കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചരണത്തിനിടെ 'ചൗക്കിദാര്‍ സംപിത് പത്ര 'തള്ള് വീഡിയോ' ഇറക്കി.. എട്ടിന്‍റെ പണി പിന്നാലെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
തള്ള് വീഡിയോ ഇറക്കി.. എട്ടിന്‍റെ പണി പിന്നാലെ | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിരം 'ജനസേവന' നാടകങ്ങളും വീട് കയറി ഇറങ്ങലും സ്ഥാനാര്‍ത്ഥികള്‍ പുറത്തെടുത്ത് തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ അവിഭാജ്യ ഘടകമായത് കൊണ്ട് തന്നെ ഇത്തരം 'നാടകങ്ങളുടെ' അപ്ഡേറ്റുകള്‍ അപ്പപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്യും. അത്തരത്തില്‍ തന്‍റെ പ്രചരണ പരിപാടിക്കിടെ ഉണ്ടായ ചില സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എട്ടിന്‍റെ പണി മേടിച്ചിരിക്കുകയാണ് ബിജെപി നേതാവ് സംപിത് പത്ര.

<strong>വയനാട്ടില്‍ 'രാഗാ'യ്ക്ക് മാസ് എന്‍ട്രി ഒരുക്കാന്‍ കോണ്‍ഗ്രസ്! ഞെട്ടിക്കാന്‍ പ്രിയങ്ക ഗാന്ധിയും</strong>വയനാട്ടില്‍ 'രാഗാ'യ്ക്ക് മാസ് എന്‍ട്രി ഒരുക്കാന്‍ കോണ്‍ഗ്രസ്! ഞെട്ടിക്കാന്‍ പ്രിയങ്ക ഗാന്ധിയും

പുരിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴായിരുന്നു സംഭവം.

വീഡിയോ ദൃശ്യങ്ങള്‍

വീഡിയോ ദൃശ്യങ്ങള്‍

പുരിയില്‍ ഒരു വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സംപിത് പത്ര പങ്കുവെച്ചത്. നിലത്തിരുന്നു ഇലയില്‍ വീട്ടുകാര്‍ വിളമ്പി കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത്.

എന്‍റെ വീട്

എന്‍റെ വീട്

' ഇത് എന്‍റെ വീടാണ്, എന്‍റെ അമ്മ അവര്‍ ഉണ്ടാക്കിയ ഭക്ഷണം എനിക്ക് വിളമ്പി തന്നു.ഞാന്‍ എന്‍റെ കൈ കൊണ്ട് തന്നെ അവര്‍ക്ക് വിളമ്പി കൊടുത്തു. മനുഷ്യ സേവനമാണ് ഏറ്റവും വലിയ പ്രതിഫലം' സംപിത് പത്ര വീഡിയോ പങ്കുവെച്ച് കുറിച്ചു.

പാചകം ചെയ്യുന്നതും

പാചകം ചെയ്യുന്നതും

വീഡിയോയില്‍ കുടുംബത്തിലെ ഓരോരുത്തര്‍ക്കും സംപിത് പത്ര വായില്‍ ഭക്ഷണം വെച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. പിത്ര ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അടുത്തിരുന്ന് അടുപ്പില്‍ തീയൂതി വീട്ടിലെ സ്ത്രീ ഭക്ഷണം പാചകം ചെയ്യുന്നതും കാണാം.

തിരിച്ചടിച്ച് ട്രോളന്‍മാര്‍

തിരിച്ചടിച്ച് ട്രോളന്‍മാര്‍

എന്നാല്‍ സംപിത് പത്ര പങ്കുവെച്ച തള്ള് വീഡിയോ പത്രക്ക് തന്നെ തിരിച്ചടിയായി. വീഡിയോയില്‍ ട്രോളന്‍മാരുടേയും വിമര്‍ശകരുടേയും കണ്ണുടക്കിയത് അടുപ്പില്‍ ഊതി ഭക്ഷണം തയ്യാറാക്കുന്ന സ്ത്രീയിലായിരുന്നു.

തിരിഞ്ഞ് കൊത്തി

തിരിഞ്ഞ് കൊത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഉജ്ജ്വല യോജന പദ്ധതിയുടെ ഏറ്റവും വലിയ പരാജയമല്ലേ കാണുന്നത് എന്നായിരുന്നു ട്വിറ്ററില്‍ വിമര്‍ശകര്‍ ഉയര്‍ത്തിയ ചോദ്യം. വീഡിയോ പങ്കുവെച്ചപ്പോള്‍ ഇക്കാര്യം തിരിഞ്ഞ് കൊത്തുമെന്ന് പ്രതീക്ഷിച്ചില്ലല്ലേ എന്ന് ചിലര്‍ കുറിച്ചു.

പ്രധാനമന്ത്രി ഉജ്ജ്വല യോജന

പ്രധാനമന്ത്രി ഉജ്ജ്വല യോജന

പിന്നാക്കവിഭാ​ഗക്കാർക്ക് കുറഞ്ഞ ചെലവിൽ പാചകവാതക സിലിണ്ടറും അടുപ്പും ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിലെ വീട്ടമ്മമാരെ ലക്ഷ്യം വെച്ചായിരുന്നു പദ്ധതി പ്രഖ്യാപനം.

ദരിദ്ര കുടുംബങ്ങള്‍ക്ക്

ദരിദ്ര കുടുംബങ്ങള്‍ക്ക്

രാജ്യത്ത് ദാരിദ്യരേഖക്കു താഴെയുള്ള 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 2016 മെയിലാണ് ബിജെപി സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി നടപ്പിലാക്കിത്. 8,000 കോടിയായിരുന്നു പദ്ധതിയുടെ ചെലവ്.

വന്‍ പരാജയം

വന്‍ പരാജയം

ഗ്യാസടുപ്പ് വാങ്ങുന്നതിനും ആദ്യ പാചകവാതക സിലിണ്ടർ റീഫില്‍ ചെയുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള സംവിധാനവും ഈ പദ്ധതിയുടെ കീഴില്‍ ഒരുക്കിയിരുന്നു.എന്നാല്‍ പ്രഖ്യാപനം കടലാസില്‍ മാത്രം ഒതുങ്ങിയെന്നതിന്‍റെ സൂചനയാണിതെന്ന് ചിലര്‍ ട്വിറ്ററില്‍ ഉയര്‍ത്തിക്കാട്ടി.

വാഗ്ദാനങ്ങള്‍ പാലിച്ചില്ല

വാഗ്ദാനങ്ങള്‍ പാലിച്ചില്ല

മോദിയുടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവയെല്ലാമെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപി നേതാവ് തന്നെ ഇക്കാര്യം തെളിവുകള്‍ സഹിതം പുറത്തുവിട്ടല്ലോയെന്ന വിമര്‍ശനവും ചിലര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷണം കഴിച്ചത്

ഭക്ഷണം കഴിച്ചത്

പ്രദേശത്തെ ഏറ്റവും ദരിദ്ര കുടുംബത്തില്‍ പോയാണ് നിങ്ങള്‍ ഭക്ഷണം കഴിച്ചത്. അവര്‍ നിലത്തിരുന്ന് അടുപ്പില്‍ പുകയൂതിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. എന്നിട്ടും എങ്ങനെ നിങ്ങളുടെ പദ്ധതികള്‍ എല്ലാം വിജയകരമായെന്ന് പറയാന്‍ സാധിക്കുന്നുണ്ടെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

വീഡിയോ

ട്വിറ്റര്‍ പോസ്റ്റ്

<strong>'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല" title="'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല"" />'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല"

English summary
Sambit Patra's Video Triggers Queries On Cooking Gas Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X