Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവർഗ വിവാഹം: കേന്ദ്രത്തിന്റെ വാദമെതിർത്ത് ചീഫ് ജസ്റ്റിസ്; കോടതിയുടെ ചൂണ്ടിക്കാട്ടൽ ഇങ്ങനെ

സ്വവർ​ഗ വിവാഹത്തെ നഗര കേന്ദ്രീകൃത വരേണ്യ വർഗസങ്കൽപ്പങ്ങൾ എന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി. സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. സ്വവർഗ്ഗവിവാഹാവകാശങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നതല്ല എന്നും അവ "വിവാഹത്തെ നഗര കേന്ദ്രീകൃത വരേണ്യ വർഗസങ്കൽപ്പങ്ങൾ" പ്രതിഫലിപ്പിക്കുന്നതാണെന്നുമുള്ള കേന്ദ്രത്തിന്റെ സമർപ്പണത്തിന് മറുപടിയായാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമർശം.

ഇതൊരു വിവാഹത്തെ നഗര കേന്ദ്രീകൃത വരേണ്യ വർഗ സങ്കൽപ്പമാണെന്ന് കാണിക്കാൻ കേന്ദ്രത്തിന്റെ പക്കൽ ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തിക്ക് നിയന്ത്രണമില്ലാത്ത ഒരു സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയോട് വിവേചനം കാണിക്കാൻ ഭരണകൂടത്തിന് കഴിയില്ലെന്നുംനിങ്ങൾ അതിനെ സഹജമായ സ്വഭാവസവിശേഷതകളായി കാണുമ്പോൾ, അത് നഗര കേന്ദ്രീകൃത വരേണ്യവർഗ സങ്കൽപ്പത്തെ എതിർക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

CJ 31

സ്വവർഗ വിവാഹം ഒരു നഗരകേന്ദ്രീകൃത വരേണ്യവർഗ സങ്കൽപ്പമാണെന്ന് കാണിക്കാൻ സർക്കാരിന്റെ പക്കൽ ഒരു ഡാറ്റയും ഇല്ല," ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, വിഷയം സുപ്രീം കോടതി പരിഗണിക്കുന്നതിനെ കേന്ദ്രം എതിർക്കുന്നുണ്ട്. പുതിയ സാമൂഹിക ബന്ധം സൃഷ്ടിക്കുന്നത് സംബന്ധിച്ച് നിയമസഭയ്ക്ക് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ വാദം.

വ്യക്തി നിയമങ്ങളുടെ കാര്യത്തിൽ നിയമ നിർമാണ സഭ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥൻ ആണെന്നും വിവാഹത്തിന്റെ ഒരു പ്രത്യേക നിർ വചനത്തെ സാമൂഹിക സമവായം അനുകൂലിക്കുന്നിടത്ത്, ആ രൂപത്തിന് അനുമതി നൽകുന്നതിൽ നിയമനിർമാണം അതിന്റെ കടമ നിറവേറ്റുക മാത്രം ആണ് ചെയ്യുന്നത് എന്നും ആ ണ് കേന്ദ്രത്തിന്റെ വാദം. ജനങ്ങളുടെ ഇഷ്ടം, ഈ അസന്ദിഗ്ധമായ ജനാധിപത്യ ഇച്ഛാശക്തി ഒരു ജുഡീഷ്യൽ ഉത്തരവിലൂടെ നിഷേധിക്കപ്പെടരുതെന്നും കേന്ദ്രം പറയുന്നു.

അതേ സമയം സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഈ കേസില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍,, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, നരസിംഹ എന്നിവരാണ് ബെഞ്ചിലെ അംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+