• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുല

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ മൗനം എന്തുകൊണ്ടാണെന്ന് ബിജെപി പോലും അമ്പരിന്നിരിക്കുന്ന കാര്യമാണ്. എന്നാല്‍ അഖിലേഷ് യാദവിന്റെ സ്ട്രാറ്റജിയാണ് ഇതിന് പിന്നിലുള്ളത്. കോണ്‍ഗ്രസ് ഇവരുടെ പ്രോക്‌സിയായി പ്രവര്‍ത്തിച്ചു എന്നാണ് വ്യക്തമാകുന്നത്. ബിജെപിക്കെതിരെ ഗ്രൗണ്ട് പൊളിറ്റിക്‌സ് എന്ന പ്രായോഗിക തന്ത്രമാണ് എസ്പി പയറ്റിയത്. അതേസമയം ബിഎസ്പിയെ പോലെയല്ല സാധാരണക്കാരുടെ അടക്കം വന്‍ പിന്തുണ ഈ സമയത്ത് എസ്പി നേടിയെടുക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് ഒരു നേതാവ് പോലും ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തിട്ടില്ല. ഇവിടെയാണ് എസ്പിയുടെ തന്ത്രം വിജയിക്കുന്നത്.

അഖിലേഷിന്റെ തന്ത്രം

അഖിലേഷിന്റെ തന്ത്രം

അഖിലേഷ് പ്രസ്താവനകള്‍ ഇറക്കാതെ കൃത്യമായി എസ്പിയുടെ വോട്ടു ബേസ് ശക്തിപ്പെടുത്തുകയായിരുന്നു. തെരുവുകളില്‍ ഇറങ്ങാതെയുള്ള ബുദ്ധിപൂര്‍വമായ നീക്കമായിരുന്നു ഇത്. ബിജെപിയും ഇതേ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ 2017ല്‍ നടപ്പാക്കിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് എല്ലാ ദിവസവും അഖിലേഷ് എത്താറുണ്ട്. കൃത്യമായി എല്ലാ വിഭാഗക്കാരുമായും അദ്ദേഹം ഇടപെടാറുമുണ്ട്. യോഗിയുടെ അടുത്തേക്ക് സാധാരണക്കാര്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാത്തപ്പോഴാണ് പ്രതിപക്ഷ റോളില്‍ അഖിലേഷ് നിശബ്ദനായി വിജയം നേടിയത്. ബിജെപി ഇത് തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം.

അരങ്ങ് തകര്‍ത്ത് കോണ്‍ഗ്രസ്

അരങ്ങ് തകര്‍ത്ത് കോണ്‍ഗ്രസ്

ചെറിയ പ്രതിപക്ഷ കക്ഷികള്‍ക്കായി പൊതുവേദി അഖിലേഷ് മാറി കൊടുക്കുകയായിരുന്നു. ഈ ഗ്യാപ്പിലാണ് കോണ്‍ഗ്രസ് എല്ലാ വിഷയങ്ങളിലും ഇടപെട്ട് യോഗിയെ പ്രതിരോധത്തിലാക്കാന്‍ തുടങ്ങിയത്. ആംആദ്മി പാര്‍ട്ടിയും വൈകിയിട്ടാണെങ്കിലും കളത്തില്‍ ഇറങ്ങി. യഥാര്‍ത്ഥത്തില്‍ എസ്പി ചെയ്യേണ്ട പല കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്തതില്‍ അഖിലേഷ് കളി പകുതി ജയിച്ച മട്ടിലാണ്. സംഘടനാ അട്ിത്തറ കുറഞ്ഞ കോണ്‍ഗ്രസിനേക്കാളും യോഗിയുടെ വീഴ്ച്ചകളുടെ നേട്ടം എസ്പിക്കാണ് ലഭിക്കുക.

അഖിലേഷ് അടിത്തട്ടില്‍

അഖിലേഷ് അടിത്തട്ടില്‍

നഗരമേഖലകള്‍ക്ക് പകരം ഗ്രാസ്‌റൂട്ട് ലെവലിലാണ് അഖിലേഷ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ ആര്‍എസ്എസിനെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ കോട്ടകളാണ് വീണ് തുടങ്ങിയത്. യോഗിയുടെ ഭരണ സ്‌റ്റൈലിനെതിരെ ആര്‍എസ്എസില്‍ തന്നെ അതൃപ്തിയുള്ളതും ഇവിടെ നേട്ടമായി മാറിയിരിക്കുകയാണ്. ഓരോ മണിക്കൂറിലും ഓരോ ബൂത്തില്‍ നിന്നുള്ള 60 പേരുമായി അഖിലേഷ് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അഖിലേഷിനൊപ്പം വിശ്വസ്തരായ രാജേന്ദ്ര ചൗധരിയെ പോലുള്ളവര്‍ മാത്രമാണ് ഉള്ളത്.

നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍

നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍

ബിജെപിയിലേത് പോലെ മതം നോക്കിയല്ല, പകരം പ്രാദേശിക തലത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും സീറ്റ് നല്‍കുക. ഡിജിറ്റല്‍ ഔട്ട്‌റീച്ച് എന്നാണ് ഈ രീതിക്ക് പേരിട്ടിരിക്കുന്നത്. ബൂത്ത് തല കമ്മിറ്റികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ ടീം തന്നെ അഖിലേഷ് രൂപീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ റൂം സംസ്ഥാന തലത്തില്‍ ആരംഭിക്കുകയാണ് അഖിലേഷ്. ദീപാവലിക്ക് വലിയ ചുവടുവെപ്പാണ് എസ്പി നടത്താന്‍ പോകുന്നത്. വാര്‍റൂം മോഡല്‍ പ്രവര്‍ത്തനമാണ് ഇത്.

കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് വരെ പ്രഖ്യാപിക്കേണ്ടെന്നാണ് അഖിലേഷിന്റെ തീരുമാനം. പകരം തിരഞ്ഞെടുപ്പിന് ശേഷം അത്തരമൊരു സാധ്യത തേടാമെന്നാണ് അഖിലേഷ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന കോട്ടകളില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ എസ്പിയോ മറിച്ച് കോണ്‍ഗ്രസോ നിര്‍ത്തില്ല. ഇതാണ് തീരുമാനം. പ്രിയങ്കാ ഗാന്ധിയുടെ മിഷന്‍ 75 എന്ന ടാര്‍ഗറ്റിനെ സഹായിക്കാന്‍ പ്രാദേശിക സഹകരണവും അഖിലേഷ് ഒരുക്കും. ഒരുമിച്ച് മത്സരിക്കുന്നത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും, അതിലൂടെ വോട്ടുഭിന്നിച്ച് ബിജെപി വിജയിക്കുമെന്നും അഖിലേഷ് പ്രിയങ്കയോട് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ബ്രാഹ്മണ വോട്ടുകള്‍

ബ്രാഹ്മണ വോട്ടുകള്‍

ദളിതുകളും യാദവരും മുസ്ലീങ്ങളും അടങ്ങുന്ന വോട്ടുബാങ്ക് സ്ഥിരമായുള്ള എസ്പി ബ്രാഹ്മണ വോട്ടുബാങ്കിലേക്ക് ലക്ഷ്യം വെക്കുന്നത് ഗ്രൗണ്ട് പൊളിറ്റിക്‌സ് അറിഞ്ഞാണ്. പരശുരാമന്റെ പ്രതിമ അതിന്റെ തെളിവാണ്. അഖിലേഷിന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ബ്രാഹ്മണ വോട്ടുകളുടെ ചോര്‍ച്ച ബിജെപിയുടെ നട്ടെല്ലൊടിക്കും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തന്നെ ഇത് പ്രകടമാകും. സംസ്ഥാന തിരഞ്ഞെടുപ്പ് എസ്പിയും ബിജെപിയും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനാണ് അഖിലേഷ് താല്‍പര്യപ്പെടുന്നത്. പ്രിയങ്കയോട് അഖിലേഷിന് കടപ്പാടുണ്ടെന്നും, സജീവ പ്രതിപക്ഷത്തിന്റെ റോള്‍ കോണ്‍ഗ്രസ് നിര്‍വഹിച്ചത് എസ്പിക്ക് ഗുണകരമായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

cmsvideo
  Priyanka Gandhi Making New Waves In Congress | Oneindia Malayalam
  250 സീറ്റ് ഒപ്പം നില്‍ക്കും

  250 സീറ്റ് ഒപ്പം നില്‍ക്കും

  എസ്പിക്കൊപ്പം 250 സീറ്റുകള്‍ നില്‍ക്കുമെന്നാണ് പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാകുന്നത്. യോഗി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും മോശമാണെന്ന പ്രതിച്ഛായയുണ്ട്. മുസ്ലീങ്ങളും ദളിതുകളും യോഗിക്കൊപ്പം ചേരില്ലെന്ന് ഉറപ്പാണ്. ക്രാന്തി രഥ യാത്ര അഖിലേഷ് നടത്തുന്നുണ്ട്. ഇത് യോഗി ഭയപ്പെടേണ്ട കാര്യമാണെന്ന് ബിജെപിയും പറയുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായുള്ള എസ്പിയുടെ വിജയഫോര്‍മുലയാണ് മുസ്ലീം-യാദവ വോട്ടുബാങ്ക്. ഇതിനെല്ലാം പുറമേ ബ്രാന്‍ഡ് അഖിലേഷിന് വമ്പന്‍ ഡിമാന്‍ഡാണ് യുപിയിലുള്ളത്. അഴിമതി പ്രതിച്ഛായ ഇല്ലാത്ത നഗര-ഗ്രാമീണ വോട്ടര്‍മാരില്‍ ഒരേപോലെ സ്വാധീനമുള്ള ഏക യുവനേതാവും അഖിലേഷാണ്. അതാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രതീക്ഷ.

  English summary
  samajwadi party will strongly comeback to uttar pradesh, akhilesh emerge game changer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X