ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് വരാനിരിക്കുന്ന ഉത്തപ്രദേശ് നിമസഭ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്.ഇത്തവണയും സംസ്ഥാന ഭരണം നിലനിർത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംസ്ഥാനത്ത് ബിജെപി. എന്നാൽ പാർട്ടിയെ സംബന്ധിച്ച് ഇത്തവണ കാര്യങ്ങൾ അത്ര അനുകൂലമല്ല. കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്.

അതേസമയം ഈ സാഹചര്യം മുതലെടുക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇക്കുറി അധികാരം തിരിച്ച് പിടിക്കാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ പ്രതിരപക്ഷ കക്ഷികൾ ആരംഭിച്ച് കഴിഞ്ഞു. ഭരണം പിടിക്കാൻ മുഖ്യ പ്രതിപക്ഷ പാർട്ടിയായ സമാജ്വാദി പാർട്ടിയും തന്ത്രങ്ങൾ മെനയുകയാണ്.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

1

2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 47 സീറ്റുകളായിരുന്നു സംസ്ഥാനത്ത് എസ്പിക്ക് ലഭിച്ചത്. കോൺഗ്രസുമായി സഖ്യത്തിലായിരുന്നു പാർട്ടി മത്സരിച്ചത്. 2012 നെക്കാൾ 177 സീറ്റുകളായിരുന്നു എസ്പിയുടെ നഷ്ടം. എന്നാൽ 2022 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റിൽ 400 ലും വിജയിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അവകാശപ്പെടുകയാണ് പാർട്ടി നേതാവ് അഖിലേഷ് യാദവ്.വിലവർധനവ് , തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ ലഖ്നൗവിൽ നടത്തിയ സൈക്കിൾ റാലിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്.

2

നേരത്തേ 350 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു താൻ പറഞ്ഞത്. എന്നാൽ സർക്കാർ വിരുദ്ധവികാരവും ജനങ്ങളുടെ രോഷവുമെല്ലാമാണ് എനിക്ക് കാണാൻ സാധച്ചത്. നിലവിലെ സാഹചര്യത്തില്‍ 400 സീറ്റ് കിട്ടുമെന്നാണ് കരുതുന്നത്,അഖിലേഷ് യാദവ് പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കാന്‍ സ്ഥാനാര്‍ഥികളില്ലെന്നും അഖിലേഷ് ആരോപിച്ചു.

3

ആരും ബിജെപി ടിക്കറ്റ് ചോദിക്കുന്നില്ല.യോഗി സർക്കാർ കൊവിഡ് പ്രതിരോധത്തിൽ കടുത്ത വീഴ്ച വരുത്തി. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരെ സർക്കാർ സഹായിച്ചില്ല. ഓക്സിജനും മരുന്നുകളും ക്രമീകരിക്കാൻ കഴിയാതെ ആളുകളെ സർക്കാർ മരിക്കാൻ വിടുകയാണ് ചെയ്തതെന്നും അഖിലേഷ് പറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ബിജെപി വായിച്ചിട്ടില്ല പകരം 'മണി-ഫെസ്റ്റോ'യിൽ ആണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ്, കൂടിയ കസ്റ്റഡി മരണങ്ങൾ, ഗംഗാ നദിയിലെ മൃതദേഹങ്ങളുടെ സംസ്കാരണം തുടങ്ങിയ വിഷയങ്ങളിലാണ് യുപിയെ മുൻനിരയിൽ എത്തിച്ചതെന്നും അഖിലേഷ് പരിഹസിച്ചു.

4

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുങ്ങക്കൾ ശക്തമാക്കിയിരിക്കുകയാണ് അഖിലേഷിന്റെ നേതൃത്വത്തിൽ പാർട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഖിലേഷ് സൈക്കിൾ യാാത്ര നടത്തിയേക്കും. വിവിധ സമുദായവോട്ടുകൾ ഉറപ്പാക്കാനുള്ള പദ്ധതികളും എസ്പി ഒരുക്കുന്നുണ്ട്.

5

അതിനിടെ ഇത്തവണ ബിജെപിയെ പൂട്ടാൻ എസ്പി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി സഖ്യത്തിൽ എത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ സഖ്യത്തിനില്ലെന്ന് അഖിലേഷ് പറഞ്ഞിരുന്നെങ്കിലും നിലവിൽ അദ്ദേഹം നിലപാട് തിരുത്തിയിരിക്കുകയാണ്. ബിജെപിയാണോ എസ്പിയാണോ തങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് കോൺഗ്രസും ബിഎസ്പിയും തീരുമാനിക്കണം എന്നായിരുന്നു അഖിലേഷ് പ്രതികരിച്ചത്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനായി എല്ലാ കക്ഷികള്‍ക്കുമായും തന്റെ പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞിരുന്നു.

6

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി മതേതര-ജനാധിപത്യ രാഷ്ട്രീയ സംഘടനകളെല്ലാം കൈകോർക്കണമെന്നും അഖിലേഷ് വ്യക്തമാക്കി. എസ്പിയുമായി സഖ്യത്തിൽ എത്തണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടേയും നിലപാട്. നിലവൽ കോൺഗ്രസിന് തനിച്ച് ബിജെപിയെ നേരിടുക എളുപ്പമല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ സഖ്യം സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസ്; സഖ്യമില്ല? കോൺഗ്രസിന്റെ ലക്ഷ്യം മറ്റൊന്ന്.. 26 സീറ്റ് വരെബിജെപിയെ താഴെയിറക്കാൻ കോൺഗ്രസ്; സഖ്യമില്ല? കോൺഗ്രസിന്റെ ലക്ഷ്യം മറ്റൊന്ന്.. 26 സീറ്റ് വരെ

നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്

ബിജെപിയെ വീഴ്ത്താൻ യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്? ഒടുവിൽ തീരുമാനം..തുറന്ന് പറഞ്ഞ് നേതാവ്ബിജെപിയെ വീഴ്ത്താൻ യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്? ഒടുവിൽ തീരുമാനം..തുറന്ന് പറഞ്ഞ് നേതാവ്

Recommended Video

cmsvideo
'മുസ്ലിം സ്ത്രീകൾ ലേലത്തിന് 'പ്രതിഷേധം കത്തുന്നു | Oneindia Malayalam

English summary
Samajwadi Party may win 400 seats ; Akhilesh yadav expresses confidence about assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X