കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 സീറ്റില്‍ ആദ്യ ഘട്ടത്തില്‍ ഉറപ്പ്, ബിജെപിയുടെ അവസ്ഥ പരിതാപകരമാകുമെന്ന് അഖിലേഷ് യാദവ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആദ്യ ഘട്ടത്തില്‍ അന്‍പത് സീറ്റില്‍ അധികം എസ്പി-ആര്‍എല്‍ഡി സഖ്യം നേടുമെന്ന് അഖിലേഷ് പറഞ്ഞു. ഫെബ്രുവരി പത്തിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 58 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിലെ ജനങ്ങള്‍ക്ക് മാറ്റമാണ് വേണ്ടത്. അവര്‍ എസ്പി സഖ്യത്തെയാണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് ഹെലികോപ്ടറില്‍ മാത്രം പറന്നിരുന്ന വന്‍ നേതാക്കള്‍ ഇപ്പോള്‍ ചെറിയ ഇടങ്ങളില്‍ പോലും വന്ന് പ്രചാരണം നടത്തുന്നത്. ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അഖിലേഷ് പറഞ്ഞു.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

1

ബിജെപി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് തിരഞ്ഞെടുപ്പില്‍ പറയുന്നത്. വികസനവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ പ്രചാരണത്തില്‍ കൊണ്ടുവരുന്നു. അതിന് കാരണം അവര്‍ക്ക് പല വിഷയങ്ങളിലും മറുപടി ഇല്ലാത്തത് കൊണ്ടാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അത്രയ്ക്ക് രൂക്ഷമാണ് സംസ്ഥാനത്ത്. യുപിയിലെ ക്രമസമാധാന നില വരെ തകര്‍ന്നു. ലഖിംപൂര്‍ ഖേരി വിഷയവും ഹത്രസ് ബലാത്സംഗവും ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നിങ്ങള്‍ക്ക് പരിശോധിക്കാം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ എങ്ങനെയാണ് മുഖ്യമന്ത്രി നേരിടുന്നത്. 1090 എന്ന സ്ത്രീകള്‍ക്കുള്ള ഹെല്‍പ്പ്‌ലെന്‍ നമ്പര്‍ പോലും അവര്‍ ഒഴിവാക്കിയെന്നും അഖിലേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണങ്ങളെല്ലാം ഒഴിവാക്കി. ഇത് ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു. പ്രത്യക്ഷ റാലികള്‍ അവര്‍ റദാക്കുമെന്ന് മനസ്സിലാക്കിയാണ് ബിജെപി കാര്യങ്ങള്‍ നീക്കിയത്. ഡിജിറ്റല്‍ ക്യാമ്പയിനായി നേരത്തെ തന്നെ അവര്‍ എല്ലാം സജ്ജമാക്കിയിരുന്നു. വാനുകള്‍ ഉപയോഗിച്ചുള്ള ക്യാമ്പയിനും അവര്‍ തയ്യാറാക്കിയിരുന്നു. ഇതാര്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ ചെയ്യാനാവില്ല. അവര്‍ക്ക് നേരത്തെ തന്നെ പ്രചാരണം ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്ന് അറിയാമായിരുന്നു. തീര്‍ച്ചയായും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. റാലികളെല്ലാം ബിജെപിയാണ് നിരോധിച്ചത്. കാരണം അവരുടെ റാലികള്‍ക്ക് പങ്കെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നുവെന്നും അഖിലേഷ് വ്യക്തമാക്കി.

ബിജെപി എംഎല്‍എമാരെ ജനങ്ങള്‍ ഖെരാവോ ചെയ്യുകയാണ്. അവര്‍ക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. എന്നിട്ടും എക്‌സിറ്റ് പോളുകള്‍ പറയുന്നത് ബിജെപി ജയിക്കുമെന്നാണ്. ബിജെപിക്കെതിരെയുള്ള രോഷം ഇതുകൊണ്ടൊന്നും ഇല്ലാതാക്കാനാവില്ല. നാലര വര്‍ഷത്തോളം വഞ്ചിക്കപ്പെട്ടതിന്റെ രോഷം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് എക്‌സിറ്റ് പോളുകളെ കാര്യമായിട്ടെടുക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു. അതേസമയം ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്താനല്ല, ചൈനയാണെന്ന് താന്‍ പറഞ്ഞത് മുന്‍ സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ കടമെടുത്താണെന്ന് അഖിലേഷ് വ്യക്തമാക്കി. അതേസമയം എസ്പി നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അഖിലേഷ് പറഞ്ഞു.

Recommended Video

cmsvideo
BJP minister Narayan prasad's son opens fire to chase away children playing in farm

മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?

English summary
samajwadi party, rld alliance will win more than 50 seats in first phase election says akhilesh yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X