കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിയമത്തിനെതിരെ സമസ്ത സുപ്രീംകോടതിയില്‍; ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മുത്തലാഖ് നിയമം മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത സുപ്രീംകോടതിയിയെ സമീപിച്ചു. മതസ്വാതന്ത്ര്യം, തുല്യത, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയവ ഇല്ലാതാക്കുകയാണ് പുതിയ നിമയം. കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, പിഎസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് സമസ്തയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

Aliku

മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസാകാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അതില്ലാതെ പോയത് ഖേദകരമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്യാരും അഭിപ്രായപ്പെട്ടു.

പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗും അറിയിച്ചിട്ടുണ്ട്. പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍ വരുന്നതാണ് വിവാഹം. സിവില്‍ നിയമത്തിലാണ് ഇവ ഉള്‍പ്പെടുക. എന്നാല്‍ പുതിയ നിയമ പ്രകാരം മുസ്ലിംകള്‍ക്ക് മാത്രം വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ വിവേചനമാണ് നടക്കുന്നതെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

സുപ്രീംകോടതി നിരോധിച്ചതാണ് മുത്തലാഖ്. ഈ സാഹചര്യത്തില്‍ പിന്നീട് നിയമത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല. എന്നാല്‍ ഇത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കേസുമാക്കിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. മുസ്ലിം സ്ത്രീയുടെയും പുരുഷന്റെയും ജീവിതം നിയമക്കുരുക്കില്‍ പെട്ട് ദുസ്സഹമാക്കുകയാണ്. മൗലികാവകാശം ഹനിക്കുന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

English summary
Samastha Approached Supreme Court against Triple Talaq Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X