കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലാക്കോട്ട് ആക്രമണം ആസൂത്രണം ചെയ്ത ഗോയല്‍ പുതിയ റോ മേധാവി

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പുതിയ മേധാവികളെ നിയമിച്ചു. വിദേശ രഹസ്യാന്വേഷണ വിഭാഗമായ റോയുടെയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഐബിയുടെയും അമരക്കാരെയാണ് മാറ്റിയത്. സാമന്ത് ഗോയലാണ് റോയുടെ പുതിയ മേധാവി. വിദേശത്ത് ഒട്ടേറെ രഹസ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ് ഗോയല്‍. നിലവിലെ റോ മേധാവി അനില്‍ ധംസനയെ മാറ്റിയാണ് പുതിയ നിയമനം.

Samant

കശ്മീരില്‍ ഐബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അരവിന്ദ് കുമാറാണ് ഐബിയുടെ പുതിയ മേധാവിയായി നിയമിതനായിരിക്കുന്നത്. നേരത്തെ രാജീവ് ജെയ്ന്‍ ആയിരുന്നു മേധാവി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരുടെയും നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിലും ഒപ്പുവച്ച ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചു. രണ്ടു ഉദ്യോഗസ്ഥരും ജൂണ്‍ 30ന് ചുമതലയേല്‍ക്കും.

1984 ബാച്ചിലെ ഐപിഎസ് ഓഫീസര്‍മാരാണ് ഗോയലും കുമാറും. ദുബായിലും ലണ്ടിനിലും സേവനം അനുഷ്ടിച്ചിട്ടുള്ള റോ ഉദ്യോഗസ്ഥനാണ് ഗോയല്‍. 1990കളില്‍ പഞ്ചാബില്‍ തീവ്രവാദം ശക്തിപ്പെട്ട വേളയില്‍ ഇവിടെ തന്ത്രപരമായ ഇടപെട്ടിരുന്നു ഇദ്ദേഹം. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ മുഖ്യ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഗോയല്‍. ദുബായിലെയും ലണ്ടിനിലെയും കോണ്‍സുലര്‍ ഇന്‍ചാര്‍ജ് ആയി ഇദ്ദേഹം നിയമിക്കപ്പെട്ടിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ജഗന്‍ റെഡ്ഡിയുടെ മോഹം നടന്നില്ല; തടയിട്ടത് ബിജെപി, ആന്ധ്രപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ?ജഗന്‍ റെഡ്ഡിയുടെ മോഹം നടന്നില്ല; തടയിട്ടത് ബിജെപി, ആന്ധ്രപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ?

അസം-മേഘാലയ കേഡറിലുള്ള ഐപിഎസ് ഓഫീസറാണ് അരവിന്ദ് കുമാര്‍. ബിഹാറില്‍ ഐബിക്ക് നേതൃത്വം നല്‍കിയിരുന്നു ഇദ്ദേഹം. ഐബിയുടെ ഭരണവിഭാഗത്തിലും അന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അരവിന്ദ് കുമാര്‍.

English summary
Samant Goel Next RAW Chief, Arvind Kumar Is New IB Head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X