കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെ

Google Oneindia Malayalam News

ഭോപ്പാല്‍: വളരെ ആശ്ചര്യപ്പെടുത്തുന്ന ഒരു സംഭവമാണ് മധ്യപ്രദേശിലെ സേഹോറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ പുരുഷന്‍മാരായിരുന്നു എന്നതാണ് വാര്‍ത്ത. ഇവരുടെ കുടുംബാംഗങ്ങള്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നറിയുമ്പോഴാണ് ആശ്ചര്യം വര്‍ധിക്കുക. ഇത്രയും കാലം എങ്ങനെയാണ് ഇക്കാര്യം ഇവര്‍ ഒളിപ്പിച്ചുവച്ചത്.

അടുത്തിടെ ഈ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. ഭാര്യ തീ കൊളുത്തി ആത്മഹ്യയ്ക്ക് ശ്രമിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും പൊള്ളലേറ്റു. അധികം വൈകാതെ ഇരുവരും മരിക്കുകയും ചെയ്തു. പിന്നീടാണ് യാഥാര്‍ഥ്യം പുറം ലോകം അറിഞ്ഞത്. ആ സംഭവം ഇങ്ങനെ....

രണ്ടു പുരുഷന്‍മാര്‍

രണ്ടു പുരുഷന്‍മാര്‍

മധ്യപ്രദേശിലെ ചെറുഗ്രാമമാണ് സേഹോര്‍. ഇവിടെയുള്ള രണ്ടു പുരുഷന്‍മാരാണ് ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ എട്ട് വര്‍ഷം ജീവിച്ചത്. ആത്മഹത്യാ ശ്രമം കാരണമായി ഇരുവരും മരിക്കുന്നതു വരെ ഇക്കാര്യം ആരും വിഷയം അറിഞ്ഞിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇരുവരും പുരുഷന്‍മാരായിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നത്.

വിവാഹം

വിവാഹം

2012ലായിരുന്നു ഇരുവരുടെയും വിവാഹം. ബന്ധുക്കളും അയല്‍വാസികളുമെല്ലാം പങ്കെടുത്ത ചടങ്ങായിരുന്നു. പിന്നീടുള്ള കാലം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ജീവിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിന് ശേഷം ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 11ന്

കഴിഞ്ഞ ആഗസ്റ്റ് 11ന്

കഴിഞ്ഞ ആഗസ്റ്റ് 11ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തീ ആളിപ്പടര്‍ന്നത് കണ്ട ഭര്‍ത്താവ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. രണ്ടു പേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി.

ആദ്യം ഭാര്യ മരിച്ചു

ആദ്യം ഭാര്യ മരിച്ചു

ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് 12ന് ആരോഗ്യനില കൂടുതല്‍ വഷളായി. ആദ്യം ഭാര്യ മരിച്ചു. ആഗസ്റ്റ് 16ന് ഭര്‍ത്താവും മരിച്ചു. പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് രണ്ടുപേരും പുരുഷന്‍മാരായിരുന്നുവെന്ന് വ്യക്തമായതെന്ന് എഎസ്പി സമീര്‍ യാദവ് പറഞ്ഞു.

ബന്ധുക്കള്‍ പറയുന്നത്

ബന്ധുക്കള്‍ പറയുന്നത്

രണ്ടുപേരും പുരുഷന്‍മാരാണ് എന്നാണ് പ്രഥാമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ കുറിച്ചത്. തുടര്‍ന്ന് വിഷയം പോലീസ് കുടുംബാംഗങ്ങളോടും ബന്ധുക്കളോടും തിരക്കി. തങ്ങള്‍ക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നായിരുന്നു കുടുംബത്തിന്റെ മറുപടി എന്ന് എഎസ്പി സമീര്‍ യാദവ് പറഞ്ഞു.

തറവാട്ടില്‍ കുറച്ചുകാലം

തറവാട്ടില്‍ കുറച്ചുകാലം

വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ച ലഭിച്ചു. ഇതില്‍ പറയുന്നത് ഭാര്യ പുരുഷനായിരുന്നു എന്നാണ്. വിവാഹത്തിന് ശേഷം കുറച്ച് കാലമേ ഇരുവരും ഭര്‍ത്താവിന്റെ തറവാട്ടില്‍ താമസിച്ചുള്ളൂ. പിന്നീട് മറ്റൊരു വീട്ടിലേക്ക് മാറിയെന്ന് ഭര്‍ത്താവിന്റെ ജേഷ്ഠന്‍ പറഞ്ഞു.

സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചു

സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചു

സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചിരുന്നു ഭര്‍ത്താവ്. ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പതിവായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം കുടുംബം അന്വേഷിച്ചപ്പോള്‍, തന്റെ ഒരു സുഹൃത്ത് സ്വവര്‍ഗാനുരാഗിയാണ് എന്നായിരുന്നു ലഭിച്ച മറുപടിയെന്ന് ജേഷ്ഠന്‍ ഓര്‍ക്കുന്നു.

Recommended Video

cmsvideo
8,000 jumbo jets needed to deliver doses globally, says IATA | Oneindia Malayalam
ഇന്ത്യയില്‍ കുറ്റകരമാണോ?

ഇന്ത്യയില്‍ കുറ്റകരമാണോ?

വിവാഹം എന്ന പരമ്പരാഗതമായ സങ്കല്‍പ്പം പൂര്‍ണമായും മാറിയ ആധുനിക കാലത്ത് ഒട്ടേറെ ദമ്പതികള്‍ ഇങ്ങനെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. 2018ല്‍ സുപ്രീംകോടതി ഇത്തരം വിവാഹങ്ങള്‍ അനുവദിച്ചതുമാണ്. സ്വവര്‍ഗ വിവാഹം കുറ്റകരമാക്കുന്ന നിയമം കോടതി റദ്ദാക്കുകയായിരുന്നു. ഇന്ന് ഇതിനെ അനുകൂലിക്കുന്നതോ എതിര്‍ക്കുന്നതോ ആയ നിയമം രാജ്യത്ത് നിലവിലില്ല. സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

 ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി

English summary
Same-sex couple lived for 8 years in Madhya Pradesh, But Family did not know about it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X