കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് എല്‍ജിബിടി? ഈ പേര് എങ്ങനെ വന്നു... ഇന്ന് ഇന്ത്യ ചര്‍ച്ച ചെയ്യുന്നു... അറിയേണ്ടതെല്ലാം

Google Oneindia Malayalam News

Recommended Video

cmsvideo
LGBTയെക്കുറിച്ച് അറിയേണ്ടതെല്ലാം | Oneindia Malayalam

ദില്ലി: എന്താണ് എല്‍ജിബിടി. പല ചുരുക്കപ്പേരുകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാണ് ഈ നാല് അക്ഷരങ്ങള്‍. ഗൂഗ്‌ളില്‍ എല്ലാവരും തിരയുന്നു എന്താണ് എല്‍ജിബിടി എന്ന്. സുപ്രീംകോടതി സ്വവര്‍ഗരതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തതോടെയാണ് ഗൂഗ്ള്‍ സെര്‍ച്ചിങ് ശക്തമായത്.

അത്ര സുപരിചിതമല്ല ഈ വാക്കുകള്‍. സ്വവര്‍ഗാനുരാഗികളെ സൂചിപ്പിക്കുന്ന നാല് വാക്കുകളുടെ ചുരുക്കമാണിത്. നാല് വാക്കുകളുടെ ആദ്യാക്ഷരമെടുത്താണ് ഈ ചുരുക്കപ്പേര് ഉണ്ടാക്കിയിരിക്കുന്നത്. വിശദമാക്കാം....

നാല് വിഭാഗത്തിന്റെ ചുരുക്കം

നാല് വിഭാഗത്തിന്റെ ചുരുക്കം

ലെസ്ബിയന്‍, ഗെ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ തുടങ്ങിയ നാല് വാക്കുകളുടെ ചുരുക്കപ്പേരാണ് എല്‍ജിബിടി. ഈ നാല് വാക്കുകളും ഓരോ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. 1990കളിലാണ് എല്‍ജിബിടി എന്ന് ചുരുക്കി ഉപയോഗിക്കാന്‍ തുടങ്ങിയത്. ആദ്യം എല്ലാവരെയും ഗെ എന്നാണ് വിളിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റം വരുത്തുകയായിരുന്നു.

ഗെ എന്നതില്‍ ഒതുങ്ങില്ല

ഗെ എന്നതില്‍ ഒതുങ്ങില്ല

ഗെ എന്ന ഒറ്റഗണത്തിലാണ് എല്ലാം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ചില മാറ്റങ്ങള്‍ മേല്‍പ്പറഞ്ഞ നാല് വിഭാഗത്തിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ഗെ എന്ന് പറയുന്നതില്‍ ഒതുങ്ങില്ല വിശദാംശങ്ങള്‍. പിന്നീടാണ് എല്‍ജിബിടി എന്ന് മാറ്റിയത്.

വ്യവസ്ഥാപിതമായ പ്രവര്‍ത്തനം

വ്യവസ്ഥാപിതമായ പ്രവര്‍ത്തനം

അമേരിക്കയില്‍ ഇവര്‍ക്ക് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം തന്നെയുണ്ട്. പിന്നീട് സമാനമായ മാതൃകയില്‍ ലോകത്തിന്റെ പല ഭാഗത്തും എല്‍ജിബിടി മൂവ്‌മെന്റ്ുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എല്‍ജിബിടിയില്‍ ഉള്‍പ്പെടുന്ന നാല് വിഭാഗങ്ങളെ സംബന്ധിച്ചും വിശദമാക്കാം.

എന്താണ് ലെസ്ബിയന്‍

എന്താണ് ലെസ്ബിയന്‍

സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗരതിക്കാരെയാണ് ലെസ്ബിയന്‍ എന്ന് പറയുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലെസ്ബിയന്‍ അത്ര ചര്‍ച്ചയല്ലായിരുന്നു. ഇങ്ങനെ ഒരു വിഭാഗം സ്ത്രീകളില്‍ ഇല്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സ്ത്രീകളിലെ ഒതുങ്ങിക്കൂടുന്ന സ്വഭാവമാണ് അവരിലെ സ്വവര്‍ഗാനുരാഗം പരസ്യമാക്കുന്നതിന് തടസമായിരുന്നത്.

 ഗെ എന്നത് കേട്ടതാണ്

ഗെ എന്നത് കേട്ടതാണ്

സ്വവര്‍ഗരതിയില്‍ താല്‍പ്പര്യമുള്ളവരെ പ്രത്യേകിച്ച് പുരുഷന്‍മാരെ ഗെ എന്ന് വിശേഷിപ്പിക്കുന്നു. സംതൃപ്തനായ വ്യക്തിയെന്ന് വിശേഷിപ്പിക്കാനാണ് ആദ്യകാലത്ത് ഈ വാക്ക് ഉപയോഗിച്ചിരുന്നത്. എതിര്‍ലിംഗത്തോട് സ്വാഭാവികമായി തോന്നുന്ന താല്‍പ്പര്യം, ഇത്തരം ആളുകളില്‍ സ്വവര്‍ഗത്തില്‍പ്പെട്ടവരോട് തന്നെ തോന്നുന്നു. ഭ്രൂണാവസ്ഥയില്‍ തീരുമാനിക്കപ്പെടുന്നു ഈ സ്വഭാവം. ചിലരില്‍ ഭാവിയില്‍ മാറ്റംവന്നേക്കാം. ചിലരില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും.

ബൈസെക്ഷ്വല്‍ വിഭാഗം

ബൈസെക്ഷ്വല്‍ വിഭാഗം

പുരുഷനോടും സ്ത്രീയോടും ഏറെകുറെ സമാനമായി ആകര്‍ഷണം തോന്നുന്നവരാണ് ബൈസെക്ഷ്വല്‍ വിഭാഗത്തില്‍പ്പെട്ടവര്‍. സ്ത്രീകളിലും പുരുഷന്‍മാരിലുമുണ്ടാകാം ഇത്തരക്കാര്‍. സാധാരണ എല്ലാ വ്യക്തികളിലും ഈ സ്വഭാവമുണ്ട്. ചിലരില്‍ ഏറിയ അളവില്‍ പ്രകടമാകും.

ട്രാന്‍സ്‌ജെന്റര്‍

ട്രാന്‍സ്‌ജെന്റര്‍

പ്രകടമായ രൂപത്തില്‍ നിന്ന് വ്യത്യസ്തമായ ലിംഗ സ്വഭാവം കാണിക്കുന്നവരാണ് ട്രാന്‍സ്‌ജെന്റര്‍. ഇവരെ വേഗത്തില്‍ തിരിച്ചറിയാം. ട്രാന്‍സ്‌ജെന്ററും ട്രാന്‍സ് സെക്ഷ്വലും തമ്മില്‍ വ്യത്യാസമുണ്ട്. ട്രാന്‍സ്‌ജെന്റര്‍ ആയ ഒരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ വഴിയോ മറ്റോ ശാരീരിക അവസ്ഥയില്‍ മാറ്റം വരുത്തിയാല്‍ അവരെ ട്രാന്‍സ് സെക്ഷ്വല്‍സ് എന്ന് വിളിക്കാം.

ചിന്താരീതിയില്‍ മാറ്റംവന്നു

ചിന്താരീതിയില്‍ മാറ്റംവന്നു

രൂപത്തില്‍ നിന്ന് വ്യത്യസ്തമായ ലൈംഗിക സ്വഭാവം കാണിക്കുന്നവരെ അകറ്റി നിര്‍ത്തുന്ന ഒരു സാഹചര്യമാണ് നമ്മുടെ രാജ്യത്തുണ്ടായിരുന്നത്. ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. സമൂഹത്തിന്റെ ചിന്തകൡ വന്ന മാറ്റം പ്രകടമാക്കുന്നതാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. സ്വവര്‍ഗാനുരാഗികളുടെ വിഭാഗത്തില്‍ എല്‍ജിബിടിക്ക് പുറമെയും ചില വിഭാഗങ്ങളുണ്ട്.

25 ലധികം രാജ്യങ്ങള്‍

25 ലധികം രാജ്യങ്ങള്‍

നേരത്തെ 25 ലധികം രാജ്യങ്ങള്‍ ഇത്തരം വിവാഹങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയും അംഗീകരിച്ചിരിക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് തടസമുണ്ടായിരുന്ന ഐപിസി 377ാം വകുപ്പ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയാണ് വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

ജീവിക്കാനുള്ള അവകാശം

ജീവിക്കാനുള്ള അവകാശം

ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിലയിരുത്തി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എല്ലാ അംഗങ്ങളും ഐക്യത്തോടെയാണ് തീരുമാനമെടുത്തത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. കോടതിക്ക് സ്വന്തമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. തുടര്‍ന്നാണ് ഇന്ന് സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്.

മാള്‍ട്ടയും ജര്‍മനിയും

മാള്‍ട്ടയും ജര്‍മനിയും

ബ്രിട്ടീഷ് കാലത്തെ നിയമം പിന്‍പറ്റിയാണ് സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമാക്കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്. മാള്‍ട്ടയും ജര്‍മനിയും സ്വവര്‍ഗ വിവാഹം അംഗീകരിച്ചത് കഴിഞ്ഞ നവംബറിലാണ്. ഓസ്‌ട്രേലിയയില്‍ വിഷയത്തില്‍ ജനഹിത പരിശോധന നടത്തിയിരുന്നു. 62 ശതമാനം ആളുകള്‍ ഇത്തരം വിവാഹങ്ങളെ പിന്തുണച്ചു വോട്ട് ചെയ്തു.

 സമരങ്ങളും സജീവം

സമരങ്ങളും സജീവം

യൂറോപ്പിലെ മിക്ക രാജ്യങ്ങളും സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന യൂറോപ്പിലെ 15ാമത്തെ രാജ്യമാണ് ജര്‍മനി. ലാറ്റിനമേരിക്കയില്‍ കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗീകാരം നല്‍കി. പല രാജ്യങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടക്കുന്നുണ്ട്.

ഖത്തറില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; അമീറിന്റെ പുതിയ ഉത്തരവ്!! ഓരോ വര്‍ഷവും 100 വിദേശികള്‍ക്ക്ഖത്തറില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; അമീറിന്റെ പുതിയ ഉത്തരവ്!! ഓരോ വര്‍ഷവും 100 വിദേശികള്‍ക്ക്

English summary
Same-sex marriage is legal in India; What is LGBT?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X