Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമന്ത സിനിമ ഉപേക്ഷിക്കുന്നു? രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് സൂചന, കാരണം ഇതാണ്

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സിനിമാ നടി സാമന്ത രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കരിയറിന്റെ അത്യുന്നതിയില്‍ നില്‍ക്കുകയാണ് നടി. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അവരുടെ ഖുഷി എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ വാരാന്ത്യത്തില്‍ 70 കോടിയോളം ചിത്രം കളക്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

നടിയുടെ ആരാധാകര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സാമന്ത നേരത്തെ തന്നെ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരണം അറിയിക്കാറുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കര്‍ഷകരുടെ അവകാശങ്ങള്‍ക്കും, പ്രശ്‌നങ്ങളും വേണ്ടി അവര്‍ പലപ്പോഴും ശബ്ദമുയര്‍ത്താറുണ്ട്. തെലങ്കാന മേഖലയില്‍ അവര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടുമുണ്ട്.

samanth-ruth-prabhu

കൈത്തറി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും സാമന്തയില്‍ നിന്നുണ്ടായിരുന്നു. തെലങ്കാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളും നടി ചെയ്യുന്നുണ്ട്. ഇതോടെ ബിആര്‍എസ്സില്‍ നടി ചേരുമോ എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. സാമന്തയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുടെ പ്രചാരണ പരിപാടികളില്‍ നടി ഭാഗമാകുമെന്നാണ് അഭ്യൂഹം. എന്നാല്‍ നടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത വര്‍ഷം തെലങ്കാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും, സംസ്ഥാന തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കാനിരിക്കുകയാണ്. കൂടുതല്‍ സിനിമാ താരങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിആര്‍എസ് ആരംഭിച്ചിട്ടുണ്ട്. അതിലൂടെ ജനവിരുദ്ധ വികാരത്തെ നേരിടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ നടി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. മയോസിറ്റിസിന് ചികിത്സ തേടിയിരിക്കുകയാണ് അവര്‍.

ഇതിന്റെ ചികിത്സ പൂര്‍ത്തിയായതിന് ശേഷമേ അവര്‍ മടങ്ങി വരൂ. എന്നാല്‍ ഇത് അഭിനയത്തില്‍ നിന്നുള്ള വിരമിക്കല്‍ ആണോ എന്ന ആശങ്കയിലാണ് നടി. ഹിന്ദിയില്‍ വരുണ്‍ ധവാനൊപ്പം സിറ്റാഡെലിലും അവര്‍ അഭിനയിക്കുന്നുണ്ട്. കൂടുതല്‍ പ്രൊജക്ടുകള്‍ അവര്‍ തെലുങ്കിലോ തമിഴിലോ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അഭിനയം ഉപേക്ഷിക്കുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. അതിനൊപ്പം തന്നെ സാമന്തയുടെ ചിത്രങ്ങളൊന്നും അടുത്തിടെ വമ്പന്‍ വിജയങ്ങളായിട്ടില്ല.

അതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് കളം മാറാനുള്ള ശ്രമങ്ങളാണോ നടി നടത്തുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ അടക്കം കൂടുതല്‍ അവസരങ്ങള്‍ തേടുന്നുണ്ട് നടിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ പുതിയ വീട് വരെ സാമന്ത വാങ്ങിയിരുന്നു. ഇതെല്ലാം വിവിധ ഇന്‍ഡസ്ട്രികളിലായി ശ്രദ്ധിക്കാനുള്ള നടിയുടെ ശ്രമത്തിന്റെ ഭാഗമാണ്. സാമന്ത സിനിമയിലേക്ക് തന്നെ മടങ്ങി വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+