ഒരു വനിതാ എംഎല്‍സി കൂടെ ബിജെപിയിലേക്ക്; ചാക്കിട്ടു പിടുത്തം തുടരുന്നു
ലക്‌നൗ: രാജ്യമെങ്ങുനിന്നും നിയമസഭാ സാമാജികരെ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന തിരക്കിലാണ് ബിജെപി. ഗുജറാത്തില്‍ ഒട്ടേറെ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശിലും കാലുമാറ്റം നടക്കുന്നു. വനിതാ സാമാജിക സരോജിനി അഗര്‍വാള്‍ ആണ് ബിജെപിയിലേക്ക് പോകുന്നത്.
ഇത് നാലാമത്തെ എല്‍എല്‍സിയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപിയിലേക്ക് പോകുന്നത്. മൂന്ന് എസ്പി സാമാജികരും ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി അംഗവുമാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. 2022വരെ സഭയില്‍ കാലാവധിയുള്ള സാമാജികയാണ് സരോജിനി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഭരണത്തില്‍ അസന്തുഷ്ടയായാണ് രാജിവെക്കുന്നതെന്ന് അവര്‍ പറഞ്ഞു.

പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന് ഇപ്പോള്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. ഇപ്പോഴുള്ളത് അഖിലേഷ് യാദവിന്റെ നേതൃത്വമാണ്. അടുത്തതുന്നെ ബിജെപിയില്‍ ചേരുമെന്നും അതില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. സരോജിനുടെ രാജി ഉത്തര്‍ പ്രദേശ് ഭരണകക്ഷിയിലെ മന്ത്രിമാര്‍ക്ക് തുണയാകും. ഇതുവരെ സാമാജികരല്ലാത്ത ഇവര്‍ക്ക് സാമാജികരാകാനുള്ള അവസരമാണ് ഇതുമൂലം വന്നുചേര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications