Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹീന്‍ ബാഗില്‍ നടക്കുന്നത് ദിശാബോധമില്ലാത്ത പ്രതിഷേധമെന്ന് ബിജെപി നേതാവ് സാംബിത് പത്ര

ഷഹീന്‍ ബാഗില്‍ നടക്കുന്നത് ദിശാബോധമില്ലാത്ത പ്രതിഷേധമെന്ന് ബിജെപി നേതാവ് സാംബിത് പത്ര

ദില്ലി: രാജ്യതലസ്ഥാനത്തെ ഷഹീന്‍ ബാഗില്‍ ഒരു മാസത്തിലേറെയായി നടക്കുന്ന പ്രതിഷേധങ്ങള്‍ ദിശാബോധമില്ലാത്തതെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളാണ് പ്രതിഷേധ സമരത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇവ അസ്വസ്ഥതയുണ്ടാക്കുന്നതായും രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും തകര്‍ക്കുന്നതിനുള്ള ഗൂഢാലോചന ഷഹീന്‍ ബാഗില്‍ നടക്കുന്നതിന് തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ദില്ലിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്ര.

വിവാദമായ ഒരു പ്രസംഗത്തിന്റെ വീഡിയോയും നേരത്തെ സാംബിത് പത്ര ട്വീറ്റ് ചെയ്തിരുന്നു. ദില്ലിയിലെ ഷഹീന്‍ ബാഗിലാണ് പ്രസംഗം നടന്നതെന്നും അതില്‍ അസമിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാന്‍ പ്രേരിപ്പിക്കുന്നതായും സാംബിത് പത്ര പറഞ്ഞു. അസമിനെ ഒറ്റപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യന്‍ സേനയ്ക്ക് ആസാമിലെത്താന്‍ കഴിയാത്തവിധം റെയില്‍വേ ട്രാക്കുകളില്‍ തടസ്സം സൃഷ്ടിക്കണമെന്നും ആ ഇടനാഴി മുസ്ലീങ്ങളുടേതാണെന്നും പ്രാസംഗികന്‍ പറഞ്ഞതായും പത്ര അവകാശപ്പെട്ടു. ഇത് ദേശവിരുദ്ധമല്ലെങ്കില്‍ മറ്റെന്താണെന്ന് വീഡിയോ പങ്കിട്ട് സാംബിത് പത്ര ചോദിക്കുന്നു.

shaheenbagh-1

അതേസമയം, ഷഹീന്‍ ബാഗ് സംഘാടക സമിതിയുടെ ഭാഗമായ ഷാര്‍ജീല്‍ ഇമാം ആണ് വിവാദ പ്രസംഗം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വനിതകളുടെ നേതൃത്വത്തില്‍ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ ഡിസംബര്‍ മുതല്‍ പ്രതിഷേധ സമരം നടക്കുകയാണ്.

ഷഹീന്‍ ബാഗില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് ഷാര്‍ജീല്‍ ഇമാം. എന്നാല്‍ സംഘാടക സമിതിയിലെ മറ്റ് അംഗങ്ങളുമായി വാക്കേറ്റമുണ്ടായതോടെ ഷാര്‍ജീല്‍ ഇമാം നിലവില്‍ ഷഹീന്‍ ബാഗ് ഏകോപന സമിതിയുടെ ഭാഗമല്ല. അതേസമയം സാംബിത് പത്ര പങ്കിട്ട വീഡിയോ ഷാര്‍ജീല്‍ ഇമാം ഏകോപന സമിതിയുടെ ഭാഗമായിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+