കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പൂട്ടാന്‍ നീക്കം; നഷ്ടം സഹിക്കാന്‍ ഒരുങ്ങി!! ഉപതിരഞ്ഞെടുപ്പ് തന്ത്രവുമായി വീണ്ടും

Google Oneindia Malayalam News

ആഗ്ര: എന്തുവില കൊടുത്തും ബിജെപിയെ പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഉത്തര്‍ പ്രദേശിലെ 80 സീറ്റുകള്‍ ആര്‍ക്ക് ലഭിക്കുമെന്നതാണ് നോട്ടം. കഴിഞ്ഞ തവണ 90 ശതമാനത്തോളം സീറ്റ് ബിജെപിക്കൊപ്പമായിരുന്നു. ഇതില്‍ മാറ്റം വന്നാല്‍ ബിജെപി അധികാരം നിലനിര്‍ത്താന്‍ വിയര്‍ക്കേണ്ടി വരും. ബിജെപിയെ നേരിടാന്‍ തന്നെയാണ് യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് അവര്‍ക്ക് കരുത്ത് നല്‍കുന്നത്. സഖ്യം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിഎസ്പിക്ക് കൂടുതല്‍ സീറ്റ് കൈമാറാനാണ് അവരുടെ തീരുമാനം. ഉത്തര്‍ പ്രദേശില്‍ നടക്കുന്ന പുതിയ നീക്കങ്ങള്‍ ഇങ്ങനെ....

 പട നയിക്കുക മായാവതി

പട നയിക്കുക മായാവതി

ഉത്തര്‍ പ്രദേശില്‍ ഇത്തവണ ബിജെപിക്കെതിരെ പട നയിക്കുക മായാവതിയുടെ ബിഎസ്പിയാണ്. അവരെ മുന്നില്‍ നിര്‍ത്തുമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. എസ്പി രണ്ടാം സ്ഥാനത്തായിരിക്കും നിലയുറപ്പിക്കുക. ബിജെപിയുടെ പരാജയം ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അഖിലേഷ് പറഞ്ഞു.

എസ്പിയുടെ തീരുമാനം

എസ്പിയുടെ തീരുമാനം

കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിഎസ്പിക്ക് മല്‍സരിക്കാന്‍ അവസരം നല്‍കാനാണ് എസ്പിയുടെ തീരുമാനം. കൂടുതല്‍ സീറ്റ് വേണമെന്ന് നേരത്തെ മയാവതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രതിപക്ഷ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.

എസ്പിയുടെ കളികള്‍

എസ്പിയുടെ കളികള്‍

എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് എസ്പിയുടെ കളികള്‍. ബിഎസ്പി മല്‍സരിക്കുന്നതിന്റെ പകുതി സീറ്റുകള്‍ തങ്ങള്‍ക്ക് മതിയെന്നാണ് എസ്പിയുടെ നിലപാട്. 2014 ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒറ്റയ്ക്ക് മല്‍സരിച്ചതാണ് ബിജെപിക്ക് ഗുണം ചെയ്തത്. ഇത്തവണ കാര്യങ്ങള്‍ മാറി മറയും.

പരാജയ വഴികള്‍

പരാജയ വഴികള്‍

ബിഎസ്പി-എസ്പി സഖ്യം ഇപ്പോള്‍ നിലവിലുണ്ട്. അത് അടുത്ത പൊതുതിരഞ്ഞെടുപ്പിലും തുടരാനാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. ഈ സഖ്യമാണ് അടുത്തിടെ യുപിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയത്. അടുത്തിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് പരാജയമായിരുന്നു.

യോഗിക്കെതിരെയും പടയൊരുക്കം

യോഗിക്കെതിരെയും പടയൊരുക്കം

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യങ്ങള്‍ക്കാണ് അഖിലേഷ് മറുപടി നല്‍കിയത്. എസ്പിക്ക് അധികാരം കിട്ടിയാല്‍ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വെയിലെ ടോള്‍ പിരിവുകള്‍ റദ്ദാക്കുമെന്നും അഖിലേഷ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും അഖിലേഷ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

യോഗിയുടെ പ്രചാരണം

യോഗിയുടെ പ്രചാരണം

യോഗി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി പരാജയപ്പെട്ടു. പ്രതിപക്ഷ ഐക്യത്തോട് മല്‍സരിച്ച ബിജെപി കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങി. കൈരാനയിലും നൂര്‍പൂരിലുമാണ് അവസാനം അവര്‍ പരാജയം നുണഞ്ഞതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

പടിഞ്ഞാറന്‍ യുപി

പടിഞ്ഞാറന്‍ യുപി

മതിയായ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചാല്‍ മാത്രമേ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കൂവെന്ന് മായാവതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. എസ്പി എന്തുനിലപാട് സ്വീകരിക്കുമെന്ന ആശങ്ക ഇക്കാര്യത്തില്‍ നിലനില്‍ക്കവെയാണ് അഖിലേഷ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. പടിഞ്ഞാറന്‍ യുപി ദളിത് വോട്ടുകള്‍ കൂടുതലുള്ള പ്രദേശമാണ്. ബിജെപിയെ മേഖലയിലെ ജനങ്ങള്‍ കൈവെടിയുമോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ള ആശങ്ക.

യുവനടി മേഘ കാറപകടത്തില്‍പ്പെട്ടു; വാഹനം തലകീഴായി മറിഞ്ഞു, രക്ഷിക്കാന്‍ മടിച്ച് നാട്ടുകാര്‍, ഒടുവില്‍യുവനടി മേഘ കാറപകടത്തില്‍പ്പെട്ടു; വാഹനം തലകീഴായി മറിഞ്ഞു, രക്ഷിക്കാന്‍ മടിച്ച് നാട്ടുകാര്‍, ഒടുവില്‍

English summary
Samajwadi Party willing to play second fiddle to BSP in 2019: Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X