Get Updates
Get notified of breaking news, exclusive insights, and must-see stories!

1978 ലെ സംഭാൽ കലാപം പുനരന്വേഷിക്കുമോ? അഭ്യൂഹങ്ങൾക്കിടെ പ്രതികരിച്ച് യുപി പോലീസ്

ലഖ്നൗ: നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായ 1978 ലെ സംഭാൽ കലാപം പുനരന്വേഷിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ഉത്തർപ്രദേശ് പോലീസ്. 1978 ലെ വർ​ഗീയ കലാപത്തെക്കുരിച്ച് പുനരന്വേഷണം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് പ്ലാറ്റ് ഫോമുകളിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള ഒരു സംഭവ വികാസവും നടക്കുന്നില്ലെന്നും സംഭാൽ പോലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ ബിഷ്നോയ് പറഞ്ഞു.

1978 ലെ കലാപവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ട് റൂൾ 115 പ്രകാരം എം എൽ സി ശ്രീഷ് ചന്ദ്ര ശർമ്മ ഡിസംബർ 7 ന് ഒരു കത്ത് നൽകിയിരുന്നു. തൽഫലമായി ഈ വിഷയത്തിൽ സർക്കാർ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസക്തമായ വിവരങ്ങൾ സമാഹരിച്ച് വരികയാണെന്നും നടപടികൾ പൂർത്തിയാകുമ്പോൾ അത് സർക്കാരിന് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

sambhal

പതിറ്റാണ്ടുകൾ പഴക്കമുള്ള കലാപത്തെക്കുറിച്ച് പുതിയ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന വ്യാപകമായ അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് പോലീസ് വിഷയത്തിൽ വ്യക്തത വരുത്തിയത്. 1976 ലെ സംഭാലിൽ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് മാസത്തോളം സംഭാൽ ന​ഗരത്തിൽ കർഫ്യൂ തുടർന്നു. അന്ന് ജനതാ പാർട്ടി ആണ് അധികരാത്തിൽ ഉണ്ടായിരുന്നത്. രാം നരേഷ് യാദവ് ആയിരുന്നു മുഖ്യമന്ത്രി. 1978 മാർച്ച് 28 നാണ് സംഭാലിലെ ഏറ്റവും വലിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ 184 പേർക്ക് ജീവൻ നഷ്ടമായതായാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+