കോണ്‍ഗ്രസുമായി കൈകോര്‍ക്കാം മധ്യപ്രദേശില്‍ സഖ്യത്തിന് തയ്യാറെന്ന് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സമാജ് വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ വിഐപി ലോക്സഭാ സീറ്റുകളിലായി കരുതുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനാണ് അഖിലേഷ് യാദവ് തീരുമാനിച്ചിരിക്കുന്നത്. എസ്പി അധ്യക്ഷന്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കുമെന്നും വ്യക്തമാക്കി. നവരാത്രി ദിനമായ ഒക്ടോബര്‍ ഇരുപതിന് ഒരു ഡസനോളം സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് എസ്പി പുറത്തിറക്കുക.
ബിജെപിയുടെ വമ്പന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ അഖിലേഷ് തീരുമാനിച്ചിരിക്കുന്നത്. ലഖ്നൗ, ഗാസിയാബാദ്, വാരണാസി, ഗൊരഖ്പൂര്‍, ആഗ്ര, മഥുര, ബറേലി, പോലുള്ള സീറ്റുകളിലാണ് എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്നാണ് സൂചന. ഗ്ലാമര്‍ മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പി പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അഖിലേഷ് പറഞ്ഞു.

അതിന്റെ ഭാഗമായിട്ടാണ് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്നും അഖിലേഷ് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ചേരാന്‍ തയ്യാറാണെന്നാണ് അഖിലേഷ് അറിയിച്ചു. ഈ രണ്ടിടത്തും മത്സരിക്കുമെന്നും എസ്പി അധ്യക്ഷന്‍ പറഞ്ഞു.
മധ്യപ്രദേശിലും, രാജസ്ഥാനിലും പാര്‍ട്ടിയുടെ കരുത്തേറിയ മേഖലകളിലായിരിക്കും എസ്പി മത്സരിക്കുകയെന്ന് അഖിലേഷ് പറയുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എസ്പിക്ക് രണ്ട് സീറ്റ് ലഭിച്ചിരുന്നു. മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരാന്‍ സാധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കുറച്ച് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എസ്പിയുടെ സംസ്ഥാന നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ എസ്പി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി ആദ്യം ഇക്കാര്യത്തില്‍ സംസാരിക്കണം. എന്നിട്ട് മാത്രമേ മത്സരിക്കൂ എന്നും അഖിലേഷ് വ്യക്തമാക്കി.
മധ്യപ്രദേശില്‍ സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവന്നെ് മുതിര്‍ന്ന എസ്പി നേതാവ് വ്യക്തമാക്കിയതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജസ്ഥാനിലെ സഖ്യത്തിന്റെ കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. ഇവിടെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് എസ്പി നേതൃത്വം പറയുന്നു.
മധ്യപ്രദേശില്‍ അഞ്ച് സീറ്റില്‍ മത്സരിക്കാനുള്ള താല്പര്യമാണ് എസ്പിക്കുള്ളത്. ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഈ സീറ്റുകള്‍ വിട്ടുനല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത്. നിര്‍ണായക സീറ്റുകള്‍ ആണെങ്കില്‍ നല്കാന് സാധ്യത കുറവാണ്. അതേസമയം സഖ്യമുണ്ടായാല്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് മധ്യപ്രദേശില്‍ പ്രചാരണത്തിനെത്താന്‍ സാധ്യത കൂടുതലാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications