സ്‌റ്റെറോയിഡുകള്‍ ധാരാളം ഉപയോഗിക്കുന്നു, ചര്‍മത്തിന്റെ നിറം മാറി, രോഗത്തെ കുറിച്ച് സാമന്ത
നടി സാമന്ത മയോസിറ്റ് എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയിലാണെന്ന് ആരാധകര്‍ക്ക് അറിയാം. അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്തിരിക്കുകയാണ് നടി. ചികിത്സയ്ക്കായിട്ടാണ് ഇടവേള എടുത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനില്‍ തന്റെ രോഗത്തെ കുറിച്ചും, ചികിത്സയെ കുറിച്ചുമുള്ള അപ്‌ഡേറ്റ് നടി നല്‍കിയിരിക്കുകയാണ്. ആസ്‌ക് മീ എനിതിംഗ് സെഷനിലാണ് നടി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
വരാനിരിക്കുന്ന വെബ് സീരീസ് സിറ്റാഡലിനെ കുറിച്ചായിരുന്നു നടി സംസാരിക്കാന്‍ തീരുമാനിച്ചത്. ഇതിലാണ് സാമന്തയുടെ തിളങ്ങി നില്‍ക്കുന്ന ചര്‍മത്തിന് രഹസ്യം എന്താണെന്ന് ചോദിച്ചത്. തുടര്‍ന്നാണ് രോഗം തന്നെ ബാധിച്ച വിവരം സാമന്ത വെളിപ്പെടുത്തിയത്. നിങ്ങള്‍ കാണുന്നത് പോലെയല്ലെന്നും, തന്റെ ചര്‍മം പഴയത് പോലെയല്ലെന്നും നടി പറയുന്നു. ഒട്ടും ക്ലിയറല്ല അത്. ഗായിക ചിന്‍മയി അത് ശരിയാക്കുമെന്നും സാമന്ത പറയുന്നു.

സാമന്തയുടെ അടുത്ത സുഹൃത്തായ ചിന്മയിയ്ക്ക് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡുണ്ട്. അതിലൂടെ ശരിയാക്കുമെന്നാണ് സാമന്ത മറുപടിയില്‍ ഉദ്ദേശിച്ചത്.തന്റെ ചര്‍മം പഴയത് പോലെ തിളങ്ങുന്നതാക്കുമെന്ന് ചിന്മയി ഉറപ്പ് തന്നിട്ടുണ്ട്. മയോസിറ്റിസ് പ്രശ്‌നം കാരണമാണ് തന്റെ ചര്‍മം ഇത്രത്തോളം പ്രശ്‌നം നേരിടുന്നത്. അതിന്റെ വേദനയെ നേരിടാനായി സ്റ്റെറോയിഡുകള്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഉപയോഗം തന്റെ ചര്‍മത്തിന്റെ നിറത്തെ ബാധിക്കുന്നുണ്ടെന്നും സാമന്ത പറഞ്ഞു.
സ്‌റ്റേറോയിഡുകള്‍ ഉപയോഗിക്കുന്നത് കാരണം തന്റെ ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെട്ടു. ധാരാളം പിഗ്മെന്റേഷന്‍ വന്നുവെന്നും നടി പറയുന്നു. അതുകൊണ്ട് വീഡിയോകളിലും ചിത്രങ്ങളിലും ഫില്‍റ്ററുകള്‍ ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സാമന്ത പറഞ്ഞു. പിഗ്മെന്റേഷന്‍ എന്നാല്‍ ചര്‍മത്തിന്റെ നിറത്തിന് വരുന്ന മാറ്റമാണ്. ചര്‍മത്തിലെ പ്രത്യേക സെല്ലുകളാണ് മെലാനിന്‍ ഉണ്ടാക്കുന്നത്. ഈ കോശങ്ങള്‍ക്ക് പ്രശ്‌നം സംഭവിച്ചാല്‍ അത് മെലാനിന്‍ ഉല്‍പ്പാദനത്തെ ബാധിക്കും.
അപ്പോഴാണ് ചര്‍മത്തിന് പിഗ്മെന്റേഷന്‍ അഥവാ നിറം മാറ്റം സംഭവിക്കുക. കൂടുതല്‍ ഇരുണ്ട പോലെയാവും സാധാരണ ചര്‍മം.നമ്മുടെ ചര്‍മം വളരെ ദുര്‍ബലമായ അവസ്ഥയിലായിരിക്കും ആ സമയം. സ്‌റ്റേറോയിഡ് ഉപയോഗം ഇതിനെ ബാധിക്കാമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷമാണ് സാമന്തയ്ക്ക് മയോസിറ്റിസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദീര്‍ഘമായ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരുന്നു നടി.
നേരത്തെ ഇതിന്റെ ചികിത്സയ്ക്കായി 25 കോടി രൂപ സാമ്പത്തിക സഹായം സ്വീകരിച്ചെന്ന വാദങ്ങളെ സാമന്ത തള്ളിയിരുന്നു. ചെറിയ തുക മാത്രമാണ് ചികിത്സയ്ക്കായി താന്‍ നല്‍കുന്നത്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളില്‍ നിന്നും തനിക്ക് മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ കാര്യം നോക്കാന്‍ എനിക്ക് സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നടി പറഞ്ഞു. ആയിരങ്ങള്‍ ഈ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടുന്നുണ്ടെന്നും സാമന്ത പറഞ്ഞു.












Click it and Unblock the Notifications