Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക മാറ്റിയെഴുതിയത് മറ്റൊരു ചരിത്രം.. രാജീവ് ഗാന്ധിക്കും മൻമോഹൻ സിംഗിനും സാധിക്കാത്തത് മോദി നേടി

ബെംഗളൂരു: എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച് കൊണ്ടാണ് രാജ്യത്ത് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ ബിജെപിയുടെ പടയോട്ടം. കേന്ദ്രത്തില്‍ ഭരണം നേടിയ ശേഷം സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബിജെപി സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കര്‍ണാടകത്തിലെ സര്‍ക്കാര്‍ രൂപീകരണം ദക്ഷിണേന്ത്യയിലേക്ക് ബിജെപിയുടെ വാതില്‍ തുറന്നിരിക്കുന്നു.

ബിജെപിയുടെ ഈ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കര്‍ണാടകയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുന്നത്. 2013ലെ തെരഞ്ഞെടുപ്പില്‍ കര്‍ണാടക കോണ്‍ഗ്രസിനൊപ്പം നിന്നു. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതാകട്ടെ ബിജെപിയും. മുന്‍വര്‍ഷങ്ങളിലും ഇതേ തരത്തിലായിരുന്നു കാര്യങ്ങള്‍.

BJP

1972 മുതല്‍ കര്‍ണാടകത്തിലെ ട്രെന്‍ഡ് ഇതാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാവില്ല സംസ്ഥാനത്തില്‍ അധികാരത്തിലുണ്ടാവുക പതിവ്. 1972ല്‍ കോണ്‍ഗ്രസാണ് കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. എന്നാല്‍ അന്ന് കര്‍ണാടകം കോണ്‍ഗ്രസിനൊപ്പം നിന്നില്ല. പിന്നീട് ജനതാ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസ് ഭരിച്ചു. പിന്നീട് രാജീവ് ഗാന്ധി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കര്‍ണാടക വോട്ട് ചെയ്തത് ജനതാദളിന്റെ രാമകൃഷ്ണ ഹെഗ്‌ഡേയുടെ സര്‍ക്കാരിന്.

Recommended Video

cmsvideo
    രാത്രിയിൽ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ | Oneindia Malayalam

    ഇതിന്റെ തുടര്‍ച്ചയെന്നോണം അടല്‍ ബിഹാരി വാജ്‌പേയി കേന്ദ്രം ഭരിച്ചപ്പോള്‍ കര്‍ണാടകയെ നയിച്ചത് എസ് കെ കൃഷ്ണ സര്‍ക്കാര്‍. തീര്‍ന്നില്ല, 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ണാടകയില്‍ ജെഡിഎസിനൊപ്പം ബിജെപി സര്‍ക്കാരുണ്ടാക്കി. 2008ലും ഈ പ്രത്യേകത തുടര്‍ന്നു. ബിജെപി കര്‍ണാടകയില്‍ അധികാരം പിടിച്ചപ്പോള്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ തുടര്‍ന്നു. 2013ല്‍ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകത്തിലും 2014ല്‍ നരേന്ദ്രമോദിയുടെ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിലും അധികാരം പിടിച്ചു. ഈ പതിവ് തെറ്റിയത് ഇത്തവണയാണ്. 1972ന് ശേഷം കേന്ദ്രവും കര്‍ണാടകയും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് യെദ്യൂരപ്പ മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+