കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ മലർത്തിയടിച്ച ‘ഖേലാ ഹോബേ’; ഇനി യുപിയിൽ 'ഖേലാ ഹോ', തിരഞ്ഞെടുപ്പിനൊരുങ്ങി സമാജ്വാദി പാർട്ടി

Google Oneindia Malayalam News

ലഖ്നൗ; 'ഖേലാ ഹോബേ' (കളി തുടങ്ങും), ബംഗാളിൽ ബിജെപിക്കെതിരായി തൃണമൂൽ കോൺഗ്രസ് വിളിച്ച മുദ്രാവാക്യമായിരുന്നു ഇത്. കളം നിറഞ്ഞ് കളിച്ച് ദീദിയും തൃണമൂലും ബിജെപിയെ നിലംതൊടീച്ചില്ല. മൂന്നാം തവണയും പാർട്ടി വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ അധികാരത്തിലേറി. ഇപ്പോഴിതാ തൃണമൂൽ ഉയർത്തിയ വെല്ലുവിളിയ്ക്ക് സമാനമായി ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ 'യുദ്ധം' പ്രഖ്യാപിച്ചിരിക്കുകയാണ് സമാജ്വാദ് പാർട്ടി. 'ഇനി കളി യുപിയിൽ' എന്നാണ് എസ്പി ഉയർത്തുന്ന മുദ്രാവാക്യം.

77619827-162375625

2022 ലാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി സമാജ്വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്. 'അബ് മേ ഖേലാ ഹോ'(ഇനി കളി യുപിയിൽ) എന്ന മുദ്രാവാക്യവുമായി കാൺപൂരിലും ഹോർഡിംഗുകൾ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. എസ്പിയുടെ കാൺപൂർ സിറ്റി തലവൻ ഡോ. ഇമ്രാനാണ് ഹോർഡിംഗുകൾ സ്ഥാപിച്ചിരിക്കുന്നത്
പാർട്ടി തലവൻ അഖിലേഷ് യാദവും സൈക്കിൾ ചിഹ്നവും പ്രാദേശിക നേതാക്കളായ അഭിഷേക് ഗുപ്ത, ഡോ. ഇമ്രാൻ എന്നിവരുടെ ഫോട്ടോകളുമാണ് ബോർഡിൽ ഉള്ളത്.

ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

ഇത്തവണ സംസ്ഥാനത്ത് വിജയ പ്രതീക്ഷയിലാണ് സമാജ്വാദി പാർട്ടി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ എസ്പിക്ക് സാധിച്ചിരുന്നു.തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തങ്ങളുടെ പല സ്വാധീന കേന്ദ്രങ്ങളിലും തിരിച്ചടി ലഭിച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഉയരുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സമാജ്വാദി പാർട്ടി കണക്ക് കൂട്ടുന്നത്. 403 സീറ്റുകളുള്ള യുപി നിയമസഭയില്‍ ഇത്തവണ 300 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് നേരത്തേ അഖിലേഷ് യാദവ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളായിരുന്നു സമാജ്വാദി പാർട്ടി ജയിച്ചത്. 2012 ൽ 224 സീറ്റുകളിലായിരുന്നു എസ്പി ജയിച്ചത്.

ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
What is delimitation and why it is so crucial and controversial in J&K | Oneindia Malayalam

English summary
Samajwadi Party puts 'Khela Ho' hordings in UP, ready for elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X