
അമേഠിയിലെ സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാജിവെച്ചു, അപ്രതീക്ഷിത രാജിക്ക് കാരണം ബിജെപി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാജിവെച്ചിരിക്കുകയാണ്. എന്നാല്‍ രാജിക്ക് കാരണമാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. അമേഠിയിലെ ഗൗരിഗഞ്ചില്‍ നിന്നുള്ള എംഎല്‍എ രാകേഷ് പ്രതാപ് സിംഗാണ് രാജിവെച്ചത്. ബിജെപി തന്റെ മണ്ഡലത്തിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നന്നാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് എസ്പിയില് നിന്ന് രാജിവെക്കാന്‍ പ്രതാപ് സിംഗ് തയ്യാറായത്. അതേസമയം നുണ പറയാനോ പ്രവര്‍ത്തിക്കാനോ തയ്യാറായി നില്‍ക്കുകയാണ് ഉത്തര്‍പ്രദേശിലെ പോലീസ് എന്ന് സ്പിക്കര് നല്കിയ രാജിക്കത്തില്‍ രാകേഷ് പ്രതാപ് സിംഗ് ആരോപിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ തുണയാവാന്‍ ഇങ്ങേര് ഇറങ്ങണം, മമ്മൂട്ടി രക്ഷകന്, പിന്തുണച്ച് തിയേറ്റര്‍
തന്റെ മണ്ഡലത്തിലെ തകര്‍ന്ന രണ്ട് റോഡുകള്‍ നന്നാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാകേഷ് പറയുന്നു. മൂന്ന് മാസത്തിനുള്ളില്‍ റോഡുകള്‍ എല്ലാം അറ്റകുറ്റപണി നടത്തി മികച്ചതാക്കി തരുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇവിടെ പണികള്‍ ആരംഭിച്ചിട്ട് പോലുമില്ലെന്നും രാകേഷ് പ്രതാപ് സിംഗ് കുറ്റപ്പെടുത്തുന്നു. ഇതോടെ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഈ സര്‍ക്കാര്‍ നുണകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.അങ്ങനെയുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ സഭയില്‍ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലമാക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളൊന്നും ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു.
ഫെബ്രുവരി 25ന് യോഗി സര്‍ക്കാര്‍ തന്റെ മണ്ഡലത്തിലെ റോഡുകള്‍ നന്നാക്കി തരാമെന്ന് പറഞ്ഞിരുന്നു. ഒക്ടബോര്‍ രണ്ടിന് അമേഠിയിലെ ജില്ലാ മജിസ്ട്രേറ്റിനോട് റോഡ് പണി തുടങ്ങിയിട്ടില്ലെങ്കില്‍ രാജി വെക്കുമെന്ന് പറഞ്ഞതാണ്. എന്നാല്‍ അതൊന്നും അവര്‍ കാര്യമായി എടുത്തിട്ടില്ലെന്നും രാകേഷ് പ്രതാപ് സിംഗ് പറഞ്ഞു. അതേസമയം രാജിക്ക് പിന്നാലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം ആരംഭിച്ചിരിക്കുകയാണ് രാകേഷ്. തലസ്ഥാനത്താണ് ഗാന്ധി പ്രതിമയുള്ളത്. രാജിക്കത്ത് പരിശോധിക്കുമെന്ന് സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് പറഞ്ഞു.
അതേസമയം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയും മഹാത്മ ഗാന്ധിയും സര്‍ദാര്‍ വല്ലഭഭായ് പട്ടേലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണെന്ന് അഖിലേഷ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇഡി, സിബിഐ ഞങ്ങള്‍ക്കെതിരെ വന്നിട്ടുള്ളത് കോണ്‍ഗ്രസിന്റെ കാരണം കൊണ്ടാണ്. ബിജെപിയുമായി അവര്‍ക്ക് വ്യത്യാസമൊന്നുമില്ലെന്നും അഖിലേഷ് പറഞ്ഞു. അഖിലേഷ് പറഞ്ഞതിനെതിരെ ബിജെപി രംഗത്ത് വ ന്നു. ജിന്നയെ വിഭജനത്തിന്റെ കാരണക്കാരനായിട്ടാണ് ഇന്ത്യ കാണുന്നത്. മുസ്ലീം പ്രീണനത്തിന് വേണ്ടിയാണ് അഖിലേഷ് ശ്രമിച്ചതെന്ന് ബിജെപിയുടെ ന്യൂനപക്ഷ ക്ഷേമ മന്ത്രി മൊഹസിന്‍ റാസ പറഞ്ഞു.
മുല്ലപ്പെരിയാര്‍ 30 വര്‍ഷത്തേക്ക് പൊട്ടില്ല, പണിതത് ബ്രിട്ടീഷുകാരെന്ന് നടന് മനോജ് കുമാര്‍