Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!

ചെന്നൈ: സ്വവർഗ പ്രണയങ്ങളോട് എന്നും മുഖം തിരിച്ചവരാണ് ഇന്ത്യക്കാർ. എന്നാൽ ഇപ്പോൾ അതിൽ മയപ്പെടലുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സ്വർവർഗ പ്രണയം അംഗീകരിക്കാൻ കഴിയാത്തവരാണ് ഭൂരിപക്ഷ പേരും. പ്രണയം നോഹരമായ വികാരമാണെങ്കിലും രണ്ട് പെൺകുട്ടികൾ തമ്മിലാകുമ്പോൾ സദാചാരവാദികൾ സടകുടഞ്ഞെഴുന്നോൽക്കും. സംസ്ക്കാരത്തെയും പാരമ്പര്യത്തെ കുറിച്ചും വാതോരതെ സംസാരിക്കും.

ജനിതകമോ മാനസികമോ ആയ അതുമല്ലെങ്കിൽ ഹോർമോൺ വ്യതിയാനം മൂലമോ ആണ് സ്വവർഗാനുരാഗം എന്ന സവിശേഷ ലൈംഗീകതയുടെ കാരണം. ഇത്തരക്കാരെ രോഗികളായോ പാപികളായോ മുദ്രകുത്തരുതെന്നാണ് മാനസിക വിദഗ്ധരും മറ്റും പറയുന്നത്. പല രാജ്യങ്ങളും നിയമനുസൃതം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വരുന്നത് ചെന്നൈയിലെ ഒരു ഹോട്ടലിൽ സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് പുറത്താക്കിയ വിഷയമാണ്. സംഭവം ഇങ്ങനെ...

ചെന്നൈയിലെ ഹോട്ടൽ

ചെന്നൈയിലെ ഹോട്ടൽ

അതിഥികൾക്ക് അരോചകമാകുംവിധം പെരുമാറി എന്ന കാരണത്തിലാണ് രസിക ഗോപാലകൃഷ്ണൻ, ശിവാങ്കി സിങ് എന്നിവരെ ഹോട്ടലിൽ നിന്ന് പുറത്താക്കിയത്. ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലിലായിരുന്നു സംഭവം. ജുലൈ 28നാണ് സംഭവം നടന്നത്. എന്നാൽ ഹോട്ടൽ ജീവനക്കാർ പറയുന്നത് പച്ചക്കള്ളമാണെന്ന വാദവുമായി പെൺകുട്ടികൾ രംഗത്ത് എത്തുകയായിരുന്നു. രസിക ഗോപാലകൃഷ്ണൻ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

നൃത്തം ചെയ്യുന്നത് നിരീക്ഷിച്ചു

നൃത്തം ചെയ്യുന്നത് നിരീക്ഷിച്ചു


'ശനിയാഴ്ച രാത്രി ഞാനും എന്റെ സുഹൃത്തും ചെന്നൈയിലെ സ്ലേറ്റ് ഹോട്ടലിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ ഹോട്ടലിൽ ഡാൻസ് കളിച്ചു. ആ സമയത്ത് നലോ അഞ്ചോ ആൾക്കാർ ഞങ്ങളെ തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു' എന്ന്‌ രസിക തന്റെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു.

എന്തുകൊണ്ട് ഇങ്ങനെ നിരീക്ഷിക്കുന്നു?

എന്തുകൊണ്ട് ഇങ്ങനെ നിരീക്ഷിക്കുന്നു?


ഹോട്ടലിലുള്ള എല്ലാവരും ഞങ്ങളെപോലെ ആസ്വദിച്ച് നൃത്തം ചെയ്യുകയായിരുന്നു. കുറച്ച് പേർ മാത്രം എന്തുണ്ട് ഞങ്ങളെ മാത്രം നിരീക്ഷിച്ചെന്ന് അറിയില്ല. ഓരേ ലിംഗത്തിലുള്ളവർ നൃത്തം ചെയ്യുന്നത് ഇവർക്ക് ദഹിക്കാത്തതുകൊണ്ടാണോ എന്നും അവർ പേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

വാഷ് റൂമിൽ സംഭവിച്ചത്...

വാഷ് റൂമിൽ സംഭവിച്ചത്...

തുറിച്ച് നോട്ടം സഹിക്കാനാകാതെ രണ്ട് പേരും വാഷ് റൂമിലേക്ക് പോയി. എന്നാൽ കുറച്ച് കഴിഞ്ഞ് വാഷ് റൂമിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് തുറന്ന്. പുറത്ത് നാള് പുരുഷ ജീവനക്കാരും ഒരു സ്ത്രീയും നിൽക്കുന്നതാണ് കണ്ടത്. രസികയും ശിവാങ്കിയും വാഷ്റൂമിൽ 'മറ്റെന്തോ ചെയ്യുക'യായിരുന്നെന്നും നിരവധി പരാതികൾ ഇരുവരെ കുറിച്ച് മറ്റ് അതിഥികലിൽ ലഭിച്ചതിനാൽ പെട്ടെന്ന് ഹോട്ടൽ വിട്ട് പുറത്ത് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൽ കാണിച്ചു

സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൽ കാണിച്ചു

അതിഥികൾക്ക് അരോചകമാകും വിധം സ്റ്റേജിൽ കയറിനിന്ന് ഇരുവരും ചുംബിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തെന്നാണ് മാനേജർ പറഞ്ഞത്. അതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും മാനേജർ വാദിച്ചു. എന്നാൽ വീഡിയോ കാണിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്നും പെൺകുട്ടികൾ പറയുന്നു. അത്തരത്തിൽ ഒരു വീഡിയോ ഇല്ലെന്ന് പെൺകുട്ടികൾ പറയുന്നു. എന്നാൽ ഹോട്ടലുകളിൽ അസ്വാഭികമായി പെരുമാറുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് ക്രോസ് ഹോട്ടൽ റിസോർട്ടുകളുടെ സിഇഒ വ്യക്തമാക്കുന്നത്.

എന്താ പരിപാടി?


മറ്റ് സ്വവർഗ ദമ്പതികളെ പോലെ തങ്ങള്‍ ഇടപഴകിയിട്ടില്ല. ഒരു പൊതുസ്ഥലത്താണ് നില്‍ക്കുന്നത് എന്ന ബോധം തങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും രസിക പറയുന്നു. ടോയ്ലറ്റിനകത്ത് ഇതിനകത്ത് എന്ത് ചെയ്യുകയായിരുന്നു എന്നായിരുന്നു അവരുടെ അടുത്ത ചോദ്യം.സുഹൃത്തിന് പെട്ടെന്ന് എന്തോ വയ്യാതെ വന്നതിനാല്‍ അവളെ സഹായിക്കാനാണ് താനും കൂടെ കയറിയതെന്ന് പറഞ്ഞപ്പോള്‍ സഹായിക്കാനോ അതോ മറ്റെന്തങ്കിലും ചെയ്യുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യമെന്നും രസിക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+