പാക് ചാരക്കേസില്‍ കൂടുതല്‍ ഇന്ത്യക്കാര്‍; സമാജ് വാദ് പാര്‍ട്ടി നേതാവിന്റെ സഹായി അറസ്റ്റില്‍
സമാജ് വാദ് പാര്‍ട്ടി എംപി ചൗധരി മുനവ്വറിന്റെ അടുത്ത സഹായി ഫര്‍ഹാത്ത് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി
ദില്ലി: പാക് ചാരന് പ്രതിരോധ രേഖകള്‍ ചോര്‍ത്തി നല്കിയ സംഭവത്തില്‍ സമാജ് വാദ് പാര്‍ട്ടി എംപിയുടെ അടുത്ത സഹായി അറസ്റ്റില്‍. പാക് ഹൈക്കമ്മീഷണര്‍ ഓഫീസര്‍ക്ക് വിവരങ്ങള്‍ കൈമാറിയ കേസില്‍ ഇദില്ലി പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാജ് വാദ് പാര്‍ട്ടി എംപി ചൗധരി മുനവ്വറിന്റെ അടുത്ത സഹായി ഫര്‍ഹാത്ത് ക്രൈം ബ്രാഞ്ചിന്റെ പിടിയിലാവുന്നത്.
പാക് ഹൈക്കമ്മീഷനിലെ വിസ ഓഫീസര്‍ മെഹ്മൂദ് അക്തര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് എംപിയുടെ സഹായിയുടെ അറസ്റ്റ്. ഇന്ത്യ അറസ്റ്റ് ചെയ്ത മഹ്മൂദ് അക്തറിനെ ഉടന്‍ ഇന്ത്യ വിട്ടുപോകണം എന്ന നിര്‍ദ്ദേശത്തോടെയായിരുന്നു വ്യാഴാഴ്ച ദില്ലി പൊലീസ് വിട്ടയച്ചത്.

മെഹ്മൂദ് അക്തറിന്റെ വെളിപ്പെടുത്തല്‍
വ്യാഴാഴ്ച ദില്ലി പൊലീസാണ് പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തറിനെ പിടികൂടിയത്. ദില്ലി പൊലീസിന് നല്കിയ മൊഴിയിലാണ് മെഹ്മൂദ് അക്തര്‍ ഫര്‍ഹാത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സുപ്രധാന രേഖകള്‍ ഫറാഹത്ത് പാക് ചാരന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശദീകരണം തേടി
സമാജ് വാദി പാര്‍ടി എംപിയുടെ സഹായി അറസ്റ്റിലായതോടെ പാര്‍ടി എംപിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

ഐഎസ്എസയ്ക്ക് ചാരന്മാര് ഇന്ത്യയില്‍ നിന്ന്
രണ്ട് വര്‍ഷത്തോളമായി പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി അക്തര്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തിരുന്നതായും അറസ്റ്റിലായ മെഹ്ബൂബില് നിന്ന് ദില്ലി പൊലീസിന് വിവരം ലഭിച്ചിരുന്നു. ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവാണ് ഇക്കാര്യം വ്യാഴാഴ്ച വെളിപ്പെടുത്തിയത്.

അറസ്റ്റ് ദില്ലി മൃഗശാലയില്‍ നിന്ന്
ഇന്ത്യന്‍ പൗരന്മാരായ മൗലാനാ റംസാന്, സുഭാഷ് ജംഗീര്‍ എന്നിവരില്‍ പ്രതിരോധ രേഖകള്‍ ശേഖരിക്കുന്നതിനിടെ ദില്ലി മൃഗശാലയില്‍ വച്ചാണ് അക്തര്‍ പൊലീസ് പിടിയിലാവുന്നത്. ഇരുവരും പാക് ഐഎസ്ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവര്‍ക്കൊപ്പമുള്ള ഷോയിബ് നാഗ്വര് ജോധ്പൂരില്‍ നിന്ന് അറസ്റ്റിലായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications