സമാന്തയുടെ വോട്ട് നരേന്ദ്ര മോദിക്ക് തന്നെ!
ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരിയും കോളിവുഡിലെ ഗ്ലാമര്‍ മോഡലുമായ സമാന്തയുടെ വോട്ട് നരേന്ദ്ര മോദിക്ക്. ചെന്നൈയിലെ പല്ലവ പുരത്താണ് വോട്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നേതാവ് മോദിയല്ലാതെ വേറൊരു നേതാവില്ല എന്നാണ് സമാന്ത പറയുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കും എന്ന പ്രതീക്ഷയിലാണ് സമാന്ത മോദിയെ പിന്തുണയ്ക്കുന്നത്. മോദി ഇതിനോടകം തന്നെ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നും സമാന്ത വിശ്വസിക്കുന്നു.
വിണ്ണൈത്താണ്ടി വരുവായ, ഈഗ, അഞ്ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സമാന്തയുടെ മോദി പ്രേമത്തിന്റെ വിശേഷങ്ങളിലേക്ക്.

സമാന്ത പ്രഭു
സമാന്ത റുഥ് പ്രഭു എന്നാണ് 26 കാരിയായ സമാന്ത എന്ന കോളിവുഡ് സുന്ദരിയുടെ മുഴുവന്‍ പേര്

മോദി വേവ്
രാജ്യമെങ്ങും ഉണ്ട് എന്ന് നരേന്ദ്ര മോദി ആരാധകര്‍ അവകാശപ്പെടുന്ന മോദി വേവ് കോളിവുഡിലുമെത്തിയെന്നാണ് സമാന്ത പറയുന്നത്.

വികസനം മുഖ്യം
ഏത് സാധാരണ വോട്ടറെയും പോലെ നാടിന്റെ വികസനമാണ് സമാന്തയുടെയും ആഗ്രഹം. അതിന് മോദി ഭരണം സഹായിക്കുമെന്ന് സമാന്ത പറയുന്നു.

ആരാണീ യശോദ
സമാന്ത എന്ന് മാത്രമല്ല യശോദ എന്നൊരു പേര് കൂടി ഈ മോഡല്‍ കം നായികയ്ക്കുണ്ട്.

2010 മുതല്‍
മോഡലായിരുന്ന സമാന്ത 2010 ലാണ് തെലുങ്ക് - തമിഴ് സിനിമകളിലൂടെ അഭിനയത്തിലേക്ക് വന്നത്.

വിണ്ണൈത്താണ്ടി വരുവായ
ചിമ്പുവിന്റെ തൃഷ ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ, അതേസമയം പുറത്തിറങ്ങിയ തെലുങ്കിലെ യൈ മായ ചേസവേ എന്നിവയാണ് സമാന്തയുടെ ആദ്യ ചിത്രങ്ങള്‍

ഈഗ
തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ വന്‍ ഹിറ്റായ ഈഗയിലെ ബിന്ദു എന്ന വേഷം സമാന്തയെ പ്രശസ്തയാക്കി.

അവാര്‍ഡ്
മികച്ച പുതുമുഖനടി, മികച്ച നടി എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ സമാന്തയെ തേടിയെത്തി.

മോദിക്ക് ഒരു വോട്ട്
ചെന്നൈയിലെ പല്ലവപുരത്താണ് സമാന്തയ്ക്ക് വോട്ട്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് വോട്ട് ഇത്തവണ മോദിക്ക് തന്നെ എന്ന് താരസുന്ദരി പറയുന്നു.












Click it and Unblock the Notifications