കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റിംഗ് എംഎല്‍എമാര്‍ക്കും രാജ്യസഭാ എംപിമാര്‍ക്കും സീറ്റില്‍, യുപിയില്‍ അഖിലേഷിന്റെ പരീക്ഷണം

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിക്കെതിരെയുള്ള പോരാട്ടം പ്രതിപക്ഷത്തുള്ള ഒരുപാര്‍ട്ടികളെയും നോവിക്കാതെയുള്ള നീക്കത്തിലാണ് സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും. കോണ്‍ഗ്രസിനായി രണ്ട് സീറ്റ് മാറ്റിവെച്ചുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സ്വന്തം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇതുവരെയില്ലാത്ത പരീക്ഷണങ്ങളും അദ്ദേഹം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വിജയസാധ്യത തന്നെയാണ് പ്രധാന വിഷയമാക്കുന്നത്.

അതേസമയം പ്രാദേശിക അടിസ്ഥാനത്തില്‍ താല്‍പര്യമുള്ള നേതാക്കളെയാണ് അഖിലേഷ് ഇത്തവണ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതുവഴി മത്സരരംഗത്ത് അപ്രചനീയമായ നീക്കം നടത്തുകയാണ് എസ്പി. ഇതിലൂടെ എസ്പിയുടെ ദൗര്‍ബല്യം എന്താണെന്ന് ബിജെപിക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. ബിജെപിക്ക് മുന്നില്‍ ഏറ്റവും ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്ന അഖിലേഷ് പ്രഖ്യാപിച്ച് കഴിഞ്ഞു.

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല

സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് അഖിലേഷിന്റെ തീരുമാനം. നിയമസഭയില്‍ അംഗബലം കുറവായത് കൊണ്ട് ഇവരെ പിന്‍വലിപ്പിച്ച് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യസഭാ എംപിമാരെയും ഇത്തവണ മത്സരിപ്പിക്കില്ല. പ്രധാനമായും പുതുമുഖങ്ങളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

37 സീറ്റുകള്‍

37 സീറ്റുകള്‍

യുപിയില്‍ ബിഎസ്പിയുമായുള്ള സീറ്റ് വിഭജനത്തില്‍ സമാജ് വാദി പാര്‍ട്ടിക്ക് 37 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ വിജയസാധ്യതയുള്ളവരെ മാത്രം വിജയിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. മുസ്ലീം ദളിത് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കുക. നിയമസഭയിലെ സീറ്റ് കുറയുന്നത് ബിജെപിയെ സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അഖിലേഷ് പറയുന്നു.

എംപിമാരുടെ ആവശ്യം

എംപിമാരുടെ ആവശ്യം

ഇരുപതോളം എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് തങ്ങള്‍ സീനിയര്‍ നേതാക്കളാണെന്നും, ഇനി ദേശീയ തലത്തിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിഎസ്പി സഖ്യം യാഥാര്‍ത്ഥ്യമായതോടെ ഇവര്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സീറ്റുകള്‍ പലതും മായാവതി സ്വന്തമാക്കിയിരുന്നു. ഇതോടെ കുറച്ച് പേര്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറിയിരുന്നു.

കൈരാനയിലെ സീറ്റ് കൈവിട്ടു

കൈരാനയിലെ സീറ്റ് കൈവിട്ടു

കൈരാനയില്‍ എസ്പി ടിക്കറ്റിനായി സിറ്റിംഗ് എംഎല്‍എമാര്‍ രംഗത്തുണ്ടായിരുന്നു. ഇത് മുസ്ലീം മണ്ഡലമായതിനാല്‍ എസ്പിക്ക് സാധ്യത കൂടുതലായിരുന്നു. കൈരാനയില്‍ നിന്നുള്ള എംഎല്‍എ നാഹിദ് ഹസന്‍ ഈ സീറ്റില്‍ മത്സരിക്കാനായി അഖിലേഷിനെ സമീപിച്ചിരുന്നു. ചംറോന എംഎല്‍എ നസീര്‍ അഹമ്മദ് ഖാന്‍, മല്‍ഹാനി എംഎല്‍എ പ്രശാന്ത് യാദവ് എന്നിവരും സീറ്റ് ആവശ്യപ്പെട്ടു. അഹമ്മദ് ഖാന്‍ രാംപൂരിലെ സീറ്റും പ്രശാന്ത് യാദവ് ജോന്‍പൂരിലെ സീറ്റുമാണ് ആവശ്യപ്പെട്ടത്.

കാരണം എന്ത്?

കാരണം എന്ത്?

ഈ മണ്ഡലങ്ങളിലെല്ലാം എസ്പി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതാണ്. അതുകൊണ്ടാണ് ഇവര്‍ ദേശീയ തലത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നത്. ബിഎസ്പിയുമായുള്ള സീറ്റ് വിഭജനത്തില്‍ കൈരാനയും രാംപൂരും എസ്പിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ജോന്‍പൂര്‍ ബിഎസ്പിക്കാണ് ലഭിച്ചത്. അതേസമയം പാര്‍ട്ടി തല്‍ക്കാലത്തേക്ക് വിമത ഭീഷണി നേരിടുന്നില്ല. ഇവര്‍ക്ക് സീറ്റ് നല്‍കുന്നില്ല എന്ന് വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.

ഡിംപിളിന്റെ സഹായം

ഡിംപിളിന്റെ സഹായം

ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കായി അഖിലേഷ് ശ്രമിക്കുന്നുണ്ട്. വിജയിക്കാന്‍ ഇവര്‍ കൂടുതല്‍ സാഹചര്യമുണ്ട്. വനിതാ വോട്ടര്‍മാരുടെ പ്രവര്‍ത്തനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും അഖിലേഷിന്റെ ഭാര്യ ഡിംപിളാണ് കൈകാര്യം ചെയ്യുന്നത്. സ്ത്രീകളില്‍ നിന്ന് പ്രത്യേക ഫീഡ്ബാക്കുകളും പാര്‍ട്ടി സ്വീകരിക്കുന്നുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അഖിലേഷിന്റെ മണ്ഡലത്തില്‍ ഡിംപിളാണ് ഇതിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രധാനമായും ഇവരുമായി ആശയവിനിമയം നടത്തുന്നത്. വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഈ ക്യാമ്പയിനിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നതിനാണ്.

മുലായം മത്സരിക്കും

മുലായം മത്സരിക്കും

മുലായം സിംഗ് യാദവ് ഇത്തവണ മെയിന്‍പുരിയില്‍ മത്സരിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കി. കഴിഞ്ഞ തവണ രണ്ട് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചിരുന്നു. അതേസമയം അസംഖഡില്‍ അഖിലേഷ് ശക്തനായ സ്ഥാനാര്‍ത്ഥിയെ തേടുന്നുണ്ട്. ബല്‍റാം യാദവ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിച്ചുണ്ട്. എന്നാല്‍ ബല്‍റാം എംഎല്‍എ ആയതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ സംഗ്രത്തിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ അഖിലേഷ് ഈ സീറ്റ് നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം.

13 എംപിമാര്‍

13 എംപിമാര്‍

13 രാജ്യസഭാ അംഗങ്ങളാണ് എസ്പിക്കുള്ളത്. ഇതില്‍ രാംഗോപാല്‍ യാദവിനെ സമ്പലില്‍ മത്സരിപ്പിക്കാന്‍ അഖിലേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാംഗോപാല്‍ യാദവ് ഇതിനെ തള്ളിയിരിക്കുകയാണ്. മറ്റൊരു രാജ്യസഭാ എംപി നീരജ് ശേഖറിനെ ബല്ലിയയില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ 2014ല്‍ മത്സരിച്ച് തോറ്റിരുന്നു. ഇവര്‍ക്ക് അഖിലേഷുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നത് കൊണ്ട് മാത്രമാണ് ടിക്കറ്റ് നല്‍കുന്നത് ബാക്കിയുള്ള സീറ്റുകളില്‍ പുതുമുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.

യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ്യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ്

English summary
samajwadi party unlikely to field mlas, rajya sabha mps in lok sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X