ദബോല്‍ക്കറെയും പന്‍സാരെയെയും കൊല്ലാന്‍ ഉപയോഗിച്ചത് ഒരേ ആയുധം
മുംബൈ: നരേന്ദ്ര ദബോല്‍ക്കറേയും ഗോവിന്ദ് പന്‍സാരെയേയും കൊല്ലാന്‍ ഉപയോഗിച്ചത് ഒരേ ആയുദവും വാഹനവുമാണെന്ന് സിബിഐയുടെ കണ്ടെത്തല്‍. വ്യാഴാഴ്ച ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഐ ബോംബെ ഹൈക്കോടതിക്ക് കൈമാറും.
നരേന്ദ്ര ദബോല്‍ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീരേന്ദ്ര ടാഡേയെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം 2013 ജനുവരി 22ന് കറുപ്പ് നിറമുള്ള ഹോണ്ട സ്‌പ്ലെന്ററില്‍ പന്‍വേലിയില്‍ നിന്നും പൂനെ വരെ യാത്ര ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു.

ഇതേ ബൈക്കുമായി 2014 ഡിസംബറില്‍ കോലാലംപൂരില്‍ വീരേന്ദ്ര ടാഡേ പോയതായും ഗോവിന്ദ് പന്‍സാരേയുടെ ഓഫീസില്‍ അല്‍പ്പം കിലോമീറ്റര്‍ അകലെയുള്ള സനാതന്‍ സന്‍സ്ത സേവക് പ്രവര്‍ത്തകന്റെ വീട്ടില്‍ താമസിച്ചതുമായാണ് പുതിയ കണ്ടെത്തല്‍. പന്‍സാരെ കൊല്ലപ്പെടിന്നതിന് രണ്ട് മാസം മുമ്പാണ് ഇത്. ഇവിടെ വച്ച് പന്‍സാരേയുടെ കൊലപാതകിക്ക് ടാഡെ ബൈക്ക് കൈമാരിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
എന്നാല്‍ കൊലപാതകി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന ബൈക്ക് ഇതുവരെ കണ്ടെത്താനായില്ല. കൊലപാതകികള്‍ ബൈക്ക് നശിപ്പിച്ചെന്ന് കരുതുമ്പോഴും ബൈക്കിനെ കുറിച്ചുള്ള അന്വേഷണം തുടരുന്നതായും സിബിഐ കേന്ദ്രങ്ങള്‍ അറിയിച്ചു. രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ച ആയുധങ്ങള്‍ ഒന്നാണെന്നും സിബിഐ കണ്ടെത്തി.












Click it and Unblock the Notifications