കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നൂറ് ജന്മം എടുത്താലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കറാകാന്‍ കഴിയില്ല', മറുപടിയുമായി സാംപിത് പാത്ര

Google Oneindia Malayalam News

ദില്ലി: മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണ് എന്ന രാഹുലിന്റെ വാക്കുകളെ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും. റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ ചുട്ടമറുപടി.

സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!

രാഹുല്‍ ഗാന്ധി നാണക്കേടില്ലായ്മയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന് പുതിയ പേര് വേണം എന്നാണെങ്കില്‍ തങ്ങള്‍ 'രാഹുല്‍ തോഡാ ശരംകര്‍' ( രാഹുല്‍ കുറച്ചെങ്കിലും നാണം തോന്നൂ) എന്ന പുതിയ പേര് നല്‍കാം എന്നുമാണ് ബിജെപി നേതാവ് സാംപിത് പാത്രയുടെ മറുപടി.

congress

'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ 'റേപ് ഇന്‍ ഇന്ത്യ'യുമായി താരതമ്യപ്പെടുത്തുന്ന രാഹുല്‍ ഗാന്ധി മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ് എന്നും സാംപിത് പാത്ര പറഞ്ഞു. നൂറ് ജന്മം എടുത്താലും രാഹുല്‍ ഗാന്ധിക്ക് രാഹുല്‍ സവര്‍ക്കറാകാന്‍ കഴിയില്ലെന്നും സാംബിത് പാത്ര പറഞ്ഞു. ജീവത്യാഗം ചെയ്ത വീരനായ ദേശഭക്തനാണ് സവര്‍ക്കര്‍. കശ്മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലുമടക്കം രാഹുലിന് പാകിസ്താന്റെ ഭാഷയാണെന്നും രാഹുലിന് ഒരിക്കല്‍ 'വീര്‍' ആകാന്‍ സാധിക്കില്ലെന്നും സവര്‍ക്കറുടെ ഏഴയലത്ത് എത്താനാകില്ലെന്നും സാംപിത് പത്ര പറഞ്ഞു.

സവര്‍ക്കര്‍ മാപ്പ് ചോദിച്ച ഭീരുവാണ് എന്ന അര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയോട് ശിവസേന എങ്ങനെ പ്രതികരിക്കുന്നു എന്നാണ് താന്‍ നോക്കുന്നത് എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന സവര്‍ക്കര്‍ക്ക് ഭാരത രത്‌നം നല്‍കണം എന്നതടക്കം നേരത്തെ ആവശ്യപ്പെട്ടിട്ടുളളതാണ്.

English summary
Sambit Patra's reply to Rahul Gandhi for his remarks against Savarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X