Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളും മഹാരാഷ്ട്രയും വീണു; ഇനി യുപിയിലേക്ക്, എസ്പി പിളരുമോ? 'എംപിമാര്‍ കളംമാറും'

തൃണമൂല്‍ കോണ്‍ഗ്രസിലെ 20 ലോക്‌സഭാ എംപിമാരാണ് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. മഹാരാഷ്ട്രയിലെ ശിവസേനയുടെ ആറ് അംഗങ്ങള്‍ സമാനമായ നീക്കം നടത്തി. രണ്ട് പാര്‍ട്ടികളിലെയും വിമതര്‍ ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. പകുതിയില്‍ അധികം അംഗങ്ങള്‍ കളംമാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധികമാകില്ല എന്നും വിലയിരുത്തുന്നു.

ഖത്തര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഈ കെണി; അമേരിക്ക നിറഞ്ഞാടി, ഇന്ത്യന്‍ വിപണി നഷ്ടം
ഖത്തര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഈ കെണി; അമേരിക്ക നിറഞ്ഞാടി, ഇന്ത്യന്‍ വിപണി നഷ്ടം

ബംഗാളും മഹാരാഷ്ട്രയും കടന്ന് കൂറുമാറ്റം യുപിയിലേക്ക് വരികയാണ് എന്ന് ഉത്തര്‍ പ്രദേശ് മന്ത്രി ഓപ്രകാശ് രാജ്ഭാര്‍ എക്‌സില്‍ സൂചിപ്പിച്ചു. എസ്പിയുടെ എംപിമാര്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി എന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അമ്മാവന്‍ രാംഗോപാല്‍ യാദവാണ് കത്ത് നല്‍കിയത് എന്നാണ് ഓംപ്രകാശ് രാജ്ഭാര്‍ പറയുന്നത്.

samajwadi party bjp

സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ അധ്യക്ഷനാണ് രാജ്ഭാര്‍. എന്‍ഡിഎയുടെ യുപിയിലെ ഘടകകക്ഷിയാണിത്. എസ്പി അംഗങ്ങള്‍ ഉള്‍പ്പെട്ട ഖനന അഴിമതി, ഗോമതി റിവര്‍ ഫ്രണ്ട് പ്രൊജക്ട് എന്നിവയിലെ അന്വേഷണമാണ് എംപിമാരെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന് രാജ്ഭാര്‍ സൂചിപ്പിച്ചു. രാജ്ഭാര്‍ പറഞ്ഞത് ശരിവെച്ച് മുതിര്‍ന്ന ബിജെപി നേതാവും യുപി ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ രംഗത്തുവന്നു.

വൈക്കോ വിജയ് പക്ഷത്തേക്ക്; തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റപ്പെടുന്നു, നിര്‍ണായക കൂടിക്കാഴ്ച
വൈക്കോ വിജയ് പക്ഷത്തേക്ക്; തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റപ്പെടുന്നു, നിര്‍ണായക കൂടിക്കാഴ്ച

26 എസ്പി എംപിമാര്‍ കളംമാറാന്‍ റെഡിയാണ് എന്നും ബിജെപി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കില്ലെന്നും മൗര്യ പറഞ്ഞു. അടുത്ത വര്‍ഷം അവരെല്ലാം സ്വയം പാര്‍ട്ടി വിട്ടുപോരുമെന്നും മൗര്യ പറയുന്നു. ടിആര്‍പി കൂട്ടാനുള്ള മൗര്യയുടെ തന്ത്രം മാത്രമാണിത് എന്ന് എസ്പിയുടെ നേതാവും അഖിലേഷിന്റെ മറ്റൊരു അമ്മാവനുമായ ശിവപാല്‍ യാദവ് പ്രതികരിച്ചു.

കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അഖിലേഷ് യാദവ്

പാര്‍ട്ടിക്കെതിരെ ഭരണപക്ഷം ഉയര്‍ത്തുന്ന സമ്മര്‍ദ്ദം സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തള്ളിക്കളഞ്ഞു. തങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഭയമുള്ളതുകൊണ്ടാണ് ബി.ജെ.പി ഇത്തരം തരംതാണ ഭീഷണികളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ചിലര്‍ പേടിച്ച് പാര്‍ട്ടി വിട്ടേക്കാം. മുന്‍പ് ഒപ്പം മാറിയ എം.എല്‍.എമാരും എം.പിമാരും അവരുടെ വ്യക്തിപരമായ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടോ ഭരണകൂടത്തോടുള്ള പേടികൊണ്ടോ ആണ് പോയതെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.

പ്രകാശ് രാജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷ തര്‍ക്കം; ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ നടന്നത് ഇങ്ങനെ
പ്രകാശ് രാജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷ തര്‍ക്കം; ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ നടന്നത് ഇങ്ങനെ

എത്രയൊക്കെ വെല്ലുവിളികള്‍ ഉണ്ടായാലും സമാജ്വാദി പാര്‍ട്ടി എന്ന പ്രസ്ഥാനം ഒരൊറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. നീണ്ട രാഷ്ട്രീയ യാത്രയില്‍ നിരവധി പ്രതിസന്ധികളും ഉയര്‍ച്ച താഴ്ചകളും കണ്ട രാഷ്ട്രീയ പ്രസ്ഥാനമാണിത്. ഒരു തരത്തിലുള്ള ബാഹ്യ ശക്തികള്‍ക്കും ഈ പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ സാധിക്കില്ല. ബി.ജെ.പിയുടെ ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകാന്‍ അസാമാന്യ ധൈര്യമുള്ള ഒരു വലിയ നേതാക്കളുടെയും അണികളുടെയും നിര തന്നെ പാര്‍ട്ടിക്ക് ഒപ്പമുണ്ടെന്നും അല്ലാത്ത ഭീരുക്കള്‍ക്ക് ഇത്തരം പോരാട്ടങ്ങളില്‍ നിലനില്‍ക്കാനാവില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+